---
title: "'അട്ടപ്പാടിയിൽ 10 മാസത്തിനിടെ 10 ശിശുമരണങ്ങൾ, രാഷ്ട്രീയമായി കാണരുത്'; എം.ബി. രാജേഷിന് മറുപടിയുമായി വി.കെ. ശ്രീകണ്ഠൻ എം.പി"
english_title: "Do Not Politicize Attappady Infant Deaths, Says VK Sreekandan Against MB Rajesh"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/389418/attappadi-infant-deaths-mb-rajesh-vk-sreekandan"
published_at: "2026-10-30T11:43:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ae435d19f251_attappadi-infant-deaths-mb-rajesh-vk-sreekandan.jpg"
keywords: ["Attappadi", "InfantDeaths", "MBRajesh", "VKSreekandan", "KeralaPolitics"]
---

# 'അട്ടപ്പാടിയിൽ 10 മാസത്തിനിടെ 10 ശിശുമരണങ്ങൾ, രാഷ്ട്രീയമായി കാണരുത്'; എം.ബി. രാജേഷിന് മറുപടിയുമായി വി.കെ. ശ്രീകണ്ഠൻ എം.പി

> **Lead Summary:** **തിരുവനന്തപുരം: **അട്ടപ്പാടിയിൽ 10 മാസത്തിനിടെ 10 ശിശുമരണങ്ങൾ നടന്നതായി വി.കെ. ശ്രീകണ്ഠൻ എം.പി. അതീവ ഗൗരവമുള്ള വിഷയമാണിതെന്നും പ്രദേശത്ത് അരിവാൾ രോഗം വ്യാപകമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. രോഗം നിർമ്മാർജ്ജനം ചെയ്യാൻ കഴിഞ്ഞകാല സർക്കാരുകളുടെ ഭാഗത്തുനിന്ന് നിരവധി ശ്രമങ്ങൾ ഉണ്ടായിട്ടുണ്ടെന്നും എന്നാൽ ഇതിനെ രാഷ്ട്രീയമായി കാണരുതെന്നും അദ്ദേഹം തിരുവനന്തപുരത്ത് പറഞ്ഞു.

## Article Content

**തിരുവനന്തപുരം: **അട്ടപ്പാടിയിൽ 10 മാസത്തിനിടെ 10 ശിശുമരണങ്ങൾ നടന്നതായി വി.കെ. ശ്രീകണ്ഠൻ എം.പി. അതീവ ഗൗരവമുള്ള വിഷയമാണിതെന്നും പ്രദേശത്ത് അരിവാൾ രോഗം വ്യാപകമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. രോഗം നിർമ്മാർജ്ജനം ചെയ്യാൻ കഴിഞ്ഞകാല സർക്കാരുകളുടെ ഭാഗത്തുനിന്ന് നിരവധി ശ്രമങ്ങൾ ഉണ്ടായിട്ടുണ്ടെന്നും എന്നാൽ ഇതിനെ രാഷ്ട്രീയമായി കാണരുതെന്നും അദ്ദേഹം തിരുവനന്തപുരത്ത് പറഞ്ഞു.

പാലക്കാട്ടെ ചില രാഷ്ട്രീയക്കാർ വിഷയം രാഷ്ട്രീയവൽക്കരിക്കാൻ ശ്രമിക്കുകയാണെന്നും മുൻമന്ത്രിമാർ അടക്കമുള്ളവർ ഇത് ദുരുപയോഗം ചെയ്യുകയാണെന്നും അദ്ദേഹം വിമർശിച്ചു. കഴിഞ്ഞ 10 വർഷത്തിനിടെ അട്ടപ്പാടിയിൽ ശിശുമരണം ഉണ്ടായിട്ടില്ലെന്ന് തെറ്റിദ്ധരിപ്പിക്കാനാണ് ചിലർ ശ്രമിക്കുന്നത്. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി. രാജേഷ് സ്പീക്കറും മന്ത്രിയുമായിരുന്ന കാലയളവിൽ മാത്രം 42 ശിശുമരണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഈ വിഷയത്തിൽ എം.ബി. രാജേഷ് നടത്തിയ പ്രസ്താവന കേവലം നിരുത്തരവാദപരമാണെന്നും വി.കെ. ശ്രീകണ്ഠൻ എം.പി ആരോപിച്ചു.

VK Sreekandan MP criticized Minister MB Rajesh over infant deaths in Attappady, saying 10 infant deaths were reported in 10 months. He said the issue is serious and should not be politicized, while alleging that some politicians are misusing the matter.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/389418/attappadi-infant-deaths-mb-rajesh-vk-sreekandan)