---
title: "വിപണിയെ ഞെട്ടിച്ച് സ്വർണവില താഴേക്ക്! മാസത്തിലെ ഏറ്റവും കുറഞ്ഞ നിരക്കിൽ; ആശ്വാസത്തിൽ സാധാരണക്കാർ"
english_title: "Gold Prices Drop to Monthly Low, Easing Pressure on Consumers"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/389417/gold-prices-fall-monthly-low-kerala"
published_at: "2026-10-30T11:40:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ae435349c007_gold-prices-fall-monthly-low-kerala.jpg"
keywords: ["GoldPrices", "KeralaMarket", "Inflation", "FederalReserve", "CommodityMarket"]
---

# വിപണിയെ ഞെട്ടിച്ച് സ്വർണവില താഴേക്ക്! മാസത്തിലെ ഏറ്റവും കുറഞ്ഞ നിരക്കിൽ; ആശ്വാസത്തിൽ സാധാരണക്കാർ

> **Lead Summary:** **കൊച്ചി: **സംസ്ഥാനത്ത് സ്വർണവില ഈ മാസത്തെ ഏറ്റവും താഴ്ന്ന നിരക്കിലേക്ക് താഴന്നു. പവന് 1,240 രൂപയുടെയും ഗ്രാമിന് 155 രൂപയുടെയും കുറവാണ് ഇന്നുണ്ടായത്. കുറഞ്ഞ നിരക്കനുസരിച്ച് ഒരു ഗ്രാം സ്വർണത്തിന്റെ വില 13,040 രൂപയായി. പവന്റെ വില 1,04,320 രൂപയിലേക്കും എത്തി. അന്താരാഷ്ട്ര വിപണിയിലും സ്വർണവില തുടർച്ചയായി ഇടിയുന്നതാണ് പ്രാദേശിക വിപണിയിലും പ്രതിഫലിക്കുന്നത്.

## Article Content

**കൊച്ചി: **സംസ്ഥാനത്ത് സ്വർണവില ഈ മാസത്തെ ഏറ്റവും താഴ്ന്ന നിരക്കിലേക്ക് താഴന്നു. പവന് 1,240 രൂപയുടെയും ഗ്രാമിന് 155 രൂപയുടെയും കുറവാണ് ഇന്നുണ്ടായത്. കുറഞ്ഞ നിരക്കനുസരിച്ച് ഒരു ഗ്രാം സ്വർണത്തിന്റെ വില 13,040 രൂപയായി. പവന്റെ വില 1,04,320 രൂപയിലേക്കും എത്തി. അന്താരാഷ്ട്ര വിപണിയിലും സ്വർണവില തുടർച്ചയായി ഇടിയുന്നതാണ് പ്രാദേശിക വിപണിയിലും പ്രതിഫലിക്കുന്നത്.

ക്രൂഡ് ഓയിൽ വിലയിലുണ്ടായ വർധനവും യു.എസിൽ പണപ്പെരുപ്പം ശക്തിപ്പെടുന്നതുമാണ് അന്താരാഷ്ട്ര തലത്തിൽ സ്വർണവിപണിക്ക് വലിയ തിരിച്ചടിയാകുന്നത്. ഇതോടെ യു.എസ് ഫെഡറൽ റിസർവ് വീണ്ടും പലിശനിരക്ക് ഉയർത്തിയേക്കുമെന്ന പ്രതീക്ഷ സാമ്പത്തിക മേഖലയിൽ ശക്തമായിട്ടുണ്ട്.

വരുന്ന ഡിസംബറിൽ ഫെഡറൽ റിസർവ് പലിശനിരക്ക് വർധിപ്പിക്കാനുള്ള സാധ്യത വിപണി നിരീക്ഷകർ വിലയിരുത്തുന്നതിനിടെ, അന്താരാഷ്ട്ര വിപണിയിൽ ഔൺസിന് 4,000 ഡോളർ എന്ന നിർണായക നിലവാരത്തിന് താഴേക്ക് സ്വർണവില പതിച്ചു. സ്പോട്ട് ഗോൾഡ് വില 0.6 ശതമാനം ഇടിഞ്ഞ് ഔൺസിന് 3,997.39 ഡോളറിലെത്തി. ഡിസംബറിൽ വിതരണം ചെയ്യേണ്ട യു.എസ് ഗോൾഡ് ഫ്യൂച്ചേഴ്സ് വിലയും 0.6 ശതമാനം കുറഞ്ഞ് 4,007.80 ഡോളറിലെത്തിയിട്ടുണ്ട്. നിലവിലെ സൂചനകൾ പ്രകാരം തുടർച്ചയായ രണ്ടാം മാസവും സ്വർണവിലയിൽ ഇടിവ് രേഖപ്പെടുത്താനാണ് സാധ്യത.

Gold prices in Kerala fell to their lowest level this month, with a sharp drop in both per-gram and sovereign rates. The decline mirrors weakness in global gold markets amid rising crude oil prices and stronger U.S. inflation expectations.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/389417/gold-prices-fall-monthly-low-kerala)