---
title: "'ഒരുകൂട്ടം എംഎസ്എഫ് ഗുണ്ടകള്‍ ആശുപത്രിയില്‍ കയറി എസ്എഫ്‌ഐ നേതാക്കളെ ആക്രമിച്ചു, പിന്നില്‍ വലിയ ഗൂഢാലോചന' - മന്ത്രി കുഞ്ഞാലിക്കുട്ടി മറുപടി പറയണമെന്ന് എം വി ഗോവിന്ദൻ"
english_title: "MV Govindan Demands Kunhalikutty’s Response Over MSF Attack"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/389403/msf-attack-kunhalikutty-mv-govindan"
published_at: "2026-10-30T10:55:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ae42b476dadd_msf-attack-kunhalikutty-mv-govindan.jpg"
keywords: ["MSF", "SFI", "MVGovindan", "MuslimLeague", "CalicutUniversity"]
---

# 'ഒരുകൂട്ടം എംഎസ്എഫ് ഗുണ്ടകള്‍ ആശുപത്രിയില്‍ കയറി എസ്എഫ്‌ഐ നേതാക്കളെ ആക്രമിച്ചു, പിന്നില്‍ വലിയ ഗൂഢാലോചന' - മന്ത്രി കുഞ്ഞാലിക്കുട്ടി മറുപടി പറയണമെന്ന് എം വി ഗോവിന്ദൻ

> **Lead Summary:** തിരുവനന്തപുരം: മലപ്പുറം കാലിക്കറ്റ് യൂണിവേഴ്സിറ്റി സിഎസ്‌യു തെരഞ്ഞെടുപ്പിനിടെ എംഎസ്എഫ് പ്രവര്‍ത്തകര്‍ എസ്എഫ്‌ഐ പ്രവര്‍ത്തകരെ മര്‍ദ്ദിച്ച സംഭവത്തില്‍ വിമര്‍ശനവുമായി സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍.

## Article Content

തിരുവനന്തപുരം: മലപ്പുറം കാലിക്കറ്റ് യൂണിവേഴ്സിറ്റി സിഎസ്‌യു തെരഞ്ഞെടുപ്പിനിടെ എംഎസ്എഫ് പ്രവര്‍ത്തകര്‍ എസ്എഫ്‌ഐ പ്രവര്‍ത്തകരെ മര്‍ദ്ദിച്ച സംഭവത്തില്‍ വിമര്‍ശനവുമായി സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍.

വളരെ ക്രൂരമായ കടന്നാക്രമണമാണ് നടന്നതെന്ന് എം വി ഗോവിന്ദന്‍ പ്രതികരിച്ചു. പരിക്കേറ്റ എസ്എഫ്ഐ പ്രവര്‍ത്തകരെ സന്ദര്‍ശിക്കാനെത്തിയ നേതാക്കളെ ആശുപത്രയില്‍ കയറി ആക്രമിക്കുന്ന എംഎസ്എഫ് പ്രവര്‍ത്തകരുടെ ദൃശ്യങ്ങള്‍ അടക്കം പങ്കുവെച്ചാണ് എം വി ഗോവിന്ദന്‍ വാർത്താസമ്മേളനത്തിൽ പ്രതികരിച്ചത്.

ഒരുകൂട്ടം എംഎസ്എഫ് ഗുണ്ടകള്‍ ആശുപത്രിയില്‍ കയറി എസ്എഫ്‌ഐ നേതാക്കളെ ആക്രമിച്ചു. തെരഞ്ഞെടുപ്പിനിടെ ഉണ്ടായ സംഘര്‍ഷത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. എസ്എഫ്‌ഐക്കാര്‍ക്കും പരിക്കേറ്റു. നിരവധി വാഹനങ്ങള്‍ തകര്‍ത്തു.

പൊലീസിന്റെ സാന്നിധ്യത്തിലാണ് അഴിഞ്ഞാട്ടം നടത്തിയത്. ആശുപത്രിയിലെത്തിയ എസ്എഫ്‌ഐ നേതാക്കളെ അത്യാഹിത വിഭാഗത്തില്‍ കയറി ആക്രമിച്ചു. ജനാധിപത്യ വിരുദ്ധമായ കടന്നാക്രമണത്തിനെതിരെ മുസ്‌ലിം ലീഗ് നടപടി സ്വീകരിക്കണം.

ലീഗ്, യൂത്ത് ലീഗ്, എംഎസ്എഫ്, കെഎസ്യു നേതാക്കളാണ് ആക്രമണം നടത്തിയത്. വിഷയത്തില്‍ പി കെ കുഞ്ഞാലിക്കുട്ടി മറുപടി പറയണമെന്നും എം വി ഗോവിന്ദൻ ആവശ്യപ്പെട്ടു. അതിഗൗരവമുള്ള പ്രശ്‌നമാണ് നടന്നത്. സമ്പന്നമാരുടെയും ഉയര്‍ന്ന ഉദ്യോഗസ്ഥരുടെയും മക്കള്‍ക്ക് എന്തും ചെയ്യാം എന്ന അവസ്ഥ കേരളത്തിലുണ്ട്.

കലാപം സൃഷ്ടിക്കാനുള്ള ബോധപൂര്‍വ്വമായ പ്രവര്‍ത്തനമാണ് അവിടെയുണ്ടായത്. പിന്നില്‍ വലിയ ഗൂഢാലോചന നടന്നിട്ടുണ്ട്. ആശുപത്രിയില്‍ കയറി അതിക്രമം നടത്തിയ ക്രൂര സംഘത്തിനെതിരെ നടപടി എടുത്ത് അറസ്റ്റ് ചെയ്യണമെന്നും എം വി ഗോവിന്ദന്‍ ആവശ്യപ്പെട്ടു. ഇല്ലെങ്കില്‍ പ്രതിരോധവും പ്രതിഷേധവും തിരിച്ചടിയും ഉണ്ടാകുമെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.

നടൻ മമ്മൂട്ടിക്കെതിരായ സൈബർ ആക്രമണങ്ങളെ തള്ളിയും എംവി ​ഗോവിന്ദൻ സംസാരിച്ചു. എസ്എഫ്ഐയും ഡിവൈഎഫ്ഐയും മാത്രമല്ല പാർട്ടിയും മമ്മൂട്ടിയെപ്പോലുള്ള ആളുകളെ കാണാൻ പോവുകയാണെന്നും കക്ഷിരാഷ്ട്രീയത്തിന് അതീതമായി ആളുകളെ കണ്ട് സംസാരിക്കാനാണ് തീരുമാനമെന്നും എംവി ​ഗോവിന്ദൻ പറഞ്ഞു.

മമ്മൂട്ടി ലോകമറിയുന്ന മഹാനടനാണ്. ചിലപ്പോൾ വിമർശിച്ചിട്ടുണ്ടാകും. അത് ക്രിയാത്മക വിമർശനങ്ങളായി കാണണമെന്നും എംവി ​ഗോവിന്ദൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഇന്ത്യയിലുടനീളം ഇടത് വിദ്യാർത്ഥി യുവജന വിഭാഗങ്ങൾക്ക് നല്ല സ്വകാര്യതയാണ് ലഭിക്കുന്നത്.

മമ്മൂട്ടി സംസാരിക്കാൻ തയ്യാറായാൽ അത് വേണ്ടെന്ന് വെക്കേണ്ട കാര്യം ഇല്ല. മമ്മൂട്ടി അടക്കമുള്ളവരുമായി നല്ല ആശയവിനിമയം വേണമെന്നും എംവി ​ഗോവിന്ദൻ പറഞ്ഞു. സുധാകരൻ സിപിഎമ്മിനെ വഞ്ചിച്ച് യുഡിഎഫിന് ഒപ്പം പോയ ആളാണെന്നും അയാളുടെ മാറ്റം പൊതുസമൂഹത്തിന് അനുയോജ്യമായ വിഷയങ്ങളിൽ വന്നപ്പോഴാണ് യോജിച്ചതെന്നും എംവി ​ഗോവിന്ദൻ പറഞ്ഞു.

CPI(M) state secretary M.V. Govindan has condemned the alleged attack by MSF workers on SFI leaders during the Calicut University CSU election-related clash in Malappuram. He said the assault inside a hospital was a serious, premeditated act and demanded action, including arrests, while also urging the Muslim League leadership to respond.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/389403/msf-attack-kunhalikutty-mv-govindan)