---
title: "കുഞ്ഞുങ്ങളെ ഒഴിവാക്കിയാൽ സ്വീകരിക്കാം! കാമുകന്റെ ഉറപ്പിൽ സ്വന്തം ചോരകളെ വാട്ടർ ടാങ്കിലെറിഞ്ഞു; കൊഴിഞ്ഞാമ്പാറയിലെ ക്രൂരതയിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ"
english_title: "Kozhinjampara Child Murders: Shocking Revelations Emerge in Mother’s Confession"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/389398/kozhinjampara-child-murders-shocking-revelations"
published_at: "2026-10-30T10:40:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ae428af6120b_kozhinjampara-child-murders-shocking-revelations.jpg"
keywords: ["KeralaCrime", "PalakkadNews", "WhatsAppChats", "ChildMurder", "PoliceInvestigation"]
---

# കുഞ്ഞുങ്ങളെ ഒഴിവാക്കിയാൽ സ്വീകരിക്കാം! കാമുകന്റെ ഉറപ്പിൽ സ്വന്തം ചോരകളെ വാട്ടർ ടാങ്കിലെറിഞ്ഞു; കൊഴിഞ്ഞാമ്പാറയിലെ ക്രൂരതയിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ

> **Lead Summary:** **പാലക്കാട്: **കൊഴിഞ്ഞാമ്പാറയിൽ അമ്മയും കാമുകനും ചേർന്ന് സ്വന്തം കുഞ്ഞുങ്ങളെ കൊലപ്പെടുത്തിയ ദാരുണ സംഭവത്തിൽ രണ്ടാംപ്രതി മാർട്ടിനിലേക്ക് അന്വേഷണം എത്തിക്കാൻ നിർണായകമായത് വാട്‌സ്ആപ്പ് ചാറ്റുകളിലെ വിവരങ്ങൾ. കുഞ്ഞുങ്ങളെ ഒഴിവാക്കിയാൽ നിവേദ്യയെ സ്വീകരിക്കാമെന്ന് മാർട്ടിൻ നൽകിയ ഉറപ്പിന്റെയും കൃത്യമായ ആസൂത്രണത്തിന്റെയും വിവരങ്ങളാണ് പൊലീസിന് വാട്‌സ്ആപ്പ് സന്ദേശങ്ങളിലൂടെ ലഭിച്ചത്.

## Article Content

**പാലക്കാട്: **കൊഴിഞ്ഞാമ്പാറയിൽ അമ്മയും കാമുകനും ചേർന്ന് സ്വന്തം കുഞ്ഞുങ്ങളെ കൊലപ്പെടുത്തിയ ദാരുണ സംഭവത്തിൽ രണ്ടാംപ്രതി മാർട്ടിനിലേക്ക് അന്വേഷണം എത്തിക്കാൻ നിർണായകമായത് വാട്‌സ്ആപ്പ് ചാറ്റുകളിലെ വിവരങ്ങൾ. കുഞ്ഞുങ്ങളെ ഒഴിവാക്കിയാൽ നിവേദ്യയെ സ്വീകരിക്കാമെന്ന് മാർട്ടിൻ നൽകിയ ഉറപ്പിന്റെയും കൃത്യമായ ആസൂത്രണത്തിന്റെയും വിവരങ്ങളാണ് പൊലീസിന് വാട്‌സ്ആപ്പ് സന്ദേശങ്ങളിലൂടെ ലഭിച്ചത്.

നിവേദ്യയും മാർട്ടിനും തമ്മിൽ കഴിഞ്ഞ ഒരു വർഷമായി അടുപ്പത്തിലായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി. കുഞ്ഞുങ്ങളുടെ മരണം ഉറപ്പാക്കിയ ശേഷമാണ് ഇരുവരും വീട്ടിൽ നിന്ന് ഇറങ്ങിപ്പോയത്. പിന്നീട് ഒന്നുമറിയാത്ത ഭാവത്തിൽ കുട്ടികളെ കാണാനില്ലെന്ന് പറഞ്ഞ് സമീപത്തെ വീടുകളിൽ നിവേദ്യ തിരച്ചിൽ നടത്തുകയായിരുന്നു. കൊലപാതകം നടന്ന സമയത്ത് മാർട്ടിൻ വീട്ടിൽ നേരിട്ടെത്തിയിരുന്നുവെന്ന് പൊലീസ് കണ്ടെത്തി. കൃത്യം നടക്കുമ്പോൾ ആരെങ്കിലും വീട്ടിലേക്ക് വരുന്നുണ്ടോയെന്ന് നിരീക്ഷിച്ചിരുന്നത് മാർട്ടിനായിരുന്നു.

കൊഴിഞ്ഞാമ്പാറ സ്വദേശി ജോൺ കുമാറിന്റെ മക്കളായ അഞ്ച് വയസ്സുകാരി ജനിഫർ ജൂലിയറ്റ്, മൂന്ന് വയസ്സുകാരൻ റോബിൻ ക്രിസ്റ്റഫർ എന്നിവരാണ് ക്രൂരമായി കൊല്ലപ്പെട്ടത്. വീട്ടിനകത്തെ കുളിമുറിയിലെ സിമന്റ് വാട്ടർ ടാങ്കിനുള്ളിൽ കുട്ടികളെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ശ്വാസകോശത്തിൽ വെള്ളം കയറിയാണ് മരണം സംഭവിച്ചതെന്നായിരുന്നു പ്രാഥമിക പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്.

എന്നാൽ, അഞ്ച് വയസ്സുകാരിയായ പെൺകുട്ടിക്ക് തനിയെ രക്ഷപ്പെടാൻ സാധിക്കുന്ന രീതിയിലുള്ള ചെറിയ ടാങ്കായിരുന്നിട്ടും മുങ്ങിമരണം സംഭവിച്ചതിൽ പൊലീസ് ആദ്യമേ സംശയം പ്രകടിപ്പിച്ചിരുന്നു. തുടർന്ന് അമ്മ നിവേദ്യയെ കസ്റ്റഡിയിലെടുത്ത് വിശദമായി ചോദ്യം ചെയ്തതോടെയാണ് നാടിനെ ഞെട്ടിച്ച കൊലപാതക വിവരങ്ങൾ പുറത്തുവന്നത്.

മോഡലിങ്ങിന് പോകാൻ കുഞ്ഞുങ്ങൾ തടസ്സമായതും ഭർത്താവ് സ്ഥിരം മദ്യപാനിയായതുമാണ് കുട്ടികളെ വകവരുത്താൻ പ്രേരിപ്പിച്ചതെന്നാണ് അമ്മ നിവേദ്യ പൊലീസിന് നൽകിയ മൊഴി. സംഭവത്തിൽ കൂടുതൽ ശാസ്ത്രീയ തെളിവുകൾ ശേഖരിച്ച് വരികയാണെന്ന് പൊലീസ് അറിയിച്ചു.

Police say WhatsApp chats were crucial in linking the second accused, Martin, to the Kozhinjampara child murders. Investigators allege that the mother and her lover planned the killings after Martin assured her that he would accept her if the children were removed.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/389398/kozhinjampara-child-murders-shocking-revelations)