---
title: "ഷെയ്ഖ് ഹസീനയുടെ വീഡിയോ പങ്കുവെച്ച വ്യോമസേന മുൻ ഉദ്യോഗസ്ഥൻ മരിച്ച നിലയിൽ"
english_title: "Former Air Force Officer Found Dead After Sharing Sheikh Hasina Video"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/389383/sheikh-hasina-video-air-force-officer-dead"
published_at: "2026-10-30T09:56:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ae41e178b32c_sheikh-hasina-video-air-force-officer-dead.jpg"
keywords: ["BangladeshNews", "SheikhHasina", "AirForceOfficer", "Dhaka", "HumanRights"]
---

# ഷെയ്ഖ് ഹസീനയുടെ വീഡിയോ പങ്കുവെച്ച വ്യോമസേന മുൻ ഉദ്യോഗസ്ഥൻ മരിച്ച നിലയിൽ

> **Lead Summary:** **ധാക്ക: ** ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജ്യം വിടുന്നതിൻ്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചതുമായി ബന്ധമുള്ള വ്യോമസേന മുൻ ഉദ്യോഗസ്ഥനെ മരിച്ചനിലയിൽ കണ്ടെത്തി. ഫ്ലൈറ്റ് ലഫ്റ്റനൻ്റ് കെ.എം. തഹ്‌സീഫ് സൗരിയെ ആണ് ധാക്കയിലെ തുറാഗ് നദിയിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ചനിലയിൽ കണ്ടെത്തിയത്.

## Article Content

**ധാക്ക: ** ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജ്യം വിടുന്നതിൻ്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചതുമായി ബന്ധമുള്ള വ്യോമസേന മുൻ ഉദ്യോഗസ്ഥനെ മരിച്ചനിലയിൽ കണ്ടെത്തി. ഫ്ലൈറ്റ് ലഫ്റ്റനൻ്റ് കെ.എം. തഹ്‌സീഫ് സൗരിയെ ആണ് ധാക്കയിലെ തുറാഗ് നദിയിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ചനിലയിൽ കണ്ടെത്തിയത്.

തഹ്‌സിഫിൻ്റെ ദാരുണമായ മരണം ബംഗ്ലാദേശിലെ ജനങ്ങളുടെ സുരക്ഷയെക്കുറിച്ചും അഭിപ്രായ സ്വാതന്ത്ര്യത്തെക്കുറിച്ചും വലിയ ആശങ്കകളാണ് ഉയർത്തിയിരിക്കുന്നത്. മുൻ പ്രധാനമന്ത്രിയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തതുമുതൽ അദ്ദേഹം നിരന്തരം പീഡനങ്ങൾക്ക് ഇരയായിരുന്നെന്നും, അതുകൊണ്ടാണ് അദ്ദേഹം കൊല്ലപ്പെട്ടതെന്നും കുടുംബാംഗങ്ങൾ ആരോപിച്ചതായി പ്രമുഖ ദേശീയ മാധ്യമമായ എൻഡിടിവി റിപ്പോർട്ട് ചെയ്തു.

> തഹ്‌സിഫിൻ്റെ മരണകാരണം സംബന്ധിച്ച് പൊലീസ് ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരണം നൽകിയിട്ടില്ല. എങ്കിലും, ഷെയ്ഖ് ഹസീനയുടെ പലായനവുമായി ബന്ധപ്പെട്ട വീഡിയോ പങ്കുവെച്ചതാണ് അദ്ദേഹത്തിന്റെ മരണത്തിന് കാരണമെന്ന് ബന്ധുവായ മോഷ്ഫെക്ക ജഹാൻ ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ വ്യക്തമാക്കി. "എൻ്റെ സഹോദരൻ കൊല്ലപ്പെട്ടു. അയാൾ എന്ത് തെറ്റാണ് ചെയ്തത്? ഹസീന ഓടിപ്പോകുന്നതിൻ്റെ വീഡിയോ പങ്കുവെച്ചതോ? ആ ദൃശ്യങ്ങൾ റെക്കോർഡ് ചെയ്തത് അവനല്ല. സഹപ്രവർത്തകരിൽ ആരോ ഒരാളാണ് അതിനുപിന്നിൽ" എന്ന് ജഹാൻ ഫേസ്ബുക്ക് കുറിപ്പിൽ ഗുരുതരമായ ആരോപണം ഉന്നയിച്ചു. സംഭവത്തിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്.

A former Bangladesh Air Force officer was found dead in the Turag River in Dhaka after allegedly sharing a video of ex-PM Sheikh Hasina leaving the country on social media. Family members have alleged he faced harassment after posting the footage, while police have not yet confirmed the cause of death.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/389383/sheikh-hasina-video-air-force-officer-dead)