---
title: "2021ൽ വാങ്ങിയ മരുന്ന് 2024ലും 25ലും ഉപയോഗിച്ചു...? ക്ലിനിക്കൽ ട്രയൽ മരുന്നാണോ രോഗികൾക്ക് നൽകിയതെന്ന് സംശയം, നിപ മരുന്ന് വിവാദത്തിൽ ആരോഗ്യമന്ത്രി"
english_title: "Was a 2021-Purchased Drug Used in 2024 and 2025? Minister on Nipah Row"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/389381/nipah-drug-controversy-health-minister"
published_at: "2026-10-30T09:33:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ae4183ce77d0_nipah-drug-controversy-health-minister.jpg"
keywords: ["NipahVirus", "HealthMinister", "ClinicalTrial", "DrugProbe", "KeralaNews"]
---

# 2021ൽ വാങ്ങിയ മരുന്ന് 2024ലും 25ലും ഉപയോഗിച്ചു...? ക്ലിനിക്കൽ ട്രയൽ മരുന്നാണോ രോഗികൾക്ക് നൽകിയതെന്ന് സംശയം, നിപ മരുന്ന് വിവാദത്തിൽ ആരോഗ്യമന്ത്രി

> **Lead Summary:** **കോഴിക്കോട്: ** നിപ മരുന്ന് വിവാദത്തിൽ കൂടുതൽ വിശദീകരണവുമായി ആരോഗ്യമന്ത്രി കെ മുരളീധരൻ. ക്ലിനിക്കൽ ട്രയൽ മരുന്ന് ആണോ രോഗികൾക്ക് നൽകിയതെന്ന സംശയമുണ്ടെന്നും, മെഡിക്കൽ കോളേജ് സൂപ്രണ്ട് നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം ആരംഭിച്ചതെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

## Article Content

**കോഴിക്കോട്: ** നിപ മരുന്ന് വിവാദത്തിൽ കൂടുതൽ വിശദീകരണവുമായി ആരോഗ്യമന്ത്രി കെ മുരളീധരൻ. ക്ലിനിക്കൽ ട്രയൽ മരുന്ന് ആണോ രോഗികൾക്ക് നൽകിയതെന്ന സംശയമുണ്ടെന്നും, മെഡിക്കൽ കോളേജ് സൂപ്രണ്ട് നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം ആരംഭിച്ചതെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

എത്തിയ മരുന്നിന് മാനുഫാക്ചറിംഗ് ഡേറ്റ് ഉണ്ടായിരുന്നില്ലെന്നും, മാനുഫാക്ചറിംഗ് ഡേറ്റും എക്സ്പയറി ഡേറ്റും നിർബന്ധമായും രേഖപ്പെടുത്തേണ്ടതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് വിദേശ മരുന്ന് കമ്പനികളുമായി കൂടുതൽ ഇടപാടുകൾ നടന്നിട്ടുണ്ട്. ഇതിൽ ആരെല്ലാം ഇടനിലക്കാരായെന്നതടക്കം അന്വേഷണ പരിധിയിൽ വരുമെന്നും മന്ത്രി പറഞ്ഞു.

അന്വേഷണത്തിലൂടെ എല്ലാ കാര്യങ്ങളും പുറത്തുവരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രതിപക്ഷ നേതാവ് തനിക്ക് അയച്ച കത്തിൽ വില കുറഞ്ഞ മരുന്ന് നൽകരുതെന്നാണ് പറയുന്നതെന്നും, ക്ലിനിക്കൽ ട്രയലിനെ കുറിച്ച് കത്തിൽ പരാമർശമില്ലെന്നും മന്ത്രി വ്യക്തമാക്കി.നേരത്തെ നിയമസഭയിൽ, നിപ രോഗികൾക്ക് നൽകിയ റെംഡെസിവിർ മരുന്ന് കാലാവധി കഴിഞ്ഞതാണോ എന്ന് സംശയമുണ്ടെന്ന് മന്ത്രി ഉന്നയിച്ചിരുന്നു.

2021-ൽ വാങ്ങിയ മരുന്നിന്റെ കാലാവധി 2023 മെയ് വരെയായിരുന്നുവെന്നും, എന്നാൽ 2024-ലും 2025-ലും ഇത് ഉപയോഗിച്ചുവെന്നും മന്ത്രി പറഞ്ഞു. ഈ മരുന്ന് ഉപയോഗിച്ചതുകൊണ്ടാണോ നിപ ബാധിതർ മരിച്ചതെന്ന് പരിശോധിക്കുമെന്നും, ഇതിനായി മെഡിക്കൽ ബോർഡ് രൂപീകരിച്ചിട്ടുണ്ടെന്നും ആരോഗ്യമന്ത്രി സഭയെ അറിയിച്ചിരുന്നു.

Health Minister K. Muraleedharan said there are suspicions that a clinical trial drug may have been given to patients in the Nipah treatment controversy. He said the probe began based on information from the medical college superintendent and will examine the drug’s manufacturing and expiry details, as well as possible intermediaries in foreign drug deals.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/389381/nipah-drug-controversy-health-minister)