---
title: "വല്ല കാര്യം ഉണ്ടായിരുന്നോ? പാതിരാത്രിയിൽ എംഎൽഎ ഹോസ്റ്റലിലേക്ക് ഭീഷണി കോൾ; രമ്യ ഹരിദാസ് എംഎൽഎയെ അധിക്ഷേപിച്ച സംഭവത്തിൽ കേസ്"
english_title: "Threat Call to MLA Ramya Haridas; Police Register Case"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/389378/ramya-haridas-threat-call-police-case"
published_at: "2026-10-30T09:21:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ae4152dd5a81_ramya-haridas-threat-call-police-case.jpg"
keywords: ["RamyaHaridas", "ThreatCall", "PoliceCase", "CyberCell", "KeralaNews"]
---

# വല്ല കാര്യം ഉണ്ടായിരുന്നോ? പാതിരാത്രിയിൽ എംഎൽഎ ഹോസ്റ്റലിലേക്ക് ഭീഷണി കോൾ; രമ്യ ഹരിദാസ് എംഎൽഎയെ അധിക്ഷേപിച്ച സംഭവത്തിൽ കേസ്

> **Lead Summary:** **തിരുവനന്തപുരം: **രമ്യ ഹരിദാസ് എംഎൽഎയ്ക്ക് നേരെ ഫോണിലൂടെ അധിക്ഷേപവും ഭീഷണിയുമുണ്ടായ സംഭവത്തിൽ മ്യൂസിയം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. എംഎൽഎ ഹോസ്റ്റലിലെ ലാൻഡ്‌ലൈൻ നമ്പറിലേക്ക് വിളിച്ച് അധിക്ഷേപിച്ചുവെന്നാണ് പരാതി. എംഎൽഎയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസിന്റെ നടപടി.

## Article Content

**തിരുവനന്തപുരം: **രമ്യ ഹരിദാസ് എംഎൽഎയ്ക്ക് നേരെ ഫോണിലൂടെ അധിക്ഷേപവും ഭീഷണിയുമുണ്ടായ സംഭവത്തിൽ മ്യൂസിയം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. എംഎൽഎ ഹോസ്റ്റലിലെ ലാൻഡ്‌ലൈൻ നമ്പറിലേക്ക് വിളിച്ച് അധിക്ഷേപിച്ചുവെന്നാണ് പരാതി. എംഎൽഎയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസിന്റെ നടപടി.

കഴിഞ്ഞ 27-ാം തീയതി പുലർച്ചെ രണ്ടുമണിയോടെയാണ് സംഭവം നടന്നത്. എംഎൽഎ ഹോസ്റ്റൽ നിള ബ്ലോക്കിലെ 46-ാം നമ്പർ മുറിയിലെ ലാൻഡ്‌ലൈൻ ഫോണിലേക്കാണ് ദുരൂഹ കോൾ എത്തിയത്. തുടർച്ചയായി ഫോണിൽ വിളിച്ച് അധിക്ഷേപിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു എന്നാണ് പരാതിയിൽ വ്യക്തമാക്കുന്നത്. എന്നാൽ, ഫോൺ വിളിച്ചത് ആരാണ് എന്നതുസംബന്ധിച്ച് പൊലീസിന് ഇതുവരെ വ്യക്തത ലഭിച്ചിട്ടില്ല. സൈബർ സെല്ലിന്റെ സഹായത്തോടെ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.

Police in Thiruvananthapuram have registered a case and begun an investigation after MLA Ramya Haridas allegedly received abusive and threatening calls on her hostel landline. The caller’s identity has not yet been confirmed, and the cyber cell is assisting with the probe.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/389378/ramya-haridas-threat-call-police-case)