---
title: "വിഷപ്പാമ്പ് ഒളിഞ്ഞിരുന്നത് ബൈക്കിന്റെ ഹാൻഡിലിൽ; കോഴിക്കോട് വട്ടോളിയിൽ റിട്ടയേർഡ് കെഎസ്ഇബി ഉദ്യോഗസ്ഥൻ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്"
english_title: "Venomous Snake Found on Bike Handle; Retired KSEB Official Escapes in Kozhikode"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/389370/venomous-snake-bike-handle-kozhikode"
published_at: "2026-10-30T08:56:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ae40ef9bd8db_venomous-snake-bike-handle-kozhikode.jpg"
keywords: ["KozhikodeNews", "SnakeRescue", "ViperAlert", "KeralaNews", "RoadSafety"]
---

# വിഷപ്പാമ്പ് ഒളിഞ്ഞിരുന്നത് ബൈക്കിന്റെ ഹാൻഡിലിൽ; കോഴിക്കോട് വട്ടോളിയിൽ റിട്ടയേർഡ് കെഎസ്ഇബി ഉദ്യോഗസ്ഥൻ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

> **Lead Summary:** **കോഴിക്കോട്: **ബൈക്കിൽ യാത്ര ചെയ്യുന്നതിനിടയിൽ പാമ്പിനെ കണ്ടു പരിഭ്രാന്തനായ യാത്രക്കാരൻ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. വട്ടോളിയിൽ നിന്ന് പതിരിപ്പറ്റയിലേക്കുള്ള യാത്രയ്ക്കിടെ റിട്ടയേർഡ് കെ.എസ്.ഇ.ബി ഓവർസീയർ കെ.കെ. ചന്ദ്രൻ പിലാച്ചേരിയിൽ എത്തിയപ്പോഴാണ് ബൈക്കിന്റെ ഹാൻഡിലിൽ പാമ്പിനെ കണ്ട് ഞെട്ടുന്നത്.

## Article Content

**കോഴിക്കോട്: **ബൈക്കിൽ യാത്ര ചെയ്യുന്നതിനിടയിൽ പാമ്പിനെ കണ്ടു പരിഭ്രാന്തനായ യാത്രക്കാരൻ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. വട്ടോളിയിൽ നിന്ന് പതിരിപ്പറ്റയിലേക്കുള്ള യാത്രയ്ക്കിടെ റിട്ടയേർഡ് കെ.എസ്.ഇ.ബി ഓവർസീയർ കെ.കെ. ചന്ദ്രൻ പിലാച്ചേരിയിൽ എത്തിയപ്പോഴാണ് ബൈക്കിന്റെ ഹാൻഡിലിൽ പാമ്പിനെ കണ്ട് ഞെട്ടുന്നത്.

ഉടൻ തന്നെ റോഡരികിൽ ബൈക്ക് നിർത്തി നാട്ടുകാരെ സഹായത്തിനായി വിളിക്കുകയായിരുന്നു. എന്നാൽ നാട്ടുകാർ എത്തുമ്പോഴേക്കും പാമ്പ് ബൈക്കിനുള്ളിലെ ഭാഗങ്ങളിലേക്ക് ഇഴഞ്ഞുകയറി. തുടർന്ന് ചന്ദ്രനും നാട്ടുകാരും ചേർന്ന് നടത്തിയ ഏറെ നേരത്തെ പരിശ്രമത്തിനൊടുവിൽ പാമ്പിനെ സാഹസികമായി പുറത്തെടുക്കുകയായിരുന്നു. പിന്നീട് നടത്തിയ പരിശോധനയിലാണ് പിടികൂടിയത് വിഷാംശമുള്ള അണലിയാണെന്ന് (Viper) തിരിച്ചറിഞ്ഞത്. വൻ അപകടമാണ് തലനാരിഴയ്ക്ക് ഒഴിവായത്.

A retired KSEB overseer had a narrow escape after spotting a venomous viper on the handle of his moving motorcycle in Kozhikode. He stopped the bike, alerted locals, and later the snake was safely removed and identified as a viper.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/389370/venomous-snake-bike-handle-kozhikode)