---
title: "പ്രതീക്ഷയുടെ നിമിഷങ്ങൾ! നേപ്പാളിലെ മഞ്ഞുമലകളിൽ കുടുങ്ങിയ തിരുവല്ല സ്വദേശിനി സീന സാറ കുടുംബവുമായി ബന്ധപ്പെട്ടു"
english_title: "Hopeful Moments: Thiruvalla Native Seena Sara Reaches Family from Nepal"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/389369/thiruvalla-native-seena-sara-nepal-stranded"
published_at: "2026-10-30T08:51:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ae40db0a8395_thiruvalla-native-seena-sara-nepal-stranded.jpg"
keywords: ["NepalRescue", "Mountaineering", "KeralaNews", "Thiruvalla", "TravelSafety"]
---

# പ്രതീക്ഷയുടെ നിമിഷങ്ങൾ! നേപ്പാളിലെ മഞ്ഞുമലകളിൽ കുടുങ്ങിയ തിരുവല്ല സ്വദേശിനി സീന സാറ കുടുംബവുമായി ബന്ധപ്പെട്ടു

> **Lead Summary:** **തിരുവല്ല (പത്തനംതിട്ട): **നേപ്പാളിൽ പർവതാരോഹണത്തിനിടെ കുടുങ്ങിയ തിരുവല്ല മഞ്ഞാടി സ്വദേശി സീന സാറ മജ്നു കുടുംബവുമായി ഫോണിൽ സംസാരിച്ചു. ഇന്നലെ വൈകിട്ട് 5:30-ന് നേപ്പാളിലെ ഖംബാച്ചൻ എന്ന ഗ്രാമത്തിൽ എത്തിയ ശേഷമാണ് അവർ ബന്ധുക്കളെ ഫോണിൽ വിളിച്ചതെന്ന് ഭർത്താവ് മജ്നു എം. രാജൻ മാധ്യമങ്ങളോട് വ്യക്തമാക്കി.

## Article Content

**തിരുവല്ല (പത്തനംതിട്ട): **നേപ്പാളിൽ പർവതാരോഹണത്തിനിടെ കുടുങ്ങിയ തിരുവല്ല മഞ്ഞാടി സ്വദേശി സീന സാറ മജ്നു കുടുംബവുമായി ഫോണിൽ സംസാരിച്ചു. ഇന്നലെ വൈകിട്ട് 5:30-ന് നേപ്പാളിലെ ഖംബാച്ചൻ എന്ന ഗ്രാമത്തിൽ എത്തിയ ശേഷമാണ് അവർ ബന്ധുക്കളെ ഫോണിൽ വിളിച്ചതെന്ന് ഭർത്താവ് മജ്നു എം. രാജൻ മാധ്യമങ്ങളോട് വ്യക്തമാക്കി.

ഇതിന് അര മണിക്കൂർ മുൻപ് ബിജെപി നേതാവ് അനൂപ് ആന്റണി ഫോണിൽ ബന്ധപ്പെട്ട് സീന സുരക്ഷിതയാണെന്നും ഗ്രാമത്തിൽ എത്തിയ ഉടൻ തന്നെ ബന്ധപ്പെടും എന്നും അറിയിച്ചിരുന്നതായി മജ്നു പറഞ്ഞു. പർവതാരോഹണത്തിനിടെ സീനയുടെ ഇടതു കൈക്ക് പരുക്കേറ്റിട്ടുണ്ടെന്നും എന്നാൽ നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും കുടുംബാംഗങ്ങൾ അറിയിച്ചു.

Seena Sara Majnu, a native of Madi in Thiruvalla, spoke to her family by phone after getting stranded during a mountaineering trip in Nepal. Her husband said she is safe, though she has suffered an injury to her left hand, and there is no immediate cause for concern.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/389369/thiruvalla-native-seena-sara-nepal-stranded)