---
title: "കറുകപുത്തൂർ ക്വാറി ദുരന്തം: മണ്ണിട്ട് നികത്തുന്നതിനിടെ വെള്ളത്തിൽ വീണ ലോറി ഡ്രൈവറുടെ മൃതദേഹം കണ്ടെത്തി"
english_title: "Karukaputhur Quarry Tragedy: Body of Lorry Driver Found After Fall Into Water"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/389365/karukaputhur-quarry-tragedy-lorry-driver-body-found"
published_at: "2026-10-30T08:39:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ae40af99a939_karukaputhur-quarry-tragedy-lorry-driver-body-found.jpg"
keywords: ["QuarryAccident", "LorryDriver", "PalakkadNews", "RescueOperation", "KeralaNews"]
---

# കറുകപുത്തൂർ ക്വാറി ദുരന്തം: മണ്ണിട്ട് നികത്തുന്നതിനിടെ വെള്ളത്തിൽ വീണ ലോറി ഡ്രൈവറുടെ മൃതദേഹം കണ്ടെത്തി

> **Lead Summary:** **പാലക്കാട്: **പട്ടാമ്പി കറുകപുത്തൂരിൽ ക്വാറിയിൽ അപകടത്തിൽപെട്ട ലോറി ഡ്രൈവറുടെ മൃതദേഹം കണ്ടെത്തി. ചാത്തന്നൂർ വടക്കേക്കര സ്വദേശി അബൂ താഹിറിൻ്റെ മൃതദേഹമാണ് കണ്ടെത്തിയത്. ഇന്ന് രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. ഇന്നലെയാണ് അബൂ താഹിർ അപകടത്തിൽപ്പെട്ടത്. ക്വാറി നികത്താൻ മണ്ണിടുന്നതിനിടയിൽ നിയന്ത്രണ നഷ്ടപ്പെട്ട് അബൂ താഹിറിന്റെ ലോറി ക്വാറയിലേക്ക് വീഴുകയായിരുന്നു.

## Article Content

**പാലക്കാട്: **പട്ടാമ്പി കറുകപുത്തൂരിൽ ക്വാറിയിൽ അപകടത്തിൽപെട്ട ലോറി ഡ്രൈവറുടെ മൃതദേഹം കണ്ടെത്തി. ചാത്തന്നൂർ വടക്കേക്കര സ്വദേശി അബൂ താഹിറിൻ്റെ മൃതദേഹമാണ് കണ്ടെത്തിയത്. ഇന്ന് രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. ഇന്നലെയാണ് അബൂ താഹിർ അപകടത്തിൽപ്പെട്ടത്. ക്വാറി നികത്താൻ മണ്ണിടുന്നതിനിടയിൽ നിയന്ത്രണ നഷ്ടപ്പെട്ട് അബൂ താഹിറിന്റെ ലോറി ക്വാറയിലേക്ക് വീഴുകയായിരുന്നു.

ഉപയോഗശൂന്യമായി കിടന്ന ക്വാറി മണ്ണിട്ടു നികത്തുന്നതിനിടെ വ്യാഴാഴ്ച രാവിലെ ഏഴുമണിയോടെ ആണ് അപകടം ഉണ്ടായത്. മണ്ണടിക്കുന്നതിനിടെ ലോറി പിന്നിലേക്ക് എടുത്തതോടെ ആണ് ക്വാറിയിലെ 30 അടി താഴ്ചയുള്ള വെള്ളത്തിലേക്ക് വീണത്. ഉടൻതന്നെ ഫയർ ഫോഴ്സും സ്കൂബ സംഘവും എത്തി ലോറി കണ്ടെത്തി. ഏറെ നേരത്തെ പരിശ്രമത്തിനൊടുവിൽ അർധരാത്രിയോടെ ലോറി പുറത്തെടുത്തെങ്കിലും അബൂ താഹിറിനെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല.

The body of Abu Thahir, the lorry driver who fell into a quarry in Karukaputhur while earth-filling work was underway, was recovered on Friday morning. The vehicle had slipped into a 30-foot-deep water-filled pit during the operation, and rescue teams had earlier retrieved the lorry after a prolonged search.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/389365/karukaputhur-quarry-tragedy-lorry-driver-body-found)