---
title: "അമ്മ വഴക്കുപറഞ്ഞതിന് പകരം വീട്ടിയത് കുഞ്ഞിനോട്; ചോക്ലേറ്റ് തരാമെന്ന് പറഞ്ഞുവിളിച്ച് നാലുവയസ്സുകാരനെ വാട്ടർ ടാങ്കിലടച്ച് കൊന്ന് 12-കാരി"
english_title: "Chocolate Row Turns Deadly: 12-Year-Old Kills 4-Year-Old Boy by Pushing Him into Tank"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/389364/chocolate-row-turns-deadly"
published_at: "2026-10-30T08:27:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ae40a7d1735e_chocolate-row-turns-deadly.jpg"
keywords: ["MadhyaPradeshCrime", "JuvenileCase", "ChildMurder", "WaterTankDeath", "IndiaNews"]
---

# അമ്മ വഴക്കുപറഞ്ഞതിന് പകരം വീട്ടിയത് കുഞ്ഞിനോട്; ചോക്ലേറ്റ് തരാമെന്ന് പറഞ്ഞുവിളിച്ച് നാലുവയസ്സുകാരനെ വാട്ടർ ടാങ്കിലടച്ച് കൊന്ന് 12-കാരി

> **Lead Summary:** **ഇൻഡോർ: അ**യൽവാസി വഴക്കുപറഞ്ഞതിന്റെ വൈരാഗ്യത്തിൽ അവരുടെ നാലുവയസ്സുകാരനായ മകനെ വാട്ടർ ടാങ്കിൽ തള്ളിയിട്ട് കൊലപ്പെടുത്തി പന്ത്രണ്ടുകാരി. മധ്യപ്രദേശിലെ മണ്ട്സൗറിലെ ഷാംഗഡിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. ഏതാനും ദിവസങ്ങൾക്ക് മുൻപ് കുട്ടിയുടെ ചോക്ലേറ്റ് കഴിച്ചതിന്റെ പേരിൽ അയൽവാസിയായ സ്ത്രീ വഴക്കുപറഞ്ഞതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പോലീസ് വ്യക്തമാക്കുന്നു.

## Article Content

**ഇൻഡോർ: അ**യൽവാസി വഴക്കുപറഞ്ഞതിന്റെ വൈരാഗ്യത്തിൽ അവരുടെ നാലുവയസ്സുകാരനായ മകനെ വാട്ടർ ടാങ്കിൽ തള്ളിയിട്ട് കൊലപ്പെടുത്തി പന്ത്രണ്ടുകാരി. മധ്യപ്രദേശിലെ മണ്ട്സൗറിലെ ഷാംഗഡിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. ഏതാനും ദിവസങ്ങൾക്ക് മുൻപ് കുട്ടിയുടെ ചോക്ലേറ്റ് കഴിച്ചതിന്റെ പേരിൽ അയൽവാസിയായ സ്ത്രീ വഴക്കുപറഞ്ഞതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പോലീസ് വ്യക്തമാക്കുന്നു.

ഉച്ചയ്ക്ക് വീട്ടിൽ മറ്റാരും ഇല്ലാത്ത സമയത്ത്, ചോക്ലേറ്റ് തരാമെന്ന് പറഞ്ഞ് പെൺകുട്ടി നാലുവയസ്സുകാരനെ തന്ത്രപരമായി സ്വന്തം വീട്ടിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. തുടർന്ന് കുട്ടിയെ വാട്ടർ ടാങ്കിലേക്ക് തള്ളിയിടുകയും ടാങ്ക് മൂടി ഉപയോഗിച്ച് അടയ്ക്കുകയും ചെയ്തു.

കുട്ടിയെ കാണാതായതോടെ വീട്ടുകാർ പോലീസിൽ വിവരമറിയിച്ചു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ കുഞ്ഞിനെ അവസാനമായി കണ്ടത് അയൽവാസിയായ പെൺകുട്ടിക്കൊപ്പമാണെന്ന മൊഴി ലഭിച്ചു. പോലീസ് പെൺകുട്ടിയെ വിശദമായി ചോദ്യം ചെയ്യുകയും വീട്ടിൽ പരിശോധന നടത്തുകയും ചെയ്തതോടെയാണ് വാട്ടർ ടാങ്കിൽ നിന്ന് കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്. കുറ്റം സമ്മതിച്ച പെൺകുട്ടിയെ ജുവനൈൽ കോടതിയിൽ ഹാജരാക്കിയ ശേഷം വിദിഷയിലെ ചൈൽഡ് ഒബ്സർവേഷൻ ഹോമിലേക്ക് മാറ്റി.

A 12-year-old girl in Mandsaur, Madhya Pradesh, allegedly killed a 4-year-old boy by pushing him into a water tank. Police said the attack was revenge after the boy’s mother scolded her for eating his chocolate.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/389364/chocolate-row-turns-deadly)