---
title: "'വിവാഹം മുടക്കിയെന്ന് തെറ്റിദ്ധാരണ പിന്നാലെ പക'; പേരാമ്പ്രയിൽ യുവാവിനെയും ഭാര്യയെയും ആക്രമിച്ച അയൽവാസിയുടെ ക്വട്ടേഷൻ സംഘം പിടിയിൽ"
english_title: "Quotation Gang Arrested for Attacking Man and Wife Over Marriage Misunderstanding in Perambra"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/389362/perambra-quotation-gang-arrested-attack"
published_at: "2026-10-30T08:16:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ae406aa6609b_perambra-quotation-gang-arrested-attack.jpg"
keywords: ["KeralaPolice", "QuotationGang", "Perambra", "KozhikodeCrime", "MarriageDispute"]
---

# 'വിവാഹം മുടക്കിയെന്ന് തെറ്റിദ്ധാരണ പിന്നാലെ പക'; പേരാമ്പ്രയിൽ യുവാവിനെയും ഭാര്യയെയും ആക്രമിച്ച അയൽവാസിയുടെ ക്വട്ടേഷൻ സംഘം പിടിയിൽ

> **Lead Summary:** **കോഴിക്കോട്: **പേരാമ്പ്ര ചേനോളിയിൽ യുവാവിനും ഭാര്യയ്ക്കും നേരെ ക്രൂരമായ ഗുണ്ടാ ആക്രമണം നടത്തിയ ക്വട്ടേഷൻ സംഘം പോലീസിന്റെ പിടിയിലായി. കാവിൽ കിടഞ്ഞോത്ത് എസ്.എസ്.ആകാശ് , കായണ്ണ ചെറുക്കാട് പാടിക്കുന്നുമ്മൽ ആർ.ബി.അശ്വിൻ , വാകയാട് തോട്ടത്തിൽ അഭയ് എന്നിവരെയാണ് പേരാമ്പ്ര ഇൻസ്പെക്ടർ പി.കെ.അനിൽ കുമാർ, എസ്.പിയുടെ സ്പെഷൽ സ്ക്വാഡ് അംഗം എ.എസ്.ഐ സി.എം.സുനിൽ കുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. പ്രതികൾ സഞ്ചരിച്ച കാറും പോലീസ് കസ്റ്റഡിയിലെടുത്തു.

## Article Content

**കോഴിക്കോട്: **പേരാമ്പ്ര ചേനോളിയിൽ യുവാവിനും ഭാര്യയ്ക്കും നേരെ ക്രൂരമായ ഗുണ്ടാ ആക്രമണം നടത്തിയ ക്വട്ടേഷൻ സംഘം പോലീസിന്റെ പിടിയിലായി. കാവിൽ കിടഞ്ഞോത്ത് എസ്.എസ്.ആകാശ് , കായണ്ണ ചെറുക്കാട് പാടിക്കുന്നുമ്മൽ ആർ.ബി.അശ്വിൻ , വാകയാട് തോട്ടത്തിൽ അഭയ് എന്നിവരെയാണ് പേരാമ്പ്ര ഇൻസ്പെക്ടർ പി.കെ.അനിൽ കുമാർ, എസ്.പിയുടെ സ്പെഷൽ സ്ക്വാഡ് അംഗം എ.എസ്.ഐ സി.എം.സുനിൽ കുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. പ്രതികൾ സഞ്ചരിച്ച കാറും പോലീസ് കസ്റ്റഡിയിലെടുത്തു.

കഴിഞ്ഞ 22-ന് രാത്രി 9.30-നാണ് ചേനോളി കുണ്ടുങ്ങൽതാഴെ മണ്ണച്ചാംകണ്ടി റഷീദിന് (45) നേരെ ആക്രമണമുണ്ടാകുന്നത്. വിവാഹം മുടക്കിയെന്ന തെറ്റിദ്ധാരണയെ തുടർന്നാണ് അയൽവാസി റഷീദിനെതിരെ ക്വട്ടേഷൻ നൽകിയത്. കാറിൽ പെട്രോൾ തീർന്നെന്നും പേരാമ്പ്രയിൽ പോയി പെട്രോൾ വാങ്ങാൻ ഓട്ടോറിക്ഷയുമായി വരാമോയെന്നും ചോദിച്ചാണ് പ്രതികൾ റഷീദിനെ തന്ത്രപരമായി സമീപിച്ചത്.

ഓട്ടോയുമായി വീടിന് താഴെയെത്തിയ റഷീദിനോട്, അയൽവാസി ഏൽപ്പിച്ച ക്വട്ടേഷൻ ആണെന്ന് വ്യക്തമാക്കിയ ശേഷമായിരുന്നു ആക്രമണം. ഓട്ടോറിക്ഷയിൽ വെച്ച് റഷീദിന്റെ കണ്ണിൽ മുളകുപൊടി എറിഞ്ഞ സംഘം, ഇരുമ്പുകട്ട ഉപയോഗിച്ച് നെറ്റിയിൽ ഇടിച്ചു പരിക്കേൽപ്പിക്കുകയും ചവിട്ടിവീഴ്ത്തുകയുമായിരുന്നു. തുടർന്ന് റഷീദിന്റെ വീടിന്റെ വരാന്തയിലേക്ക് അതിക്രമിച്ചു കയറിയ സംഘം, ഭാര്യ ഷംനയ്ക്ക് നേരെയും വധഭീഷണി മുഴക്കി. കണ്ണിലും തലയ്ക്കും ഗുരുതരമായി പരിക്കേറ്റ റഷീദ് ഇപ്പോഴും ആശുപത്രിയിൽ ചികിത്സയിലാണ്.

Police in Perambra, Kozhikode, have arrested a quotation gang for brutally attacking a man and threatening his wife over a misunderstanding that he had caused a marriage to be canceled. The accused allegedly lured the victim by claiming their car had run out of fuel before assaulting him with chilli powder and an iron rod.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/389362/perambra-quotation-gang-arrested-attack)