---
title: "ഇരുട്ടിന്റെ മറവിൽ കക്കൂസ് മാലിന്യം തള്ളൽ; പുലർച്ചെ പട്രോളിംഗിനിടെ കുടുങ്ങി, ലോറിയും നാല് യുവാക്കളും പോലീസ് കസ്റ്റഡിയിൽ"
english_title: "Lorry Seized, Four Youths Held for Dumping Septic Waste in Kozhikode"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/389360/lorry-seized-four-youths-held-dumping-septic-waste"
published_at: "2026-10-30T08:00:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ae404279610f_lorry-seized-four-youths-held-dumping-septic-waste.jpg"
keywords: ["KozhikodePolice", "Kunnamangalam", "SepticWaste", "NightPatrol", "LorrySeizure"]
---

# ഇരുട്ടിന്റെ മറവിൽ കക്കൂസ് മാലിന്യം തള്ളൽ; പുലർച്ചെ പട്രോളിംഗിനിടെ കുടുങ്ങി, ലോറിയും നാല് യുവാക്കളും പോലീസ് കസ്റ്റഡിയിൽ

> **Lead Summary:** **കോഴിക്കോട്: ** പുലർച്ചെയുടെ മറവിൽ തോട്ടിലേക്ക് കക്കൂസ് മാലിന്യം തള്ളിയ ലോറിയും ഇതിലുണ്ടായിരുന്ന നാല് യുവാക്കളെയും പോലീസ് അറസ്റ്റ് ചെയ്തു. പെരിന്തൽമണ്ണ സ്വദേശി തോട്ടിപറമ്പിൽ വീട്ടിൽ മുഹമ്മദ് അജ്മൽ , മണ്ണാർക്കാട് സ്വദേശി പട്ടിക്കാടൻ വീട്ടിൽ മുഹമ്മദ് നിസാർ , കൊണ്ടോട്ടി സ്വദേശി വടക്കേതൊടി വീട്ടിൽ മുഹമ്മദ് ഷബീർ , പെരിന്തൽമണ്ണ സ്വദേശി ഷരീഫ് എന്നിവരെയാണ് മാലിന്യം കടത്തിയ ലോറി സഹിതം കുന്ദമംഗലം പോലീസ് പിടികൂടിയത്.

## Article Content

**കോഴിക്കോട്: ** പുലർച്ചെയുടെ മറവിൽ തോട്ടിലേക്ക് കക്കൂസ് മാലിന്യം തള്ളിയ ലോറിയും ഇതിലുണ്ടായിരുന്ന നാല് യുവാക്കളെയും പോലീസ് അറസ്റ്റ് ചെയ്തു. പെരിന്തൽമണ്ണ സ്വദേശി തോട്ടിപറമ്പിൽ വീട്ടിൽ മുഹമ്മദ് അജ്മൽ , മണ്ണാർക്കാട് സ്വദേശി പട്ടിക്കാടൻ വീട്ടിൽ മുഹമ്മദ് നിസാർ , കൊണ്ടോട്ടി സ്വദേശി വടക്കേതൊടി വീട്ടിൽ മുഹമ്മദ് ഷബീർ , പെരിന്തൽമണ്ണ സ്വദേശി ഷരീഫ് എന്നിവരെയാണ് മാലിന്യം കടത്തിയ ലോറി സഹിതം കുന്ദമംഗലം പോലീസ് പിടികൂടിയത്.

കഴിഞ്ഞ ദിവസം പുലർച്ചെ 1.25-ഓടെ നൈറ്റ് പട്രോളിംഗ് ഡ്യൂട്ടിക്കിടയിലാണ് സംഭവം പോലീസ് ശ്രദ്ധയിൽപ്പെടുന്നത്. കുന്ദമംഗലം കൊളായിത്താഴത്തെ മൂലത്തോട് മാമ്പുഴയുടെ കൈവഴിയിലുള്ള ചെറിയ തോട്ടിലേക്ക് ഇവർ കക്കൂസ് മാലിന്യം തള്ളുകയായിരുന്നു. KL 22 A 0056 നമ്പർ ലോറിയിലാണ് നാൽവർ സംഘം മാലിന്യവുമായി എത്തിയത്. ഈ പ്രദേശങ്ങളിൽ മാലിന്യം തള്ളുന്നത് തടയാൻ പോലീസ് കർശന നിരീക്ഷണം നടത്തി വരുന്നതിനിടെയാണ് പ്രതികൾ വലയിലായത്.

കുന്ദമംഗലം പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർമാരായ ഏലിയാസ് വി.കെ, ദേവദാസ്, മാത്യു, അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ വിവേക്, ഷമീമ, സിവിൽ പോലീസ് ഓഫീസർ ഷമീർ, ഹോം ഗാർഡ് രാജേഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. പിടിയിലായ നാല് പേരെയും കോടതിയിൽ ഹാജരാക്കി.

Kunnamangalam police arrested four youths and seized a lorry after they were caught dumping septic tank waste into a stream in Kozhikode during a night patrol. The incident occurred around 1.25 a.m., and the accused were later produced before court.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/389360/lorry-seized-four-youths-held-dumping-septic-waste)