---
title: "31 വർഷമായി പോലീസ് കണ്ണുവെട്ടിച്ചു ഒളിവിൽ; വധശ്രമക്കേസ് പ്രതി പിടിയിൽ"
english_title: "Attempt-to-Murder Accused on the Run for 31 Years Arrested"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/389357/attempt-murder-accused-arrested-after-31-years"
published_at: "2026-10-30T07:40:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ae3fc995cdcb_attempt-murder-accused-arrested-after-31-years.jpg"
keywords: ["AttemptToMurder", "AttingalPolice", "CrimeNews", "KeralaPolice", "AbscondingAccused"]
---

# 31 വർഷമായി പോലീസ് കണ്ണുവെട്ടിച്ചു ഒളിവിൽ; വധശ്രമക്കേസ് പ്രതി പിടിയിൽ

> **Lead Summary:** തിരുവനന്തപുരം: വധശ്രമക്കേസിൽ 31 വർഷമായി ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ പോലീസ് പിടികൂടി. ആറ്റിങ്ങൽ കരവാരം തോട്ടയ്ക്കാട് കാട്ടിൽ പുത്തൻവീട്ടിൽ ജലാലുദീനെയാണ് ആറ്റിങ്ങൽ പോലീസ് അറസ്റ്റ് ചെയ്തത്. 1995 നവംബർ 28-നാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്.

## Article Content

തിരുവനന്തപുരം: വധശ്രമക്കേസിൽ 31 വർഷമായി ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ പോലീസ് പിടികൂടി. ആറ്റിങ്ങൽ കരവാരം തോട്ടയ്ക്കാട് കാട്ടിൽ പുത്തൻവീട്ടിൽ ജലാലുദീനെയാണ് ആറ്റിങ്ങൽ പോലീസ് അറസ്റ്റ് ചെയ്തത്. 1995 നവംബർ 28-നാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്.

നഗരൂർ ദർശനാവട്ടം ഗണപതിയാംകോണം പെരുമാമല പുത്തൻവീട്ടിൽ സൈനുലാബ്ദീനെ ജലാലുദീനും സഹോദരന്മാരും ചേർന്ന് മാരകായുധങ്ങൾ ഉപയോഗിച്ച് വെട്ടിപ്പരിക്കേൽപ്പിക്കുകയായിരുന്നു. ഗൾഫിൽ പോകുന്നതിനായി സൈനുലാബ്ദീൻ നൽകിയ പണം തിരികെ ചോദിച്ചതിലുള്ള വിരോധമാണ് ആക്രമണത്തിലേക്ക് നയിച്ചത്. സംഭവത്തിന് ശേഷം ജാമ്യത്തിലിറങ്ങി കോടതിയിൽ ഹാജരാകാതെ ജലാലുദീൻ ഒളിവിൽ പോവുകയായിരുന്നു.

പിടികിട്ടാപ്പുള്ളികളെ കണ്ടെത്തുന്നതിനായി ആറ്റിങ്ങൽ ഡിവൈ.എസ്.പി അജി ചന്ദ്രൻ നായരുടെ നേതൃത്വത്തിൽ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘമാണ് പ്രതിയെ വലയിലാക്കിയത്. ഇൻസ്‌പെക്ടർ വി.കെ ശ്രീജേഷ്, മനോജ്, അഭിലാഷ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Jalaludeen, an accused in a 1995 attempt-to-murder case, was arrested by Attingal police after remaining in hiding for 31 years. He was produced before court and remanded after the arrest by a special investigation team.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/389357/attempt-murder-accused-arrested-after-31-years)