---
title: "'കുട്ടികളെ ഒഴിവാക്കിയാൽ വിവാഹം കഴിക്കാം'; കൊഴിഞ്ഞാമ്പാറയിലെ പിഞ്ചുകുഞ്ഞുങ്ങളുടെ കൊലപാതകം; കാമുകനെ കുടുക്കിയത് വാട്‌സ്ആപ്പ് ചാറ്റുകൾ"
english_title: "‘If the children are out of the way, we can marry’: WhatsApp chats crack Kozhinjampara double murder"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/389355/kozhinjampara-double-murder-whatsapp-chats"
published_at: "2026-10-30T07:26:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ae3f9af74886_kozhinjampara-double-murder-whatsapp-chats.jpg"
keywords: ["WhatsAppChats", "PalakkadNews", "DoubleMurder", "CrimeInvestigation", "KeralaCrime"]
---

# 'കുട്ടികളെ ഒഴിവാക്കിയാൽ വിവാഹം കഴിക്കാം'; കൊഴിഞ്ഞാമ്പാറയിലെ പിഞ്ചുകുഞ്ഞുങ്ങളുടെ കൊലപാതകം; കാമുകനെ കുടുക്കിയത് വാട്‌സ്ആപ്പ് ചാറ്റുകൾ

> **Lead Summary:** **പാലക്കാട്: **കൊഴിഞ്ഞാമ്പാറയിൽ രണ്ട് പിഞ്ചുകുഞ്ഞുങ്ങളെ വെള്ളത്തിൽ മുക്കിക്കൊലപ്പെടുത്തിയ ദാരുണ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കേസിലെ രണ്ടാം പ്രതിയും കുട്ടികളുടെ അമ്മയുടെ കാമുകനുമായ മാർട്ടിൻ ഇഗ്നേഷ്യസിനെ കുടുക്കിയത് ഇവരുടെ വാട്‌സ്ആപ്പ് ചാറ്റുകളാണ്. കുട്ടികളെ ഒഴിവാക്കി വന്നാൽ വിവാഹം കഴിക്കാമെന്ന് അമ്മ നിവേദ്യയ്ക്ക് മാർട്ടിൻ ഉറപ്പു നൽകിയിരുന്നതായി പോലീസ് കണ്ടെത്തി. തുടർന്നാണ് ക്രൂരമായ കൊലപാതകത്തിന് ഇരുവരും പദ്ധതിയിട്ടത്.

## Article Content

**പാലക്കാട്: **കൊഴിഞ്ഞാമ്പാറയിൽ രണ്ട് പിഞ്ചുകുഞ്ഞുങ്ങളെ വെള്ളത്തിൽ മുക്കിക്കൊലപ്പെടുത്തിയ ദാരുണ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കേസിലെ രണ്ടാം പ്രതിയും കുട്ടികളുടെ അമ്മയുടെ കാമുകനുമായ മാർട്ടിൻ ഇഗ്നേഷ്യസിനെ കുടുക്കിയത് ഇവരുടെ വാട്‌സ്ആപ്പ് ചാറ്റുകളാണ്. കുട്ടികളെ ഒഴിവാക്കി വന്നാൽ വിവാഹം കഴിക്കാമെന്ന് അമ്മ നിവേദ്യയ്ക്ക് മാർട്ടിൻ ഉറപ്പു നൽകിയിരുന്നതായി പോലീസ് കണ്ടെത്തി. തുടർന്നാണ് ക്രൂരമായ കൊലപാതകത്തിന് ഇരുവരും പദ്ധതിയിട്ടത്.

നിവേദ്യയും മാർട്ടിനും തമ്മിൽ ഒരു വർഷമായി അടുപ്പത്തിലായിരുന്നു. കുടുംബം താമസിച്ചിരുന്ന വാടകവീടിന് സമീപത്ത് തന്നെയാണ് മാർട്ടിനും താമസിച്ചിരുന്നത്. ഒരുമിച്ച് ജീവിക്കാനായി കുട്ടികളെ ഇല്ലാതാക്കാൻ ഇരുവരും ഗൂഢാലോചന നടത്തുകയായിരുന്നു. നിവേദ്യ കുഞ്ഞുങ്ങളെ കുളിമുറിയിലെ സിമന്റ് ടാങ്കിലെ വെള്ളത്തിൽ മുക്കി കൊലപ്പെടുത്തുമ്പോൾ, പുറത്ത് ആരെങ്കിലും വരുന്നുണ്ടോയെന്ന് നിരീക്ഷിച്ച് കാവൽ നിന്നത് മാർട്ടിനാണ്.

കുട്ടികൾ മരിച്ചെന്ന് ഉറപ്പാക്കിയ ശേഷം ഇരുവരും വീട്ടിൽ നിന്നും പുറത്തേക്ക് പോയി. പിന്നീട് അല്പസമയത്തിനു ശേഷം തിരിച്ചെത്തിയ നിവേദ്യ, കുഞ്ഞുങ്ങളെ കാണാനില്ലെന്ന് പറഞ്ഞ് അയൽവീടുകളിൽ തിരയുന്നതായി അഭിനയിക്കുകയായിരുന്നു.

വടകരപ്പതി പഴണിയാർപാളയം മണൽക്കാട് ജോൺകുമാറിന്റെയും നിവേദ്യയുടെയും മക്കളായ ജെനിഫർ ജൂലിയറ്റ് (5), റോബിൻ ക്രിസ്റ്റഫർ (3) എന്നിവരെയാണ് വാടകവീട്ടിലെ സിമന്റ് ടാങ്കിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. ആദ്യം അപകടമരണമാണെന്ന് കരുതപ്പെട്ടെങ്കിലും പോലീസിന്റെ വിശദമായ അന്വേഷണത്തിൽ കൊലപാതകമാണെന്ന് തെളിഞ്ഞു. പിന്നാലെ നിവേദ്യയെ പോലീസ് അറസ്റ്റ് ചെയ്യുകയും തെളിവെടുപ്പിനിടെ കാമുകൻ മാർട്ടിന്റെ പങ്ക് വ്യക്തമായതോടെ ഇയാളെയും കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.

WhatsApp chats helped police implicate Martin Ignatius, the lover of Nivedya, in the murder of her two young children in Kozhinjampara, Palakkad. Investigators say the pair conspired to kill the children so they could live together and marry later.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/389355/kozhinjampara-double-murder-whatsapp-chats)