---
title: "മത്സരം ഇനി കടുക്കും; തെരഞ്ഞെടുപ്പ് കമ്മീഷണറെ പുറത്താക്കാൻ ഇന്ത്യാ സഖ്യം, ഖാർഗെയുടെ വസതിയിൽ പ്രതീകാത്മക പാർലമെന്റ്"
english_title: "INDIA Bloc to Hold Symbolic Trial Against CEC Gyanesh Kumar at Kharge's Residence"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/389353/india-bloc-symbolic-trial-gyanesh-kumar"
published_at: "2026-10-30T07:06:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ae3f575ed229_india-bloc-symbolic-trial-gyanesh-kumar.jpg"
keywords: ["IndiaBloc", "ElectionCommission", "MallikarjunKharge", "RahulGandhi", "Impeachment"]
---

# മത്സരം ഇനി കടുക്കും; തെരഞ്ഞെടുപ്പ് കമ്മീഷണറെ പുറത്താക്കാൻ ഇന്ത്യാ സഖ്യം, ഖാർഗെയുടെ വസതിയിൽ പ്രതീകാത്മക പാർലമെന്റ്

> **Lead Summary:** ഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ പ്രതിഷേധം കടുപ്പിച്ച് പ്രതിപക്ഷ ഇന്ത്യാ സഖ്യം. ഗ്യാനേഷ് കുമാറിനെ ഇന്ത്യാ സഖ്യ നേതാക്കൾ ഇന്ന് പ്രതീകാത്മകമായി വിചാരണ ചെയ്യും. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ വസതിയിൽ നടക്കുന്ന പരസ്യ വിചാരണയിൽ മുൻ ലോക്സഭാ സ്പീക്കർ മീരാ കുമാർ പ്രതീകാത്മക സ്പീക്കറായി പങ്കെടുക്കുകയും ഗ്യാനേഷ് കുമാറിനെ പുറത്താക്കിയതായി പ്രഖ്യാപിക്കുകയും ചെയ്യും.

## Article Content

ഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ പ്രതിഷേധം കടുപ്പിച്ച് പ്രതിപക്ഷ ഇന്ത്യാ സഖ്യം. ഗ്യാനേഷ് കുമാറിനെ ഇന്ത്യാ സഖ്യ നേതാക്കൾ ഇന്ന് പ്രതീകാത്മകമായി വിചാരണ ചെയ്യും. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ വസതിയിൽ നടക്കുന്ന പരസ്യ വിചാരണയിൽ മുൻ ലോക്സഭാ സ്പീക്കർ മീരാ കുമാർ പ്രതീകാത്മക സ്പീക്കറായി പങ്കെടുക്കുകയും ഗ്യാനേഷ് കുമാറിനെ പുറത്താക്കിയതായി പ്രഖ്യാപിക്കുകയും ചെയ്യും.

ഇതേ വിഷയത്തിൽ ഞായറാഴ്ച രാംലീല മൈതാനത്ത് നടക്കുന്ന വമ്പൻ റാലിയിൽ രാഷ്ട്രീയ ഭേദമന്യേ എല്ലാവരും പങ്കെടുക്കണമെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ആഹ്വാനം ചെയ്തു. ഗ്യാനേഷ് കുമാറിനെ ഇംപീച്ച് ചെയ്യാനുള്ള നീക്കം പാർലമെന്റിൽ നേരത്തെ പരാജയപ്പെട്ടിരുന്നു. തുടർന്ന് രണ്ടാമത് നൽകിയ നോട്ടീസിൽ രാജ്യസഭയിൽ അനക്കമില്ലാത്ത സാഹചര്യത്തിലാണ് പ്രതീകാത്മക പരസ്യ വിചാരണയിലേക്ക് പ്രതിപക്ഷം കടന്നത്.

അശോക ഹോട്ടൽ, തൽക്കത്തോറ സ്റ്റേഡിയം, രാംലീല മൈതാനം എന്നിവിടങ്ങളിൽ ഭരണകൂടം അനുമതി നിഷേധിച്ചതോടെയാണ് ഖാർഗെയുടെ വസതി തന്നെ പ്രതിഷേധ വേദിയാക്കാൻ സഖ്യം തീരുമാനിച്ചത്. ഇന്ന് ഉച്ചയ്ക്ക് ശേഷം മൂന്നരയ്ക്കാണ് പ്രതീകാത്മക പാർലമെന്റ് നടപടികൾ ആരംഭിക്കുക. ഗ്യാനേഷ് കുമാറിനെ പുറത്താക്കണമെന്ന പ്രമേയം രാജ്യസഭാ പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെ അവതരിപ്പിക്കും. വോട്ടർ പട്ടിക പരിഷ്കരണത്തോടെ വോട്ടവകാശം നഷ്ടപ്പെട്ടവരെയും വേദിയിലെത്തിച്ച് അനുഭവങ്ങൾ പങ്കുവെപ്പിക്കും.

വിവിധ പൗരാവകാശ സംഘടനാ നേതാക്കളും ചടങ്ങിൽ സംസാരിക്കും. രാഹുൽ ഗാന്ധിയുടെ പ്രസംഗത്തിന് പിന്നാലെ, ഗ്യാനേഷ് കുമാറിനെ പുറത്താക്കിക്കൊണ്ടുള്ള പ്രതീകാത്മക വിധി സ്പീക്കർ മീരാ കുമാർ പ്രഖ്യാപിക്കും. പൊലീസിന്റെയും കേന്ദ്ര സേനയുടെയും കർശന നിരീക്ഷണത്തിലായിരിക്കും പരിപാടി. നവംബർ ഒന്നിന് രാംലീല മൈതാനത്ത് നടക്കുന്ന അടുത്ത ഘട്ട പ്രതിഷേധത്തിൽ പത്ത് ലക്ഷത്തിലധികം പേർ പങ്കെടുക്കുമെന്നാണ് സംഘടകർ അറിയിച്ചിട്ടുള്ളത്.

The INDIA alliance will hold a symbolic trial against Chief Election Commissioner Gyanesh Kumar at Congress chief Mallikarjun Kharge’s residence in Delhi. The move comes after its impeachment bid failed in Parliament, with Rahul Gandhi calling for a large rally at Ramlila Maidan on Sunday.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/389353/india-bloc-symbolic-trial-gyanesh-kumar)