---
title: "കാലിയായ എക്സ്റ്റിംഗ്യൂഷർ തുറക്കാൻ ശ്രമിക്കവെ പൊട്ടിത്തെറിച്ചു; ആക്രിക്കട തൊഴിലാളിക്ക് ദാരുണാന്ത്യം"
english_title: "Scrap Shop Worker Dies After Empty Fire Extinguisher Explodes in Aluva"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/389349/empty-fire-extinguisher-explodes-aluva-scrap-shop"
published_at: "2026-10-30T05:58:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ae3e4d56907b_empty-fire-extinguisher-explodes-aluva-scrap-shop.jpg"
keywords: ["KeralaNews", "Aluva", "FireExtinguisher", "WorkplaceAccident", "ScrapShop"]
---

# കാലിയായ എക്സ്റ്റിംഗ്യൂഷർ തുറക്കാൻ ശ്രമിക്കവെ പൊട്ടിത്തെറിച്ചു; ആക്രിക്കട തൊഴിലാളിക്ക് ദാരുണാന്ത്യം

> **Lead Summary:** **കൊച്ചി: ** ആലുവ ഉളിയന്നൂരിലെ സ്ക്രാപ്പ് കടയിൽ ജോലി ചെയ്യുന്നതിടെ എക്സ്റ്റിംഗ്യൂഷർ പൊട്ടിത്തെറിച്ച് തൊഴിലാളി മരിച്ചു. തായിക്കാട്ടുകര എസ്.എൻ പുരം കാട്ടിക്കുഴി വീട്ടിൽ ചന്തു എന്ന് വിളിക്കുന്ന ചന്ദ്രപ്പനാണ് മരണപ്പെട്ടത്. ഇന്നലെ ഉച്ചകഴിഞ്ഞ് ആക്രിക്കടയിൽ കൊണ്ടുവന്നിട്ടുള്ള കാലിയായ ഒന്നുരണ്ട് ഫയർ എക്സ്റ്റിംഗ്യൂഷറുകൾ തുറന്ന ശേഷം, അടുത്തത് തുറക്കാൻ ശ്രമിക്കുന്നതിനിടെയാണ് അപ്രതീക്ഷിതമായി പൊട്ടിത്തെറിയുണ്ടായത്.

## Article Content

**കൊച്ചി: ** ആലുവ ഉളിയന്നൂരിലെ സ്ക്രാപ്പ് കടയിൽ ജോലി ചെയ്യുന്നതിടെ എക്സ്റ്റിംഗ്യൂഷർ പൊട്ടിത്തെറിച്ച് തൊഴിലാളി മരിച്ചു. തായിക്കാട്ടുകര എസ്.എൻ പുരം കാട്ടിക്കുഴി വീട്ടിൽ ചന്തു എന്ന് വിളിക്കുന്ന ചന്ദ്രപ്പനാണ് മരണപ്പെട്ടത്. ഇന്നലെ ഉച്ചകഴിഞ്ഞ് ആക്രിക്കടയിൽ കൊണ്ടുവന്നിട്ടുള്ള കാലിയായ ഒന്നുരണ്ട് ഫയർ എക്സ്റ്റിംഗ്യൂഷറുകൾ തുറന്ന ശേഷം, അടുത്തത് തുറക്കാൻ ശ്രമിക്കുന്നതിനിടെയാണ് അപ്രതീക്ഷിതമായി പൊട്ടിത്തെറിയുണ്ടായത്.

അപകടം നടന്ന ഉടൻ തന്നെ ചന്ദ്രപ്പനെ ആലുവ കാരോത്തുകുഴി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഉണ്ണി, വത്സ, ഷീബ, ഷീജ എന്നിവർ സഹോദരങ്ങളാണ്. മൃതദേഹം കാരോത്തുകുഴി ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

A 52-year-old scrap shop worker, Chandrappan, died in Aluva after an empty fire extinguisher exploded while he was trying to open it. Police have registered a case and launched an investigation into the incident.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/389349/empty-fire-extinguisher-explodes-aluva-scrap-shop)