---
title: "വാടക ഫ്ലാറ്റിൽ മൂന്ന് സഹോദരങ്ങൾ വിഷംകഴിച്ച് ജീവനൊടുക്കിയ നിലയിൽ; മരണത്തിന് മുൻപ് ഫോണിൽ വീഡിയോ ചിത്രീകരിച്ചു"
english_title: "Three Siblings Found Dead in Rented Flat After Recording Video Before Death"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/389342/three-siblings-found-dead-rented-flat"
published_at: "2026-10-29T22:42:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ae37f185322b_three-siblings-found-dead-rented-flat.jpg"
keywords: ["MaharashtraNews", "VirarTragedy", "SiblingDeath", "SuicideCase", "PoliceInvestigation"]
---

# വാടക ഫ്ലാറ്റിൽ മൂന്ന് സഹോദരങ്ങൾ വിഷംകഴിച്ച് ജീവനൊടുക്കിയ നിലയിൽ; മരണത്തിന് മുൻപ് ഫോണിൽ വീഡിയോ ചിത്രീകരിച്ചു

> **Lead Summary:** **മുംബൈ: ** മഹാരാഷ്ട്രയിലെ വിരാർ വെസ്റ്റിൽ വാടക ഫ്ലാറ്റിൽ മൂന്ന് സഹോദരങ്ങളെ മരിച്ചനിലയിൽ കണ്ടെത്തി. വിഷംകഴിച്ച് ജീവനൊടുക്കിയതാണെന്നാണ് പോലീസിന്റെ പ്രാഥമിക സംശയം. കടുത്ത സാമ്പത്തിക പ്രതിസന്ധിയും ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളുമാണ് ദുരന്തത്തിലേക്ക് നയിച്ചതെന്നാണ് നിഗമനം.

## Article Content

**മുംബൈ: ** മഹാരാഷ്ട്രയിലെ വിരാർ വെസ്റ്റിൽ വാടക ഫ്ലാറ്റിൽ മൂന്ന് സഹോദരങ്ങളെ മരിച്ചനിലയിൽ കണ്ടെത്തി. വിഷംകഴിച്ച് ജീവനൊടുക്കിയതാണെന്നാണ് പോലീസിന്റെ പ്രാഥമിക സംശയം. കടുത്ത സാമ്പത്തിക പ്രതിസന്ധിയും ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളുമാണ് ദുരന്തത്തിലേക്ക് നയിച്ചതെന്നാണ് നിഗമനം.

ദീപേഷ് മേത്ത (52), കുമാർ മേത്ത (50), ഖേവന മേത്ത (48) എന്നിവരാണ് മരിച്ച സഹോദരങ്ങൾ. വിരാറിലെ ഗ്ലോബൽ സിറ്റിയിലുള്ള ഗാർഡൻ അവന്യൂവിലെ വാടകവീട്ടിലാണ് ഇവരെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഫ്ലാറ്റിൽ നിന്ന് രൂക്ഷമായ ദുർഗന്ധം വമിച്ചതിനെ തുടർന്ന് അയൽവാസികൾ വിവരം പോലീസിനെ അറിയിക്കുകയായിരുന്നു. തുടർന്ന് പോലീസ് സ്ഥലത്തെത്തി വാതിൽ പൊളിച്ച് അകത്തുകടന്നപ്പോഴാണ് മൂവരുടെയും മൃതദേഹങ്ങൾ കണ്ടെത്തിയത്. മൃതദേഹങ്ങൾക്ക് മൂന്നോ നാലോ ദിവസത്തെ പഴക്കമുണ്ടെന്ന് പോലീസ് വ്യക്തമാക്കി.

മരണത്തിന് മുന്നോടിയായി സഹോദരങ്ങൾ മൊബൈൽ ഫോണിൽ ഒരു വീഡിയോ ചിത്രീകരിച്ചിരുന്നതായി അന്വേഷണ സംഘം അറിയിച്ചു. രോഗബാധ മൂലം അനുഭവിച്ച കടുത്ത ശാരീരിക ബുദ്ധിമുട്ടുകളെക്കുറിച്ചും സാമ്പത്തിക തകർച്ചയെക്കുറിച്ചും ഇവർ വീഡിയോയിൽ പറയുന്നുണ്ട്. ദൈനംദിന ചെലവുകൾക്കും വീട്ടുവാടകയ്ക്കുമൊക്കെയായി ഇവർ മറ്റൊരു സഹോദരിയോട് 50,000 രൂപ കടം ചോദിച്ചിരുന്നതായും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്.

സംഭവത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത പോലീസ്, പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയാക്കി വരികയാണ്. സംഭവത്തിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്.

Three siblings were found dead in a rented flat in Virar, Maharashtra, in what police suspect to be a suicide linked to financial distress and health problems. Investigators said the siblings had recorded a video before their deaths describing their hardships, and further inquiry is under way.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/389342/three-siblings-found-dead-rented-flat)