---
title: "വേലി തന്നെ വിള തിന്നു! തൊണ്ടിമുതലായ ലഹരിമരുന്ന് അടിച്ചുമാറ്റി; കൊച്ചിയിൽ എസ്.ഐ അറസ്റ്റിൽ"
english_title: "Sub-Inspector Arrested in Kochi for Stealing Seized MDMA"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/389341/sub-inspector-arrested-stealing-mdma-kochi"
published_at: "2026-10-29T22:34:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ae37d60ae65f_sub-inspector-arrested-stealing-mdma-kochi.jpg"
keywords: ["KochiPolice", "MDMATheft", "SubInspector", "EvidenceVault", "KeralaCrime"]
---

# വേലി തന്നെ വിള തിന്നു! തൊണ്ടിമുതലായ ലഹരിമരുന്ന് അടിച്ചുമാറ്റി; കൊച്ചിയിൽ എസ്.ഐ അറസ്റ്റിൽ

> **Lead Summary:** **കൊച്ചി: **പോലീസ് പിടിച്ചെടുത്ത തൊണ്ടിമുതലായ എം.ഡി.എം.എ സ്റ്റേഷനിൽ നിന്ന് മോഷ്ടിച്ച കേസിൽ എസ്.ഐ അറസ്റ്റിൽ. എറണാകുളം സെൻട്രൽ സ്റ്റേഷനിലെ ഉദ്യോഗസ്ഥനായ എസ്.ഐ അനസിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. തൊണ്ടിമുതലിൽ നിന്ന് ലഹരിമരുന്ന് കവർന്നുവെന്ന പരാതിയിലാണ് നടപടി.

## Article Content

**കൊച്ചി: **പോലീസ് പിടിച്ചെടുത്ത തൊണ്ടിമുതലായ എം.ഡി.എം.എ സ്റ്റേഷനിൽ നിന്ന് മോഷ്ടിച്ച കേസിൽ എസ്.ഐ അറസ്റ്റിൽ. എറണാകുളം സെൻട്രൽ സ്റ്റേഷനിലെ ഉദ്യോഗസ്ഥനായ എസ്.ഐ അനസിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. തൊണ്ടിമുതലിൽ നിന്ന് ലഹരിമരുന്ന് കവർന്നുവെന്ന പരാതിയിലാണ് നടപടി.

കൊച്ചി സിറ്റി പോലീസ് കമ്മീഷണർക്ക് നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ അനസിനെ നേരത്തെ സർവീസിൽ നിന്ന് സസ്‌പെൻഡ് ചെയ്തിരുന്നു. എളമക്കര പോലീസ് പിടികൂടിയ എം.ഡി.എം.എ പോലീസ് ഗോഡൗണിലേക്ക് മാറ്റുന്നതിനായി സെൻട്രൽ സ്റ്റേഷനിൽ എത്തിച്ച സമയത്താണ് എസ്.ഐ അനസ് ഇത് മോഷ്ടിച്ചത്.

സ്റ്റേഷനിലെ സി.സി.ടി.വി ദൃശ്യങ്ങൾ വിശദമായി പരിശോധിച്ചപ്പോഴാണ് ലഹരിമരുന്ന് മോഷ്ടിച്ചത് സ്വന്തം ഉദ്യോഗസ്ഥൻ തന്നെയെന്ന് തിരിച്ചറിഞ്ഞത്. കുറ്റം ചെയ്ത പോലീസ് ഉദ്യോഗസ്ഥനെതിരെ കർശന നിയമനടപടി സ്വീകരിക്കുമെന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണർ കാളിരാജ് മഹേഷ് കുമാർ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

Sub-Inspector Anas of Ernakulam Central Police Station was arrested for stealing seized MDMA from the station’s evidence vault. CCTV footage reportedly exposed the theft, following which he was suspended and later taken into custody.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/389341/sub-inspector-arrested-stealing-mdma-kochi)