---
title: "തിരുവനന്തപുരം സെൻട്രൽ ജയിലിൽ വധക്കേസ് പ്രതി തൂങ്ങിമരിച്ച നിലയിൽ; മരിച്ചത് ഗർഭിണിയായ ഭാര്യയെ കൊലപ്പെടുത്തിയ പ്രതി"
english_title: "Murder Convict Found Hanging in Thiruvananthapuram Central Jail"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/389340/thiruvananthapuram-central-jail-murder-convict-death"
published_at: "2026-10-29T22:19:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ae379c6589dc_thiruvananthapuram-central-jail-murder-convict-death.jpg"
keywords: ["Thiruvananthapuram", "CentralJail", "MurderConvict", "PoliceInvestigation", "KeralaNews"]
---

# തിരുവനന്തപുരം സെൻട്രൽ ജയിലിൽ വധക്കേസ് പ്രതി തൂങ്ങിമരിച്ച നിലയിൽ; മരിച്ചത് ഗർഭിണിയായ ഭാര്യയെ കൊലപ്പെടുത്തിയ പ്രതി

> **Lead Summary:** **തിരുവനന്തപുരം: **സെൻട്രൽ ജയിലിൽ തടവുകാരനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വധക്കേസിൽ ശിക്ഷ അനുഭവിക്കുകയായിരുന്ന ശ്രീനിവാസനാണ് മരിച്ചത്. ഇന്നലെ രാത്രി ഒമ്പതരയോടെയാണ് സംഭവം നടക്കുന്നത്. അസുഖബാധിതനായിരുന്ന ശ്രീനിവാസന് ക്ഷയരോഗം ഉണ്ടോയെന്ന സംശയത്തെത്തുടർന്ന് ഒബ്സർവേഷൻ സെല്ലിലായിരുന്നു താമസിപ്പിച്ചിരുന്നത്.

## Article Content

**തിരുവനന്തപുരം: **സെൻട്രൽ ജയിലിൽ തടവുകാരനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വധക്കേസിൽ ശിക്ഷ അനുഭവിക്കുകയായിരുന്ന ശ്രീനിവാസനാണ് മരിച്ചത്. ഇന്നലെ രാത്രി ഒമ്പതരയോടെയാണ് സംഭവം നടക്കുന്നത്. അസുഖബാധിതനായിരുന്ന ശ്രീനിവാസന് ക്ഷയരോഗം ഉണ്ടോയെന്ന സംശയത്തെത്തുടർന്ന് ഒബ്സർവേഷൻ സെല്ലിലായിരുന്നു താമസിപ്പിച്ചിരുന്നത്.

രാത്രി 9.15-ഓടെ സെല്ലിൽ നിന്നും ശബ്ദം കേട്ടതിനെത്തുടർന്ന് സുരക്ഷാ ചുമതലയിലുണ്ടായിരുന്ന ജയിൽ ഉദ്യോഗസ്ഥർ ഓടിയെത്തി ഇയാളെ താഴെയിറക്കുകയായിരുന്നു. തുടർന്ന് ഉടൻ തന്നെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ഗർഭിണിയായ സ്വന്തം ഭാര്യയെ ദാരുണമായി കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് മരിച്ച ശ്രീനിവാസൻ. നേരത്തെ തിരുവനന്തപുരം പൂജപ്പുര ഓപ്പൺ ജയിലിലായിരുന്ന ഇയാൾ അവിടെനിന്ന് ജയിൽ ചാടാൻ ശ്രമിച്ചിരുന്നു. ഇതിനെ തുടർന്നാണ് ഇയാളെ സെൻട്രൽ ജയിലിലെ നിരീക്ഷണ സെല്ലിലേക്ക് മാറ്റിയത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Sreenivasan, a murder convict serving time for killing his pregnant wife, was found hanging in an observation cell at Thiruvananthapuram Central Jail. He was rushed to Thiruvananthapuram Medical College Hospital, but could not be saved. Police have launched an inquiry into the incident.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/389340/thiruvananthapuram-central-jail-murder-convict-death)