---
title: "പെൺകുട്ടിയുടെ ഗർഭച്ഛിദ്രം, പിന്നാലെ ക്രൂരത; എട്ട് മാസം പ്രായമുള്ള ഭ്രൂണവും കടിച്ചുപിടിച്ച് തെരുവുനായ"
english_title: "Stray Dog Seen Carrying 8-Month Foetus in Jharkhand, Hospital Sealed"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/389339/stray-dog-carrying-foetus-jharkhand"
published_at: "2026-10-29T22:13:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ae377f413711_stray-dog-carrying-foetus-jharkhand.jpg"
keywords: ["JharkhandNews", "MedicalScandal", "POCSOCase", "HospitalSeal", "FoetusIncident"]
---

# പെൺകുട്ടിയുടെ ഗർഭച്ഛിദ്രം, പിന്നാലെ ക്രൂരത; എട്ട് മാസം പ്രായമുള്ള ഭ്രൂണവും കടിച്ചുപിടിച്ച് തെരുവുനായ

> **Lead Summary:** **റാഞ്ചി: മ**നുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്ന കൊടുംക്രൂരതയാണ് ജാർഖണ്ഡിൽ റിപ്പോർട്ട് ചെയ്തത്. എട്ട് മാസം പ്രായമുള്ള ഭ്രൂണം വായിൽ കടിച്ചുപിടിച്ച് തെരുവുനായ ഓടുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചു. ചൊവ്വാഴ്ചയാണ് നടുക്കുന്ന ഈ സംഭവം നടന്നത്.

## Article Content

**റാഞ്ചി: മ**നുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്ന കൊടുംക്രൂരതയാണ് ജാർഖണ്ഡിൽ റിപ്പോർട്ട് ചെയ്തത്. എട്ട് മാസം പ്രായമുള്ള ഭ്രൂണം വായിൽ കടിച്ചുപിടിച്ച് തെരുവുനായ ഓടുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചു. ചൊവ്വാഴ്ചയാണ് നടുക്കുന്ന ഈ സംഭവം നടന്നത്.

മെദിനിരായി മെഡിക്കൽ കോളേജ് ആശുപത്രി പരിസരത്താണ് ഈ ദൃശ്യങ്ങൾ കാണപ്പെട്ടത്. മെഡിക്കൽ കോളേജിന് നൂറു മീറ്ററിൽ താഴെ മാത്രം അകലെയുള്ള ഒരു സ്വകാര്യ ആശുപത്രിയുമായാണ് സംഭവത്തിന് ബന്ധമെന്നാണ് പോലീസിന്റെ പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായിരിക്കുന്നത്. 16 വയസ്സുള്ള പെൺകുട്ടിയുടെ ഗർഭച്ഛിദ്രം ഇവിടെ വെച്ച് നടത്തിയതായും, തുടർന്ന് എട്ടുമാസം പ്രായമുള്ള ഭ്രൂണം ആശുപത്രി പരിസരത്ത് ഉപേക്ഷിക്കുകയായിരുന്നു എന്നുമാണ് റിപ്പോർട്ട്.

സംഭവത്തെ തുടർന്ന് നടത്തിയ ശക്തമായ അന്വേഷണത്തിൽ ഗർഭച്ഛിദ്രം നടത്തിയ 'ഉത്തം ആശുപത്രി', 'നിപുൺ അൾട്രാസൗണ്ട് സെന്റർ' എന്നീ സ്ഥാപനങ്ങൾ ജില്ലാ ഭരണകൂടം പൂട്ടിച്ചു. സംഭവത്തിൽ 11 പേർക്കെതിരെ പോലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. പോക്‌സോ നിയമം, പി.സി-പി.എൻ.ഡി.ടി ആക്ട്, ക്ലിനിക്കൽ എസ്റ്റാബ്ലിഷ്മെന്റ് ആക്ട് ഉൾപ്പെടെയുള്ള ഗൗരവകരമായ വിവിധ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ഭ്രൂണം ആശുപത്രി പരിസരത്ത് കൊണ്ടുവന്ന് ഉപേക്ഷിച്ചത് ആരാണെന്ന് കണ്ടെത്താൻ സി.സി.ടി.വി ദൃശ്യങ്ങളും മറ്റ് തെളിവുകളും പോലീസ് ഊർജ്ജിതമായി പരിശോധിച്ചുവരികയാണ്.

A shocking incident in Jharkhand saw a stray dog carrying an eight-month-old foetus in its mouth near a medical college. Authorities sealed two medical facilities and registered an FIR against 11 people, invoking serious legal provisions including POCSO.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/389339/stray-dog-carrying-foetus-jharkhand)