---
title: "പന്ത്രണ്ട് വയസ്സുകാരിക്ക് നേരെ ലൈംഗികാതിക്രമം; 77-കാരന് എട്ട് വർഷം തടവും പിഴയും വിധിച്ച് കോടതി"
english_title: "77-Year-Old Sentenced to 8 Years for Assaulting 12-Year-Old Girl"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/389334/77-year-old-sentenced-8-years-assault-12-year-old-girl"
published_at: "2026-10-29T21:30:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ae36e1538503_77-year-old-sentenced-8-years-assault-12-year-old-girl.jpg"
keywords: ["KeralaCourt", "SexualAssault", "Puthenvelikkara", "FastTrackCourt", "CrimeNews"]
---

# പന്ത്രണ്ട് വയസ്സുകാരിക്ക് നേരെ ലൈംഗികാതിക്രമം; 77-കാരന് എട്ട് വർഷം തടവും പിഴയും വിധിച്ച് കോടതി

> **Lead Summary:** **കൊച്ചി: **പന്ത്രണ്ട് വയസ്സുകാരിയായ പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച കേസിൽ 77-കാരന് എട്ട് വർഷം തടവും പതിനയ്യായിരം രൂപ പിഴയും ശിക്ഷ. പുത്തൻവേലിക്കര കോഴിത്തുരുത്ത് കളപ്പുരപറമ്പിൽ വീട്ടിൽ വിജയനെ യാണ് പറവൂർ അതിവേഗ സ്‌പെഷ്യൽ കോടതി ജഡ്ജി ഷിബു ഡാനിയേൽ ശിക്ഷിച്ചത്. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ പ്രവിത ഗിരീഷ് കുമാർ ഹാജരായി.

## Article Content

**കൊച്ചി: **പന്ത്രണ്ട് വയസ്സുകാരിയായ പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച കേസിൽ 77-കാരന് എട്ട് വർഷം തടവും പതിനയ്യായിരം രൂപ പിഴയും ശിക്ഷ. പുത്തൻവേലിക്കര കോഴിത്തുരുത്ത് കളപ്പുരപറമ്പിൽ വീട്ടിൽ വിജയനെ യാണ് പറവൂർ അതിവേഗ സ്‌പെഷ്യൽ കോടതി ജഡ്ജി ഷിബു ഡാനിയേൽ ശിക്ഷിച്ചത്. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ പ്രവിത ഗിരീഷ് കുമാർ ഹാജരായി.

2021 ഒക്ടോബർ 18-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. പുത്തൻവേലിക്കര പോലീസ് സ്റ്റേഷനിലെ ഗ്രേഡ് എ.എസ്.ഐ പി.എ. സിന്ധു കുട്ടിയുടെ മൊഴി രേഖപ്പെടുത്തി നൽകിയതിന്റെ അടിസ്ഥാനത്തിൽ എസ്.ഐ ഹരിക്കുട്ടൻ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് കേസ് അന്വേഷണം നടത്തുകയും, അന്നത്തെ സബ് ഇൻസ്‌പെക്ടർ വിക്കി ജോസഫ് കുറ്റപത്രം സമർപ്പിക്കുകയുമായിരുന്നു.

പ്രോസിക്യൂഷൻ ഭാഗത്തുനിന്നും 12 സാക്ഷികളെ കോടതി മുമ്പാകെ വിസ്തരിക്കുകയും 12 രേഖകൾ ഹാജരാക്കുകയും ചെയ്തു. പ്രതി പിഴത്തുക അടയ്ക്കാതിരുന്നാൽ 6 മാസം കൂടി അധിക തടവ് അനുഭവിക്കണം. പ്രതിയിൽ നിന്ന് ഈടാക്കുന്ന പിഴത്തുക അതിജീവിതയ്ക്ക് നൽകുന്നതിനും കോടതി ഉത്തരവിട്ടിട്ടുണ്ട്.

The Paravur Fast Track Special Court sentenced 77-year-old Vijayan to eight years in prison and fined him ₹15,000 for sexually assaulting a 12-year-old girl in Puthenvelikkara. The court also ordered that the fine amount be given to the survivor, and imposed an additional six months’ imprisonment if the fine is not paid.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/389334/77-year-old-sentenced-8-years-assault-12-year-old-girl)