---
title: "മക്കളെ വെള്ളത്തിൽ മുക്കിക്കൊല്ലുമ്പോൾ കാവൽ നിന്നു; കൊഴിഞ്ഞാമ്പാറയിൽ പിഞ്ചുകുഞ്ഞുങ്ങളെ മുക്കിക്കൊന്ന സംഭവം: അമ്മയുടെ കാമുകൻ അറസ്റ്റിൽ"
english_title: "Mother’s Lover Arrested in Palakkad Child Murder Case"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/389333/palakkad-child-murder-lover-arrested"
published_at: "2026-10-29T21:24:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ae36c7e594e5_palakkad-child-murder-lover-arrested.jpg"
keywords: ["PalakkadNews", "ChildMurder", "PoliceArrest", "CrimeInvestigation", "KeralaCrime"]
---

# മക്കളെ വെള്ളത്തിൽ മുക്കിക്കൊല്ലുമ്പോൾ കാവൽ നിന്നു; കൊഴിഞ്ഞാമ്പാറയിൽ പിഞ്ചുകുഞ്ഞുങ്ങളെ മുക്കിക്കൊന്ന സംഭവം: അമ്മയുടെ കാമുകൻ അറസ്റ്റിൽ

> **Lead Summary:** **പാലക്കാട്: **കൊഴിഞ്ഞാമ്പാറയിൽ സഹോദരങ്ങളായ രണ്ട് പിഞ്ചുകുഞ്ഞുങ്ങളെ അമ്മ കുളിമുറിയിലെ വെള്ളത്തൊട്ടിയിൽ മുക്കിക്കൊലപ്പെടുത്തിയ നടുക്കുന്ന കേസിൽ അമ്മയുടെ ആൺസുഹൃത്തും കാമുകനുമായ മാർട്ടിൻ ഇഗ്നേഷ്യസിനെ പോലീസ് അറസ്റ്റ് ചെയ്തു. കേസിൽ അറസ്റ്റിലായ അമ്മ നിവേദ്യയുമായി നടത്തിയ തെളിവെടുപ്പിന് പിന്നാലെ തോന്നുയ സംശയങ്ങളുടെ അടിസ്ഥാനത്തിലാണ് ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തത്.

## Article Content

**പാലക്കാട്: **കൊഴിഞ്ഞാമ്പാറയിൽ സഹോദരങ്ങളായ രണ്ട് പിഞ്ചുകുഞ്ഞുങ്ങളെ അമ്മ കുളിമുറിയിലെ വെള്ളത്തൊട്ടിയിൽ മുക്കിക്കൊലപ്പെടുത്തിയ നടുക്കുന്ന കേസിൽ അമ്മയുടെ ആൺസുഹൃത്തും കാമുകനുമായ മാർട്ടിൻ ഇഗ്നേഷ്യസിനെ പോലീസ് അറസ്റ്റ് ചെയ്തു. കേസിൽ അറസ്റ്റിലായ അമ്മ നിവേദ്യയുമായി നടത്തിയ തെളിവെടുപ്പിന് പിന്നാലെ തോന്നുയ സംശയങ്ങളുടെ അടിസ്ഥാനത്തിലാണ് ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തത്.

കൊലപാതകത്തിൽ കാമുകന് നേരിട്ട് പങ്കുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. ആൺസുഹൃത്തുമായി ചേർന്ന് ജീവിക്കുന്നതിനും സ്വന്തം മോഡലിംഗ് മോഹങ്ങൾക്കും കുഞ്ഞുങ്ങൾ തടസ്സമാകുമെന്ന് കണ്ടാണ് ഇരുവരും ചേര്ന്ന് ദാരുണമായ കൊലപാതകം ആസൂത്രണം ചെയ്തത്. നിവേദ്യ കുഞ്ഞുങ്ങളെ വെള്ളത്തൊട്ടിയിൽ മുക്കിക്കൊല്ലുന്ന സമയത്ത്, പുറത്തുനിന്ന് ആരെങ്കിലും വരുന്നുണ്ടോ എന്ന് നിരീക്ഷിക്കാൻ മാർട്ടിൻ ഇഗ്നേഷ്യസ് വീടിന്റെ മുൻഭാഗത്ത് കാവൽ നിൽക്കുകയായിരുന്നു.

വടകരപ്പതി പഴണിയാർപാളയം മണൽക്കാട് ജോൺകുമാറിന്റെയും നിവേദ്യയുടെയും മക്കളായ ജെനിഫർ ജൂലിയറ്റ് (5), റോബിൻ ക്രിസ്റ്റഫർ (3) എന്നിവരെയാണ് സെപ്റ്റംബർ 29-ന് മേനോൻപാറയിലെ വാടകവീട്ടിലെ കുളിമുറിയിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. ആദ്യഘട്ടത്തിൽ മുങ്ങിമരണമാണെന്ന് കരുതിയെങ്കിലും അമ്മ നിവേദ്യയുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ പോലീസ് നടത്തിയ വിശദമായ അന്വേഷണത്തിലാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്.

പോലീസ് കസ്റ്റഡിയിൽ വാങ്ങി വീട്ടിലെത്തിച്ച് നടത്തിയ തെളിവെടുപ്പിലാണ് കൃത്യത്തിന് പിന്നിൽ മറ്റൊരാളുടെ സഹായം ലഭിച്ചിട്ടുണ്ടെന്ന വ്യക്തമായ സൂചന ലഭിച്ചത്. തുടർന്ന് പോലീസ് അന്വേഷണം ഊർജ്ജിതമാക്കുകയും കാമുകൻ മാർട്ടിൻ ഇഗ്നേഷ്യസിന്റെ അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു. കൊഴിഞ്ഞാമ്പാറ ഇൻസ്‌പെക്ടർ എസ്. രജീഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്.

Palakkad police have arrested Martin Ignatius, the lover of Nivedya, in connection with the drowning deaths of her two young children in Kozhinjampara. Investigators say he stood guard while the children were killed and believe the crime was planned together.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/389333/palakkad-child-murder-lover-arrested)