---
title: "അപകടസമയത്ത് ബ്രേക്ക് ചവിട്ടിയോ?; നെടുമ്പാശേരി മിനികൂപ്പ‍‍ര്‍ അപകടം; കൂടുതൽ ശാസ്ത്രീയ പരിശോധന നടത്തി കമ്പനി വിദഗ്ദ്ധർ"
english_title: "Nedumbassery Mini Cooper Crash: Company Experts Inspect Whether Brakes Were Applied"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/389328/nedumbassery-mini-cooper-crash-experts-inspect-brakes"
published_at: "2026-10-29T20:46:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ae363b055712_nedumbassery-mini-cooper-crash-experts-inspect-brakes.jpg"
keywords: ["MiniCooperCrash", "NedumbasseryAccident", "BrakeInspection", "ForensicProbe", "KeralaNews"]
---

# അപകടസമയത്ത് ബ്രേക്ക് ചവിട്ടിയോ?; നെടുമ്പാശേരി മിനികൂപ്പ‍‍ര്‍ അപകടം; കൂടുതൽ ശാസ്ത്രീയ പരിശോധന നടത്തി കമ്പനി വിദഗ്ദ്ധർ

> **Lead Summary:** **കൊച്ചി: ** നെടുമ്പാശേരി വിമാനത്താവള റോഡിൽ മിനി കൂപ്പർ കാർ സ്കൂട്ടറിലിടിച്ച് മൂന്നുപേർ മരിച്ച കേസിൽ പോലീസിന്റെ കുറ്റപത്രം ബലപ്പെടുത്തുന്നതിനായി കൂടുതൽ ശാസ്ത്രീയ പരിശോധനകൾ നടത്തി. കാർ നിർമ്മാണ കമ്പനിയുടെ സാങ്കേതിക വിദഗ്ദ്ധർ ഡൽഹിയിൽ നേരിട്ടെത്തി അപകടത്തിൽപ്പെട്ട മിനി കൂപ്പർ വാഹനം പരിശോധിച്ചു.

## Article Content

**കൊച്ചി: ** നെടുമ്പാശേരി വിമാനത്താവള റോഡിൽ മിനി കൂപ്പർ കാർ സ്കൂട്ടറിലിടിച്ച് മൂന്നുപേർ മരിച്ച കേസിൽ പോലീസിന്റെ കുറ്റപത്രം ബലപ്പെടുത്തുന്നതിനായി കൂടുതൽ ശാസ്ത്രീയ പരിശോധനകൾ നടത്തി. കാർ നിർമ്മാണ കമ്പനിയുടെ സാങ്കേതിക വിദഗ്ദ്ധർ ഡൽഹിയിൽ നേരിട്ടെത്തി അപകടത്തിൽപ്പെട്ട മിനി കൂപ്പർ വാഹനം പരിശോധിച്ചു.

അപകടം നടക്കുന്ന സമയത്ത് കാർ ബ്രേക്ക് ചെയ്തിരുന്നോ എന്ന് കൃത്യമായി കണ്ടെത്തുന്നതിനാണ് പരിശോധന നടത്തിയത്. ഈ സാങ്കേതിക പരിശോധനാ ഫലം കേസിലെ കുറ്റപത്രത്തിൽ പ്രധാന തെളിവായി പോലീസ് ഉൾപ്പെടുത്തും. ഒക്ടോബർ 11-ന് പുലർച്ചെ 1.45-നാണ് നെടുമ്പാശേരി എയർപോർട്ട് റോഡിൽ നാടിനെ നടുക്കിയ ഈ ദാരുണ അപകടമുണ്ടായത്.

ഒന്നാം പ്രതി സുഹൈൽ സജീവ് മദ്യപിച്ച് അമിതവേഗതയിൽ ഓടിച്ച വാഹനം സ്കൂട്ടറിൽ ഇടിച്ചാണ് അപകടം നടന്നത്. സ്കൂട്ടറിൽ സഞ്ചരിച്ചിരുന്ന വയനാട് മടക്കിമല സ്വദേശിനി ദേവിക സന്തോഷ്, പാലക്കാട് മണ്ണാർക്കാട് സ്വദേശി ഗോപിക, കർണാടക സുള്യ സ്വദേശി ഇയാസ് എന്നിവർ സംഭവസ്ഥലത്തുതന്നെ തൽക്ഷണം മരണപ്പെട്ടിരുന്നു.

കേസിൽ വാഹനം ഓടിച്ച സുഹൈൽ സജീവിനെതിരെ നരഹത്യക്കുറ്റവും, കാറിലുണ്ടായിരുന്ന മറ്റ് മൂന്നുപേർക്കെതിരെ കുറ്റകൃത്യത്തിന് പ്രേരണ നൽകിയതിനുമാണ് കേസെടുത്തിട്ടുള്ളത്. പ്രതികൾ മദ്യപിച്ചിരുന്നതായും വാഹനം അമിതവേഗതയിലായിരുന്നുവെന്നും പോലീസ് അന്വേഷണത്തിൽ വ്യക്തമായിരുന്നു. അങ്കമാലി മജിസ്ട്രേറ്റ് കോടതിക്ക് പിന്നാലെ എറണാകുളം സെഷൻസ് കോടതിയും പ്രതികളുടെ ജാമ്യാപേക്ഷ തള്ളിയിരുന്നു.

അതേസമയം, അപകടം നടന്ന വിമാനത്താവള റോഡിൽ കൂടുതൽ സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തുന്നതിന്റെ ഭാഗമായി മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ വീണ്ടും സ്ഥലം സന്ദർശിച്ച് പരിശോധനകൾ നടത്തി.

Technical experts from the car manufacturer inspected the Mini Cooper involved in the Nedumbassery crash to determine whether the brakes were applied at the time of the accident. The findings will be used as key evidence as police strengthen the chargesheet in the case that killed three people.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/389328/nedumbassery-mini-cooper-crash-experts-inspect-brakes)