---
title: "കൈ തരിച്ചതാണോ ...! പെൺകുട്ടിയുടെ ചിത്രത്തിന് താഴെ അശ്ലീല കമന്റിട്ടു; കോഴിക്കോട് സ്വദേശി പോക്‌സോ കേസിൽ അറസ്റ്റിൽ"
english_title: "Man Arrested in POCSO Case for Obscene Comment on Girl’s Photo"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/389323/obscene-comment-girl-photo-pocso-arrest"
published_at: "2026-10-29T20:21:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ae35dce557dc_obscene-comment-girl-photo-pocso-arrest.jpg"
keywords: ["POCSOCase", "SocialMediaAbuse", "KannurPolice", "KeralaCrime", "OnlineHarassment"]
---

# കൈ തരിച്ചതാണോ ...! പെൺകുട്ടിയുടെ ചിത്രത്തിന് താഴെ അശ്ലീല കമന്റിട്ടു; കോഴിക്കോട് സ്വദേശി പോക്‌സോ കേസിൽ അറസ്റ്റിൽ

> **Lead Summary:** **കണ്ണൂർ: **സമൂഹമാധ്യമത്തിൽ പെൺകുട്ടിക്കെതിരെ അശ്ലീല കമന്റിട്ട സംഭവത്തിൽ 43-കാരൻ അറസ്റ്റിൽ. കോഴിക്കോട് പയ്യോളി സ്വദേശിയും സംഘപരിവാർ പ്രവർത്തകനുമായ വിമൽ കുമാറിനെയാണ് കണ്ണൂർ മുഴക്കുന്ന് പോലീസ് അറസ്റ്റ് ചെയ്തത്.

## Article Content

**കണ്ണൂർ: **സമൂഹമാധ്യമത്തിൽ പെൺകുട്ടിക്കെതിരെ അശ്ലീല കമന്റിട്ട സംഭവത്തിൽ 43-കാരൻ അറസ്റ്റിൽ. കോഴിക്കോട് പയ്യോളി സ്വദേശിയും സംഘപരിവാർ പ്രവർത്തകനുമായ വിമൽ കുമാറിനെയാണ് കണ്ണൂർ മുഴക്കുന്ന് പോലീസ് അറസ്റ്റ് ചെയ്തത്.

ഇയാൾക്കെതിരെ പോക്‌സോ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. കഴിഞ്ഞ ഒക്ടോബർ 23-ന് മുഴക്കുന്നിലെ എസ്.ഡി.പി.ഐ പ്രവർത്തകൻ, മത്സരപരീക്ഷയിൽ വിജയിച്ച പെൺകുട്ടിയെ അഭിനന്ദിച്ചുകൊണ്ട് സമൂഹമാധ്യമത്തിൽ ചിത്രം പങ്കുവെച്ചിരുന്നു.

ഈ പോസ്റ്റിന് താഴെയാണ് വിമൽ കുമാർ അശ്ലീലവും വിദ്വേഷവും നിറഞ്ഞ പരാമർശം നടത്തിയത്. പെൺകുട്ടിയുടെ പരാതിയിൽ കേസെടുത്ത പോലീസ് പ്രതിയെ പിടികൂടുകയായിരുന്നു. അറസ്റ്റിലായ വിമൽ കുമാറിനെ കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.

Kannur Muzhakkunnu police arrested 43-year-old Vimal Kumar from Payyoli under the POCSO Act for posting obscene and hateful comments beneath a young girl's social media photo. He was remanded for 14 days after the complaint led to his arrest.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/389323/obscene-comment-girl-photo-pocso-arrest)