---
title: "രാത്രി ഫോൺ ചെയ്യുന്നതിനിടെ വാക്കേറ്റം; കടയ്ക്കലിൽ ഒരാൾക്ക് കുത്തേറ്റു, മുൻ പഞ്ചായത്ത് പ്രസിഡന്റും കൂട്ടാളിയും അറസ്റ്റിൽ"
english_title: "Man Stabbed in Kadakkal After Late-Night Argument; Ex-Panchayat President Arrested"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/389321/kadakkal-stabbing-late-night-argument"
published_at: "2026-10-29T20:11:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ae35c5f96784_kadakkal-stabbing-late-night-argument.jpg"
keywords: ["KadakkalPolice", "KollamNews", "StabbingCase", "RSPLeader", "KeralaCrime"]
---

# രാത്രി ഫോൺ ചെയ്യുന്നതിനിടെ വാക്കേറ്റം; കടയ്ക്കലിൽ ഒരാൾക്ക് കുത്തേറ്റു, മുൻ പഞ്ചായത്ത് പ്രസിഡന്റും കൂട്ടാളിയും അറസ്റ്റിൽ

> **Lead Summary:** **കൊല്ലം: **കടയ്ക്കലിൽ രാത്രി റോഡരികിൽ നിൽക്കുകയായിരുന്ന ആൾക്ക് കുത്തേറ്റു. സംഭവത്തിൽ രണ്ടുപേരെ കടയ്ക്കൽ പോലീസ് അറസ്റ്റ് ചെയ്തു. ആനപ്പാറ സ്വദേശി റെനി ഭവനിൽ മനോജ് ലാലിനാണ് കുത്തേറ്റത്. സംഭവത്തിൽ കടയ്ക്കൽ മുൻ പഞ്ചായത്ത് പ്രസിഡന്റും നിലവിൽ ആർ.എസ്.പി ലോക്കൽ കമ്മിറ്റി സെക്രട്ടറിയുമായ ആനപ്പാറ ലെനിൻ ഭവനിൽ എൻ. സായിദാസ് , സുഹൃത്തും ആർ.എസ്.പി ബ്രാഞ്ച് സെക്രട്ടറിയുമായ ബാഷാദ് എന്നിവരെയാണ് പോലീസ് പിടികൂടിയത്.

## Article Content

**കൊല്ലം: **കടയ്ക്കലിൽ രാത്രി റോഡരികിൽ നിൽക്കുകയായിരുന്ന ആൾക്ക് കുത്തേറ്റു. സംഭവത്തിൽ രണ്ടുപേരെ കടയ്ക്കൽ പോലീസ് അറസ്റ്റ് ചെയ്തു. ആനപ്പാറ സ്വദേശി റെനി ഭവനിൽ മനോജ് ലാലിനാണ് കുത്തേറ്റത്. സംഭവത്തിൽ കടയ്ക്കൽ മുൻ പഞ്ചായത്ത് പ്രസിഡന്റും നിലവിൽ ആർ.എസ്.പി ലോക്കൽ കമ്മിറ്റി സെക്രട്ടറിയുമായ ആനപ്പാറ ലെനിൻ ഭവനിൽ എൻ. സായിദാസ് , സുഹൃത്തും ആർ.എസ്.പി ബ്രാഞ്ച് സെക്രട്ടറിയുമായ ബാഷാദ് എന്നിവരെയാണ് പോലീസ് പിടികൂടിയത്.

കഴിഞ്ഞ ദിവസം രാത്രി ഒന്നരയോടെ ആനപ്പാറയിലായിരുന്നു സംഭവം. റോഡിൽ ഫോൺ ചെയ്തു നിൽക്കുകയായിരുന്ന മനോജ് ലാലുമായി സായിദാസും ബാഷാദും വാക്കേറ്റത്തിലേർപ്പെടുകയായിരുന്നു. തർക്കം രൂക്ഷമായതോടെ ഇരുവരും ചേർന്ന് മനോജിനെ ആക്രമിക്കുകയായിരുന്നു.

ശരീരത്തിന്റെ പിൻഭാഗത്ത് ആഴത്തിൽ കുത്തേറ്റ മനോജ് ലാലിനെ ഉടൻ തന്നെ കടയ്ക്കൽ താലൂക്ക് ആശുപത്രിയിലും തുടർന്ന് വിദഗ്ദ്ധ ചികിത്സയ്ക്കായി പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. അറസ്റ്റിലായ പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Kadakkal police arrested former panchayat president N. Saidas and RSP branch secretary Bashad after a 55-year-old man, Manoj Lal, was stabbed in Anappara, Kollam. The attack reportedly followed an argument while the victim was speaking on the phone by the roadside at night.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/389321/kadakkal-stabbing-late-night-argument)