---
title: "ഖത്തർ കെഎംസിസി കവർച്ചക്കേസ്; റൊട്ടാന റസാഖ് ഉൾപ്പെടെ നാല് പ്രതികൾക്കെതിരെ ലുക്കൗട്ട് സർക്കുലർ പുറപ്പെടുവിച്ചു"
english_title: "Qatar KMCC Robbery Case: Lookout Circular Issued Against Four Accused"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/389320/qatar-kmcc-robbery-lookout-circular"
published_at: "2026-10-29T20:06:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ae35a7b49a51_qatar-kmcc-robbery-lookout-circular.jpg"
keywords: ["QatarKMCC", "RobberyCase", "LookoutCircular", "KoyilandyPolice", "BombayShaji"]
---

# ഖത്തർ കെഎംസിസി കവർച്ചക്കേസ്; റൊട്ടാന റസാഖ് ഉൾപ്പെടെ നാല് പ്രതികൾക്കെതിരെ ലുക്കൗട്ട് സർക്കുലർ പുറപ്പെടുവിച്ചു

> **Lead Summary:** **കോഴിക്കോട്: **ഏറെ വിവാദമായ ഖത്തർ കെഎംസിസി കവർച്ചക്കേസിൽ പ്രധാന പ്രതികളായ നാലുപേർക്കെതിരെ കൊയിലാണ്ടി പോലീസ് ലുക്കൗട്ട് സർക്കുലർ പുറപ്പെടുവിച്ചു. ബോംബെ ഷാജി, റൊട്ടാന റസാഖ്, നിസാർ, ഹസ്സൻ എന്നിവർക്കെതിരെയാണ് പോലീസ് നോട്ടീസ് ഇറക്കിയത്. പ്രതികൾ രാജ്യം വിട്ടുപോകാതിരിക്കാനും വിമാനത്താവളങ്ങൾ കേന്ദ്രീകരിച്ച് നിരീക്ഷണം ശക്തമാക്കാനുമാണ് ഈ നടപടി.

## Article Content

**കോഴിക്കോട്: **ഏറെ വിവാദമായ ഖത്തർ കെഎംസിസി കവർച്ചക്കേസിൽ പ്രധാന പ്രതികളായ നാലുപേർക്കെതിരെ കൊയിലാണ്ടി പോലീസ് ലുക്കൗട്ട് സർക്കുലർ പുറപ്പെടുവിച്ചു. ബോംബെ ഷാജി, റൊട്ടാന റസാഖ്, നിസാർ, ഹസ്സൻ എന്നിവർക്കെതിരെയാണ് പോലീസ് നോട്ടീസ് ഇറക്കിയത്. പ്രതികൾ രാജ്യം വിട്ടുപോകാതിരിക്കാനും വിമാനത്താവളങ്ങൾ കേന്ദ്രീകരിച്ച് നിരീക്ഷണം ശക്തമാക്കാനുമാണ് ഈ നടപടി.

നേരത്തെ കെഎംസിസി അടക്കമുള്ള മുഴുവൻ ലീഗ് പോഷക സംഘടനകളിൽ നിന്നും റൊട്ടാന റസാഖിനെ പുറത്താക്കിയിരുന്നു. ഖത്തർ കെഎംസിസി ഓഫീസിലെ ലോക്കറിൽ നിന്ന് 31 ലക്ഷം റിയാൽ കവർച്ച ചെയ്തെന്നാണ് കേസ്. കേസിൽ ഒന്നാം പ്രതിയായ ബോംബെ ഷാജിയുടെ പുറത്തുവന്ന ശബ്ദസന്ദേശത്തിലും റൊട്ടാന റസാഖിന്റെ പേര് ഉയർന്നുവന്നിരുന്നു. എന്നാൽ സംഭവത്തിൽ തനിക്ക് യാതൊരു പങ്കുമില്ലെന്നും ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നുമാണ് റസാഖിന്റെ വിശദീകരണം.

അതേസമയം, മോഷണത്തിന് പിന്നിൽ സംഘടനയിലെ പ്രമുഖ അംഗങ്ങൾ തന്നെയാണെന്ന് കേസിൽ പോലീസിന് മുന്നിൽ കീഴടങ്ങിയ പ്രതി പരപ്പിൽ ബാലകൃഷ്ണൻ വെളിപ്പെടുത്തിയിരുന്നു. ഈ കവർച്ചയിൽ റസാഖിനും വ്യക്തമായ പങ്കുണ്ടെന്നാണ് ബാലകൃഷ്ണന്റെ മൊഴി. സംഭവം നടന്നത് വിദേശത്തായതിനാൽ അന്വേഷണം ഖത്തറിലേക്കും വ്യാപിപ്പിക്കേണ്ടി വരുമെന്നാണ് കൊയിലാണ്ടി പോലീസ് വ്യക്തമാക്കുന്നത്.

Koyilandy police have issued a lookout circular against four main accused, including Bombay Shaji and Rotana Razakh, in the Qatar KMCC robbery case. The case involves the alleged theft of 31 lakh riyals from the KMCC office locker in Qatar, and the investigation may now extend to Qatar as well.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/389320/qatar-kmcc-robbery-lookout-circular)