---
title: "'ചാകര' മീനിൽ വില്ലനോ? വർക്കലയിൽ മത്സ്യം കഴിച്ചവർക്ക് ഭക്ഷ്യവിഷബാധ; ജാഗ്രതാ നിർദേശവുമായി ആരോഗ്യവകുപ്പ്"
english_title: "Health Department Issues Warning After Fish Poisoning Cases in Varkala"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/389319/varkala-fish-poisoning-health-warning"
published_at: "2026-10-29T19:54:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ae35765af9f3_varkala-fish-poisoning-health-warning.jpg"
keywords: ["FoodPoisoning", "Varkala", "HealthDepartment", "FishSafety", "KeralaNews"]
---

# 'ചാകര' മീനിൽ വില്ലനോ? വർക്കലയിൽ മത്സ്യം കഴിച്ചവർക്ക് ഭക്ഷ്യവിഷബാധ; ജാഗ്രതാ നിർദേശവുമായി ആരോഗ്യവകുപ്പ്

> **Lead Summary:** **തിരുവനന്തപുരം: ** വർക്കലയിൽ മത്സ്യം കഴിച്ചവർക്ക് ഭക്ഷ്യവിഷബാധയേറ്റു. വറ്റ ഇനത്തിൽപ്പെട്ട മത്സ്യം കഴിച്ചവർക്കാണ് ശാരീരിക ബുദ്ധിമുട്ടുകൾ അനുഭവപ്പെട്ടത്. സംഭവത്തെത്തുടർന്ന് പ്രദേശവാസികളും മത്സ്യം വാങ്ങുന്നവരും ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശം നൽകി.

## Article Content

**തിരുവനന്തപുരം: ** വർക്കലയിൽ മത്സ്യം കഴിച്ചവർക്ക് ഭക്ഷ്യവിഷബാധയേറ്റു. വറ്റ ഇനത്തിൽപ്പെട്ട മത്സ്യം കഴിച്ചവർക്കാണ് ശാരീരിക ബുദ്ധിമുട്ടുകൾ അനുഭവപ്പെട്ടത്. സംഭവത്തെത്തുടർന്ന് പ്രദേശവാസികളും മത്സ്യം വാങ്ങുന്നവരും ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശം നൽകി.

കഴിഞ്ഞദിവസം മേഖലയിലെ തീരദേശത്ത് വറ്റ മത്സ്യത്തിന്റെ വലിയ ചാകര ലഭിച്ചിരുന്നു. ഇതിനുപിന്നാലെയാണ് മത്സ്യം കഴിച്ചവർക്ക് ശാരീരിക അസ്വസ്ഥതകൾ റിപ്പോർട്ട് ചെയ്തത്. പ്രദേശവാസികളും ഉപഭോക്താക്കളും മത്സ്യം വാങ്ങുമ്പോഴും പാകം ചെയ്ത് ഉപയോഗിക്കുമ്പോഴും പ്രത്യേക ശ്രദ്ധ പുലർത്തണമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. സംഭവത്തിൽ ഫുഡ് സേഫ്റ്റി വിഭാഗവും ആരോഗ്യവകുപ്പും പരിശോധന ആരംഭിച്ചിട്ടുണ്ട്.

Several people in Varkala, Thiruvananthapuram, suffered food poisoning after eating Vatta fish. Health authorities have advised residents and consumers to exercise caution while buying and preparing fish, and inspections are underway.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/389319/varkala-fish-poisoning-health-warning)