---
title: "പാൽ ഇനി പൊള്ളും...! കർണാടകയിൽ  നവംബർ ഒന്നുമുതൽ ലിറ്ററിന് എട്ട് രൂപ വരെ കൂട്ടി"
english_title: "Karnataka Milk Prices to Rise by Up to ₹8 per Litre from November 1"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/389318/karnataka-milk-prices-rise-november-one"
published_at: "2026-10-29T19:48:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ae3565775aab_karnataka-milk-prices-rise-november-one.jpg"
keywords: ["KarnatakaNews", "MilkPriceHike", "DairyFarmers", "CooperativeSocieties", "ConsumerImpact"]
---

# പാൽ ഇനി പൊള്ളും...! കർണാടകയിൽ  നവംബർ ഒന്നുമുതൽ ലിറ്ററിന് എട്ട് രൂപ വരെ കൂട്ടി

> **Lead Summary:** **ബംഗളൂരു: **കർണാടകയിൽ പാൽവില ഒറ്റയടിക്ക് ലിറ്ററിന് എട്ടു രൂപ വരെ വർധിപ്പിക്കാൻ മന്ത്രിസഭ തീരുമാനിച്ചു. പുതുക്കിയ നിരക്കുകൾ നവംബർ ഒന്നു മുതൽ പ്രാബല്യത്തിൽ വരും. വിലവർധനവിലൂടെ ലഭിക്കുന്ന അധിക തുകയിൽ ഏഴു രൂപ കർഷകർക്കും ഒരു രൂപ സഹകരണ സംഘങ്ങൾക്കും ലഭിക്കും.

## Article Content

**ബംഗളൂരു: **കർണാടകയിൽ പാൽവില ഒറ്റയടിക്ക് ലിറ്ററിന് എട്ടു രൂപ വരെ വർധിപ്പിക്കാൻ മന്ത്രിസഭ തീരുമാനിച്ചു. പുതുക്കിയ നിരക്കുകൾ നവംബർ ഒന്നു മുതൽ പ്രാബല്യത്തിൽ വരും. വിലവർധനവിലൂടെ ലഭിക്കുന്ന അധിക തുകയിൽ ഏഴു രൂപ കർഷകർക്കും ഒരു രൂപ സഹകരണ സംഘങ്ങൾക്കും ലഭിക്കും.

ലിറ്ററിന് കുറഞ്ഞത് 10 രൂപയെങ്കിലും വർധിപ്പിക്കണമെന്നതായിരുന്നു ക്ഷീരകർഷകരുടെ പ്രധാന ആവശ്യം. നിലവിലെ തീരുമാനപ്രകാരം നീല കവറിൽ ലഭിക്കുന്ന ടോൺഡ് പാലിന്റെ വില ലിറ്ററിന് 46 രൂപയിൽ നിന്ന് 54 രൂപയായി ഉയരും.

അതേസമയം, ഓറഞ്ച് കവറിൽ ലഭിക്കുന്ന പാലിന് ലിറ്ററിന് 62 രൂപയാകും പുതിയ വില. ക്ഷീരകർഷകർക്ക് ലിറ്ററിന് അഞ്ചു രൂപ നിരക്കിൽ സർക്കാരിന്റെ ഇൻസെന്റീവും ലഭിക്കുന്നുണ്ട്. കർഷകർക്ക് ആശ്വാസകരമാണെങ്കിലും ഒറ്റയടിക്കുള്ള ഈ **വലിയ വിലവർധനവ് സാധാരണക്കാരായ ഉപഭോക്താക്കളെ സാരമായി ബാധിക്കും.**

The Karnataka Cabinet has decided to raise milk prices by up to ₹8 per litre from November 1. Of the increase, ₹7 will go directly to dairy farmers, while ₹1 will be retained by cooperative societies.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/389318/karnataka-milk-prices-rise-november-one)