---
title: "കൈയും മൂക്കിന്റെ എല്ലും തല്ലിയൊടിച്ചു; ആശുപത്രിയിൽ കടന്നുകയറി എസ്എഫ്ഐ ജില്ലാ നേതാക്കൾക്ക് ക്രൂരമർദ്ദനം, പിന്നിൽ എംഎസ്എഫ് എന്ന് ആരോപണം"
english_title: "SFI Leaders Brutally Attacked at Chelari Hospital, MSF Blamed"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/389317/sfi-leaders-attacked-chelari-hospital"
published_at: "2026-10-29T19:21:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ae350756ef2f_sfi-leaders-attacked-chelari-hospital.jpg"
keywords: ["SFI", "MSF", "Malappuram", "ChelariHospital", "CalicutUniversity"]
---

# കൈയും മൂക്കിന്റെ എല്ലും തല്ലിയൊടിച്ചു; ആശുപത്രിയിൽ കടന്നുകയറി എസ്എഫ്ഐ ജില്ലാ നേതാക്കൾക്ക് ക്രൂരമർദ്ദനം, പിന്നിൽ എംഎസ്എഫ് എന്ന് ആരോപണം

> **Lead Summary:** **മലപ്പുറം: **ചേളാരിയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ച് എസ്.എഫ്.ഐ മലപ്പുറം ജില്ലാ നേതാക്കളെ എം.എസ്.എഫ് പ്രവർത്തകർ ക്രൂരമായി മർദ്ദിച്ചതായി പരാതി. ആക്രമണത്തിൽ എസ്.എഫ്.ഐ മലപ്പുറം ജില്ലാ സെക്രട്ടറി എൻ. ആദിൽ, പ്രസിഡന്റ് എം. സുജിൻ എന്നിവർക്ക് ഗുരുതരമായി പരിക്കേറ്റു. ആദിലിന്റെ ഇടതു കൈയ്ക്കും സുജിന്റെ മൂക്കിന്റെ എല്ലിനും പൊട്ടലുണ്ട്.

## Article Content

**മലപ്പുറം: **ചേളാരിയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ച് എസ്.എഫ്.ഐ മലപ്പുറം ജില്ലാ നേതാക്കളെ എം.എസ്.എഫ് പ്രവർത്തകർ ക്രൂരമായി മർദ്ദിച്ചതായി പരാതി. ആക്രമണത്തിൽ എസ്.എഫ്.ഐ മലപ്പുറം ജില്ലാ സെക്രട്ടറി എൻ. ആദിൽ, പ്രസിഡന്റ് എം. സുജിൻ എന്നിവർക്ക് ഗുരുതരമായി പരിക്കേറ്റു. ആദിലിന്റെ ഇടതു കൈയ്ക്കും സുജിന്റെ മൂക്കിന്റെ എല്ലിനും പൊട്ടലുണ്ട്.

ഇന്നലെ രാത്രി ചേളാരിയിലെ സ്വകാര്യ ആശുപത്രിയിലെത്തിയായിരുന്നു ആക്രമണം നടത്തിയത്. കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ക്യാമ്പസ് സ്റ്റുഡന്റ്സ് യൂണിയൻ തെരഞ്ഞെടുപ്പിനിടെ ക്യാമ്പസിലുണ്ടായ സംഘർഷത്തിൽ പരിക്കേറ്റ എസ്.എഫ്.ഐ പ്രവർത്തകരെ പ്രവേശിപ്പിച്ചത് ചേളാരിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു. ഇവരെ സന്ദർശിക്കാനെത്തിയതായിരുന്നു ജില്ലാ നേതാക്കളായ ആദിലും സുജിനും.

എം.എസ്.എഫ് ജില്ലാ പ്രസിഡന്റ് ഫർഹാൻ, സെക്രട്ടറി പി.കെ. മുബഷിർ, സംസ്ഥാന സെക്രട്ടറി സഫ്‌വാൻ എന്നിവരുടെ നേതൃത്വത്തിലാണ് ആക്രമണം നടന്നതെന്ന് എസ്.എഫ്.ഐ നേതാക്കൾ ആരോപിച്ചു. പരിക്കേറ്റ നേതാക്കളെ വിദഗ്ദ്ധ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചു. സംഭവത്തിൽ എസ്.എഫ്.ഐ പോലീസിൽ പരാതി നൽകിയിട്ടുണ്ട്. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

SFI Malappuram district secretary N. Adil and president M. Sujin were allegedly attacked by MSF activists at a private hospital in Chelari. Both leaders suffered serious injuries, and police have registered a case and begun an investigation.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/389317/sfi-leaders-attacked-chelari-hospital)