---
title: "കുഞ്ഞിനോടും ക്രൂരത! വീട്ടിൽ അതിക്രമിച്ചു കയറി പത്ത് വയസ്സുകാരിക്ക് നേരെ ലൈംഗികാതിക്രമം; പ്രതിക്ക് 12 വർഷം കഠിനതടവും പിഴയും വിധിച്ചു"
english_title: "12-Year Jail for Man Who Sexually Assaulted 10-Year-Old Girl in Haripad"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/389313/haripad-pocso-court-sentences-man"
published_at: "2026-10-29T18:58:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ae34ace709ea_haripad-pocso-court-sentences-man.jpg"
keywords: ["POCSOCase", "HaripadCourt", "ChildAssault", "KeralaCrime", "Kayamkulam"]
---

# കുഞ്ഞിനോടും ക്രൂരത! വീട്ടിൽ അതിക്രമിച്ചു കയറി പത്ത് വയസ്സുകാരിക്ക് നേരെ ലൈംഗികാതിക്രമം; പ്രതിക്ക് 12 വർഷം കഠിനതടവും പിഴയും വിധിച്ചു

> **Lead Summary:** **ആലപ്പുഴ: **ഹരിപ്പാട് മാതാപിതാക്കൾ ആശുപത്രിയിലായിരുന്ന തക്കം നോക്കി വീട്ടിൽ അതിക്രമിച്ചു കയറി പത്ത് വയസ്സുകാരിയായ പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ പ്രതിക്ക് 12 വർഷം കഠിനതടവും പിഴയും ശിക്ഷ വിധിച്ചു. കായംകുളം ചേരാവള്ളി അമ്പലശ്ശേരിൽ വീട്ടിൽ അഫ്സൽ നെയാണ് ഹരിപ്പാട് അതിവേഗ പോക്സോ കോടതി ജഡ്ജി ഹരീഷ്ജി ശിക്ഷിച്ചത്.

## Article Content

**ആലപ്പുഴ: **ഹരിപ്പാട് മാതാപിതാക്കൾ ആശുപത്രിയിലായിരുന്ന തക്കം നോക്കി വീട്ടിൽ അതിക്രമിച്ചു കയറി പത്ത് വയസ്സുകാരിയായ പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ പ്രതിക്ക് 12 വർഷം കഠിനതടവും പിഴയും ശിക്ഷ വിധിച്ചു. കായംകുളം ചേരാവള്ളി അമ്പലശ്ശേരിൽ വീട്ടിൽ അഫ്സൽ നെയാണ് ഹരിപ്പാട് അതിവേഗ പോക്സോ കോടതി ജഡ്ജി ഹരീഷ്ജി ശിക്ഷിച്ചത്.

12 വർഷത്തെ കഠിനതടവിന് പുറമെ 40,000 രൂപ പിഴ ഒടുക്കാനും കോടതി ഉത്തരവിട്ടു. പിഴ തുക അടച്ചില്ലെങ്കിൽ നാലു മാസം കൂടി അധിക തടവ് അനുഭവിക്കേണ്ടി വരും.

കായംകുളം പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടറായിരുന്ന രതീഷ് ബാബു അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ച കേസിൽ എഎസ്ഐ പ്രിയ, സിപിഒമാരായ സൗമ്യ, രതീഷ് എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പ്രോസിക്യൂട്ടർ അഡ്വ. എസ്. രഘു ഹാജരായി.

The Haripad Fast Track POCSO Court sentenced Afsal, 42, to 12 years of rigorous imprisonment and a fine of ₹40,000 for sexually assaulting a 10-year-old girl in Kayamkulam. The court said he entered the house while the child’s parents were in hospital.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/389313/haripad-pocso-court-sentences-man)