---
title: "പ്രണയത്തിന്റെ പേരിൽ കൊടുംക്രൂരത; 31-കാരനെ മരത്തിൽ കെട്ടിയിട്ട് മർദ്ദിച്ച് കൊലപ്പെടുത്തി, മൃതദേഹം കണ്ടെത്തിയത് ചാക്കുകൊണ്ട് മൂടിയ നിലയിൽ"
english_title: "Brutal Killing Over Love Affair: 31-Year-Old Tied to Tree, Beaten to Death"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/389308/love-affair-brutal-killing-mehsana"
published_at: "2026-10-29T17:17:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ae333c08c9e3_love-affair-brutal-killing-mehsana.jpg"
keywords: ["LoveAffair", "BrutalKilling", "GujaratCrime", "PoliceCase"]
---

# പ്രണയത്തിന്റെ പേരിൽ കൊടുംക്രൂരത; 31-കാരനെ മരത്തിൽ കെട്ടിയിട്ട് മർദ്ദിച്ച് കൊലപ്പെടുത്തി, മൃതദേഹം കണ്ടെത്തിയത് ചാക്കുകൊണ്ട് മൂടിയ നിലയിൽ

> **Lead Summary:** ഗാന്ധിന​ഗർ: പ്രണയബന്ധത്തിന്റെ പേരിൽ 31 കാരനെ മരത്തിൽ കെട്ടിയിട്ട് മർദ്ദിച്ച് കൊലപ്പെടുത്തി. ​ഗുജറാത്തിലെ മെഹ്സാന ജില്ലയിലെ ഖേരാലു താലൂക്കിലാണ് ദാരുണ സംഭവം. സിദ്ധ്പുർ താലൂക്കിലെ വഘറോൾ ഗ്രാമവാസിയായ രഞ്ജിത്‌ജി ചതുർജി താക്കോറാണ് കൊല്ലപ്പെട്ടത്.

## Article Content

ഗാന്ധിന​ഗർ: പ്രണയബന്ധത്തിന്റെ പേരിൽ 31 കാരനെ മരത്തിൽ കെട്ടിയിട്ട് മർദ്ദിച്ച് കൊലപ്പെടുത്തി. ​ഗുജറാത്തിലെ മെഹ്സാന ജില്ലയിലെ ഖേരാലു താലൂക്കിലാണ് ദാരുണ സംഭവം. സിദ്ധ്പുർ താലൂക്കിലെ വഘറോൾ ഗ്രാമവാസിയായ രഞ്ജിത്‌ജി ചതുർജി താക്കോറാണ് കൊല്ലപ്പെട്ടത്.

തം​ഗണ ​ഗ്രാമവാസിയായ ജ​ഗാജി രൺഛോഡ്ജി താക്കോറിന്റെ മകളുമായി രഞ്ജിത്ജി വർഷങ്ങളായി പ്രണയത്തിലായിരുന്നുവെന്നാണ് വിവരം. കഴിഞ്ഞ ദിവസം യുവതിയെ കാണാനെത്തിയ യുവാവിനെ കുടുംബം തടഞ്ഞുവെയ്ക്കുകയും മരത്തിൽകെട്ടിയിട്ട ശേഷം ക്രൂരമായി മർദ്ദിക്കുകയുമായിരുന്നു.

വിവരമറിഞ്ഞെത്തിയ കുടുംബം കണ്ടത് മരത്തിനോടു ചേർന്ന് ഇട്ടിരുന്ന ഇരുമ്പുകട്ടിലിൽ ചാക്കുകൊണ്ട് മൂടിയ നിലയിലെ യുവാവിന്റെ മൃതദേഹമായിരുന്നു. പൊലീസ് സ്ഥലത്തെത്തി മൃതദേഹം പോസ്റ്റുമോർട്ടം നടപടികൾക്കായി മാറ്റി.

സംഭവത്തിൽ യുവാവിന്റെ കുടുംബം പൊലീസിൽ പരാതി നൽകി. യുവാവിന്റെ മൃതദേഹത്തിൽ മർദ്ദനമേറ്റതിന്റെ പാടുകൾ കണ്ടെത്തി. പുറത്തും കഴത്തിലും കാൽമുട്ടുകളിലും ​ഗുരുതരമായ പരിക്കുകളാണുള്ളതെന്ന് കുടുംബം പറയുന്നു.

മരത്തിൽ കെട്ടിയിട്ട് മർദ്ദിച്ചതിന്റെ അടയാളങ്ങളും ശരീരത്തിൽ ഉണ്ടായിരുന്നതായും മകൻ അതിക്രൂരമർദ്ദനത്തിനാണ് ഇരയായതെന്നും കുടുംബം പരാതിയിൽ ആരോപിച്ചു. സംഭവത്തിൽ നാലു പേർക്കെതിരെ പൊലീസ് കേസെടുത്തു. യുവതിയെ സ്ഥലത്തുനിന്നും മാറ്റിപാർപ്പിച്ചതായാണ് വിവരം.

In Gujarat’s Mehsana district, a 31-year-old man was allegedly tied to a tree, beaten, and killed over a long-standing love affair. Police have registered a case against four people, and the woman involved has been moved from the location.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/389308/love-affair-brutal-killing-mehsana)