---
title: "മഴയെന്ന് പറഞ്ഞ് കാറിൽ കയറ്റി, സഹപാഠിയെ ആദ്യം ഇറക്കിവിട്ടു; പിന്നാലെ വിദ്യാർത്ഥിനിക്ക് നേരെ അതിക്രമം; ടിവികെ നേതാവിനെ പൊലീസ് പിടികൂടി"
english_title: "TVK Leader Arrested After Attempted Sexual Assault on College Student in Kanyakumari"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/389304/tvk-leader-arrested-kanyakumari-student-assault"
published_at: "2026-10-29T16:47:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ae32b8b2f9f7_tvk-leader-arrested-kanyakumari-student-assault.jpg"
keywords: ["TVKLeader", "Kanyakumari", "CollegeStudent", "SexualAssault", "PoliceArrest"]
---

# മഴയെന്ന് പറഞ്ഞ് കാറിൽ കയറ്റി, സഹപാഠിയെ ആദ്യം ഇറക്കിവിട്ടു; പിന്നാലെ വിദ്യാർത്ഥിനിക്ക് നേരെ അതിക്രമം; ടിവികെ നേതാവിനെ പൊലീസ് പിടികൂടി

> **Lead Summary:** ചെന്നൈ: കന്യാകുമാരിയിൽ കോളേജ് വിദ്യാർത്ഥിനിയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ച ടിവികെ നേതാവ് അറസ്റ്റിൽ. ടിവികെയുടെ സെൻട്രൽ ഡിസ്ട്രിക്റ്റ് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗമായ ക്രിസ്റ്റഫറാണ് അറസ്റ്റിലായത്. നാഗർകോവിലിലെ സ്വകാര്യ കോളേജിലെ രണ്ടാം വർഷ ബിരുദ വിദ്യാർത്ഥിനിയുടെ പരാതിയിലാണ് നടപടി.

## Article Content

ചെന്നൈ: കന്യാകുമാരിയിൽ കോളേജ് വിദ്യാർത്ഥിനിയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ച ടിവികെ നേതാവ് അറസ്റ്റിൽ. ടിവികെയുടെ സെൻട്രൽ ഡിസ്ട്രിക്റ്റ് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗമായ ക്രിസ്റ്റഫറാണ് അറസ്റ്റിലായത്. നാഗർകോവിലിലെ സ്വകാര്യ കോളേജിലെ രണ്ടാം വർഷ ബിരുദ വിദ്യാർത്ഥിനിയുടെ പരാതിയിലാണ് നടപടി.

സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നതിങ്ങനെയാണ്. കുലശേഖരം സ്വദേശിയായ പെൺകുട്ടി ടിവികെ പ്രവർത്തകനായ സഹപാഠിക്കൊപ്പം ബസ് കാത്തുനിൽക്കുകയായിരുന്നു. ഈ സമയം അതുവഴിവന്ന ക്രിസ്റ്റഫർ ടിവികെ പ്രവർത്തകനായ സഹപാഠിയെ കണ്ട് കാർ നിർത്തി.

തുടർന്ന് മഴയാണെന്ന് ചൂണ്ടിക്കാട്ടി ഇരുവർക്കും ലിഫ്റ്റ് കൊടുക്കുകയായിരുന്നു.തുടർന്ന് സുഹൃത്തിനെ ആദ്യം ഇറക്കിവിട്ട ശേഷം പെൺകുട്ടിയെ വീടിനടുത്ത് ഇറക്കിവിടാമെന്ന് പറഞ്ഞ് യാത്ര തുടർന്നു.

എന്നാൽ യാത്രമദ്ധ്യേ വിജനമായ സ്ഥലത്ത് വാഹനം നിർത്തിയ ക്രിസ്റ്റഫർ പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിക്കുകയുമായിരുന്നു. പെൺകുട്ടി ഇയാളെ ശക്തമായി എതിർക്കുകയും കാറിൽ നിന്ന് പുറത്തിറങ്ങാൻ ശ്രമിക്കുകയും ചെയ്തതോടെ പരിഭ്രാന്തനായ പ്രതി പാതിവഴിയിൽ ഇറക്കിവിട്ട ശേഷം കടന്നുകളയുകയായിരുന്നു.

വീട്ടിലെത്തിയ പെൺകുട്ടി ഇക്കാര്യം മാതാപിതാക്കളോടും പിന്നീട് സഹപാഠിയെയും അറിയിച്ചു. തുടർന്ന് തക്കല പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകുകയായിരുന്നു. സംഭവത്തിന് പിന്നാലെ ഒളിവിൽപോയ ക്രിസ്റ്റഫറിനെ തക്കലയ്ക്ക് സമീപമുള്ള മരുന്തുകോട്ടയിൽ നിന്നാണ് പൊലീസ് പിടികൂടിയത്.

A TVK central district executive committee member, Christopher, was arrested in Kanyakumari on charges of attempting to sexually assault a college student. Police said he offered a lift by claiming it was raining, dropped the student’s classmate first, then stopped at a deserted spot and tried to assault her before fleeing. The accused was later arrested near Maruntukottai after the student filed a complaint at the Thakkalai police station.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/389304/tvk-leader-arrested-kanyakumari-student-assault)