---
title: "കോഴിക്കോട് നന്തി മേൽപ്പാലത്തിൽ വാഹനാപകടം; പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു, ഇടിച്ച വാഹനത്തിനായി അന്വേഷണം"
english_title: "Youth Injured in Nandi Flyover Hit-and-Run Dies"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/389262/nandi-flyover-hit-and-run-death"
published_at: "2026-10-29T12:23:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ae2ee18d257c_nandi-flyover-hit-and-run-death.jpg"
keywords: ["HitAndRun", "Koyilandy", "Kozhikode", "RoadAccident", "PoliceInvestigation"]
---

# കോഴിക്കോട് നന്തി മേൽപ്പാലത്തിൽ വാഹനാപകടം; പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു, ഇടിച്ച വാഹനത്തിനായി അന്വേഷണം

> **Lead Summary:** **കോഴിക്കോട്: **കൊയിലാണ്ടി നന്തി ദേശീയപാത മേൽപ്പാലത്തിൽ അജ്ഞാത വാഹനമിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. നന്തി കടലൂർ നാരങ്ങോളികുളം മുത്താച്ചികണ്ടി പരേതനായ ഉസ്മാന്റെ മകൻ ശിഹാബ് ആണ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ വ്യാഴാഴ്ച രാവിലെ മരണപ്പെട്ടത്.

## Article Content

**കോഴിക്കോട്: **കൊയിലാണ്ടി നന്തി ദേശീയപാത മേൽപ്പാലത്തിൽ അജ്ഞാത വാഹനമിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. നന്തി കടലൂർ നാരങ്ങോളികുളം മുത്താച്ചികണ്ടി പരേതനായ ഉസ്മാന്റെ മകൻ ശിഹാബ് ആണ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ വ്യാഴാഴ്ച രാവിലെ മരണപ്പെട്ടത്.

ഒക്ടോബർ 26-ന് രാത്രി 10.30 ഓടെയായിരുന്നു അപകടം. കൊയിലാണ്ടിയിൽ നിന്ന് വടകര ഭാഗത്തേക്ക് ഷിഹാബും സുഹൃത്ത് മനൂഫും സഞ്ചരിച്ച ബൈക്കിലേക്ക് എതിർദിശയിൽ നിന്ന് മറ്റൊരു വാഹനത്തെ മറികടന്നെത്തിയ വാഹനം ശക്തമായി ഇടിക്കുകയായിരുന്നു.

അപകടത്തിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഷിഹാബിനെ ഉടൻ തന്നെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലും, തുടർന്ന് വിദഗ്ദ്ധ ചികിത്സയ്ക്കായി മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

അപകടത്തിന് ശേഷം ഇടിച്ച് തെറിപ്പിച്ച വാഹനം നിർത്താതെ വേഗത്തിൽ ഓടിച്ചുപോയി. സംഭവത്തിൽ കൊയിലാണ്ടി പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് പോലീസ് അന്വേഷണം പുരോഗമിക്കുന്നത്.

A 27-year-old man, Shihab, died at Kozhikode Medical College Hospital after being critically injured in a hit-and-run accident on the Nandi flyover in Koyilandy. Police have intensified their investigation and are examining CCTV footage to identify the vehicle involved.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/389262/nandi-flyover-hit-and-run-death)