---
title: "വടകരയിൽ പകൽ വെളിച്ചത്തിൽ കേബിൾ മോഷണം; കോപ്പർ കേബിളുകൾ മോഷ്ടിച്ച തമിഴ്‌നാട് സ്വദേശി പിടിയിൽ"
english_title: "Daylight Cable Theft in Vadakara; Tamil Nadu Native Arrested"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/389245/vadakara-daylight-cable-theft-arrest"
published_at: "2026-10-29T10:53:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ae2d88cbce12_vadakara-daylight-cable-theft-arrest.jpg"
keywords: ["VadakaraPolice", "CableTheft", "CopperCable", "TamilNaduNative", "KeralaCrime"]
---

# വടകരയിൽ പകൽ വെളിച്ചത്തിൽ കേബിൾ മോഷണം; കോപ്പർ കേബിളുകൾ മോഷ്ടിച്ച തമിഴ്‌നാട് സ്വദേശി പിടിയിൽ

> **Lead Summary:** കോഴിക്കോട് : വടകര കരിമ്പനപാലത്തെ റോക്കി എഞ്ചിനീയറിംഗ് വർക്സ് എന്ന സ്ഥാപനത്തിൽ നിന്ന് 60,000 രൂപ വിലവരുന്ന കോപ്പർ കേബിളുകൾ മോഷണം പോയ സംഭവത്തിൽ തമിഴ്‌നാട് സ്വദേശി പിടിയിലായി. തമിഴ്‌നാട് കുംഭകോണം അണ്ണാനഗർ കോളനി സ്വദേശിയായ അജിത്തിനെയാണ് വടകര പോലീസ് അതിവേഗം അറസ്റ്റ് ചെയ്തത്.

## Article Content

കോഴിക്കോട് : വടകര കരിമ്പനപാലത്തെ റോക്കി എഞ്ചിനീയറിംഗ് വർക്സ് എന്ന സ്ഥാപനത്തിൽ നിന്ന് 60,000 രൂപ വിലവരുന്ന കോപ്പർ കേബിളുകൾ മോഷണം പോയ സംഭവത്തിൽ തമിഴ്‌നാട് സ്വദേശി പിടിയിലായി. തമിഴ്‌നാട് കുംഭകോണം അണ്ണാനഗർ കോളനി സ്വദേശിയായ അജിത്തിനെയാണ് വടകര പോലീസ് അതിവേഗം അറസ്റ്റ് ചെയ്തത്.

ബുധനാഴ്ച രാവിലെ 10 മണിയോടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. സ്ഥാപനത്തിൽ ആരുമില്ലാത്ത സമയം നോക്കി അതിക്രമിച്ചുകയറിയ പ്രതി കോപ്പർ കേബിളുകൾ മോഷ്ടിച്ച് കടന്നുകളയുകയായിരുന്നു. സ്ഥാപന ഉടമയുടെ പരാതിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്ത പോലീസ് നടത്തിയ ഊർജ്ജിത തെരച്ചിലിലാണ് മണിക്കൂറുകൾക്കകം പ്രതിയെ വലയിലാക്കിയത്.

കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. പ്രദേശത്തെ മറ്റ് മോഷണ കേസുകളിൽ ഇയാൾക്ക് പങ്കുണ്ടോയെന്ന് പോലീസ് പരിശോധിച്ചുവരികയാണ്.

Vadakara police arrested Ajith, a 22-year-old from Kumbakonam in Tamil Nadu, for allegedly stealing copper cables worth ₹60,000 from an engineering works unit in Karimpanapalam. The theft took place around 10 a.m. on Wednesday, and the accused was remanded after being produced in court.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/389245/vadakara-daylight-cable-theft-arrest)