---
title: "കുട്ടികളെ കാണുമ്പോൾ വാഹനം നിർത്തി 'കയറാൻ' ആവശ്യം; പത്തനംതിട്ടയ്ക്ക് പിന്നാലെ കൊല്ലത്തും കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം"
english_title: "Kidnap Attempt on Child in Kollam After Similar Pathanamthitta Incident"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/389240/kidnap-attempt-kollam-pathanamthitta-child"
published_at: "2026-10-29T10:38:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ae2d5897b948_kidnap-attempt-kollam-pathanamthitta-child.jpg"
keywords: ["KidnapAttempt", "Kollam", "Pathanamthitta", "PoliceProbe", "CCTV"]
---

# കുട്ടികളെ കാണുമ്പോൾ വാഹനം നിർത്തി 'കയറാൻ' ആവശ്യം; പത്തനംതിട്ടയ്ക്ക് പിന്നാലെ കൊല്ലത്തും കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം

> **Lead Summary:** **കൊല്ലം: **പത്തനംതിട്ട പഴകുളത്തിന് സമാനമായി കൊല്ലത്തും കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം നടന്നതായി പരാതി. ഈ മാസം 26-ാം തീയതി പത്തനാപുരം പട്ടാഴി ഇരുപ്പാക്കുഴിയിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. വീടിന് മുന്നിൽ ട്യൂഷന് പോകാനായി നിന്ന ഒന്നാം ക്ലാസുകാരന് സമീപം വെള്ള നിറത്തിലുള്ള കാർ വന്നുനിൽക്കുകയും കാറിലുണ്ടായിരുന്നവർ കുട്ടിയോട് വാഹനത്തിൽ കയറാൻ ആവശ്യപ്പെടുകയുമായിരുന്നു.

## Article Content

**കൊല്ലം: **പത്തനംതിട്ട പഴകുളത്തിന് സമാനമായി കൊല്ലത്തും കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം നടന്നതായി പരാതി. ഈ മാസം 26-ാം തീയതി പത്തനാപുരം പട്ടാഴി ഇരുപ്പാക്കുഴിയിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. വീടിന് മുന്നിൽ ട്യൂഷന് പോകാനായി നിന്ന ഒന്നാം ക്ലാസുകാരന് സമീപം വെള്ള നിറത്തിലുള്ള കാർ വന്നുനിൽക്കുകയും കാറിലുണ്ടായിരുന്നവർ കുട്ടിയോട് വാഹനത്തിൽ കയറാൻ ആവശ്യപ്പെടുകയുമായിരുന്നു.

കുട്ടിയെ ട്യൂഷന് കൊണ്ടുപോകാൻ എത്തിയ അയൽവാസിയായ സ്ത്രീയെ കണ്ടതോടെ കാറിലുണ്ടായിരുന്നവർ വാഹനം വേഗത്തിൽ ഓടിച്ചുപോവുകയായിരുന്നു. ഒരു സ്ത്രീയും ഡ്രൈവർക്ക് പുറമെ പുറകിൽ മുടി നീട്ടി വളർത്തിയ ആളുമടക്കം നാല് പേരാണ് കാറിലുണ്ടായിരുന്നതെന്ന് കുട്ടിയുടെ രക്ഷിതാക്കൾ പറഞ്ഞു. വൈകുന്നേരം അഞ്ചു മണിയോടെയായിരുന്നു സംഭവം.

26-ന് പത്തനംതിട്ട പഴകുളത്ത് രണ്ട് പെൺകുട്ടികളെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച സ്ഥലത്തുനിന്ന് വെറും 20 കിലോമീറ്റർ മാത്രം അകലെയാണ് പട്ടാഴി. പഴകുളത്തും കനാൽ റോഡിൽ വെച്ച് വെള്ളക്കാറിലെത്തിയ സംഘമാണ് നാലാം ക്ലാസുകാരികളെ കടത്താൻ നോക്കിയത്.

അതേസമയം, സംഭവവുമായി ബന്ധപ്പെട്ട് പോലീസ് നടത്തിയ ഊർജ്ജിത അന്വേഷണത്തിൽ സംശയാസ്പദമായ വെള്ള നിറമുള്ള കാർ പോലീസ് കണ്ടെത്തിയിട്ടുണ്ട്. ആദിക്കാട്ടുകുളങ്ങരയിൽ നിന്നാണ് പോലീസ് കാർ കസ്റ്റഡിയിലെടുത്തത്. കാറുടമയെ ചോദ്യം ചെയ്തുവരികയാണെന്നും സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം ഊർജ്ജിതമാക്കിയതായും പോലീസ് അറിയിച്ചു.

Following a similar incident in Pathanamthitta’s Pazhakulam, police in Kollam reported an attempted abduction of a first-standard boy in Pattazhi. A suspicious white car has been seized, and investigators are questioning the vehicle owner while reviewing CCTV footage.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/389240/kidnap-attempt-kollam-pathanamthitta-child)