---
title: "സ്പായിൽ പണം മുടക്കി, ലാഭവും പങ്കിട്ടു; പീഡനക്കേസിൽ അറസ്റ്റിലായ ഹെൽത്ത് ഇൻസ്പെക്ടർ മായയും ബിനാമി ഉടമയെന്ന് പൊലീസ്,  ഗുരുതര കണ്ടെത്തലുകൾ"
english_title: "Spa Abuse Case: Police Say Health Inspector Maya Was Benami Owner"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/389214/spa-abuse-case-health-inspector-benami-owner"
published_at: "2026-10-29T06:51:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ae2a1c609a9f_spa-abuse-case-health-inspector-benami-owner.jpg"
keywords: ["SpaInvestigation", "KeralaPolice", "HealthInspector", "HumanTrafficking", "ChildAbuse"]
---

# സ്പായിൽ പണം മുടക്കി, ലാഭവും പങ്കിട്ടു; പീഡനക്കേസിൽ അറസ്റ്റിലായ ഹെൽത്ത് ഇൻസ്പെക്ടർ മായയും ബിനാമി ഉടമയെന്ന് പൊലീസ്,  ഗുരുതര കണ്ടെത്തലുകൾ

> **Lead Summary:** തിരുവനന്തപുരം: കോവളത്തെ സ്പായിൽ ആന്ധ്രപ്രദേശ് സ്വദേശിയായ 16 വയസ്സുകാരിയെ മാസങ്ങളോളം പീഡനത്തിനിരയാക്കിയ കേസിൽ അറസ്റ്റിലായ താത്കാലിക ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ മായയും സ്പായുടെ ബിനാമി ഉടമയാണെന്ന് പൊലീസ്.

## Article Content

തിരുവനന്തപുരം: കോവളത്തെ സ്പായിൽ ആന്ധ്രപ്രദേശ് സ്വദേശിയായ 16 വയസ്സുകാരിയെ മാസങ്ങളോളം പീഡനത്തിനിരയാക്കിയ കേസിൽ അറസ്റ്റിലായ താത്കാലിക ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ മായയും സ്പായുടെ ബിനാമി ഉടമയാണെന്ന് പൊലീസ്.

തിരുവനന്തപുരം നഗരസഭയിലെ ഹെൽത്ത് ഇൻസ്പെക്ടറും കേസിലെ പ്രതിയുമായ അനുരൂപിനൊപ്പം മായയും സ്പായുടെ നടത്തിപ്പിനായി പണം മുടക്കിയിരുന്നതായാണ് പൊലീസിന്റെ കണ്ടെത്തൽ. നഗരൂർ പഞ്ചായത്തിലെ താത്കാലിക ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടറായ മായയുടെ അറസ്റ്റോടെ കേസിൽ പിടിയിലായവരുടെ എണ്ണം ആറായി.

അനുരൂപും മായയും കഴിഞ്ഞ ഒന്നരവർഷമായി സൗഹൃദത്തിലാണെന്ന് പൊലീസ് പറയുന്നു. ഇരുവരും ചേർന്നാണ് സ്പായുടെ നടത്തിപ്പിനായി പണം നിക്ഷേപിച്ചതെന്നും സ്ഥാപനത്തിൽനിന്നുള്ള വരുമാനം പങ്കിട്ടിരുന്നതെന്നും അന്വേഷണത്തിൽ കണ്ടെത്തിയതായി പൊലീസ് അറിയിച്ചു.

സ്പായിൽനിന്നുള്ള വരുമാനം അനുരൂപ് മുഖേന മായയുടെ ബാങ്ക് അക്കൗണ്ടിലേക്കും എത്തിയിരുന്നതായി പൊലീസ് പറയുന്നു. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ സ്പായിൽ എത്തിച്ചതും കുട്ടി പീഡനത്തിനിരയായതും മായയ്ക്ക് അറിയാമായിരുന്നുവെന്നാണ് പൊലീസിന്റെ കണ്ടെത്തൽ.

പെൺകുട്ടിയെ സ്പായിൽ എത്തിച്ച ഇടനിലക്കാരെ കണ്ടെത്താനുള്ള അന്വേഷണവും പുരോഗമിക്കുകയാണ്. ആന്ധ്രപ്രദേശ് സ്വദേശിയായ 16 വയസ്സുകാരിയാണ് കോവളത്തെ സ്പായിൽ മാസങ്ങളോളം പീഡനത്തിനിരയായത്.

പെൺകുട്ടിയെ കാണാനില്ലെന്ന പരാതിയിൽ പൊലീസ് നടത്തിയ അന്വേഷണത്തിനിടെയാണ് പീഡനവിവരം പുറത്തുവന്നത്. പെൺകുട്ടിയെ കണ്ടെത്തി കോടതിയിൽ ഹാജരാക്കിയപ്പോൾ പരാതിക്കാർ സമർപ്പിച്ച രേഖകളിൽ പ്രായം 20 വയസ്സെന്നാണ് രേഖപ്പെടുത്തിയിരുന്നത്.

എന്നാൽ, രേഖകളിലെ പ്രായത്തിൽ സംശയം തോന്നിയ പൊലീസ് പെൺകുട്ടി പഠിച്ച സ്കൂളിന്റെ വിലാസം കണ്ടെത്തി വിവരങ്ങൾ ശേഖരിച്ചു. തുടർന്നുള്ള അന്വേഷണത്തിലാണ് പെൺകുട്ടിക്ക് 16 വയസ്സാണ് പ്രായമെന്ന് സ്ഥിരീകരിച്ചത്.

ഇതിനുപിന്നാലെ പെൺകുട്ടിക്ക് കൗൺസിലിങ് നൽകിയപ്പോഴാണ് സ്പായിൽ നേരിട്ട പീഡനത്തെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവന്നത്. കേസിൽ കോവളത്തെ സ്പാ നടത്തിപ്പുകാരായ നിശാന്ത്, സജിത്ത് കുമാർ എന്നിവരെയാണ് ആദ്യം അറസ്റ്റ് ചെയ്തത്.

തുടർന്നുള്ള അന്വേഷണത്തിൽ സ്പായുടെ ഉടമസ്ഥതയുമായി തിരുവനന്തപുരം നഗരസഭയിലെ ഹെൽത്ത് ഇൻസ്പെക്ടർ അനുരൂപിന് ബന്ധമുണ്ടെന്ന് പൊലീസ് കണ്ടെത്തി. ഇതേത്തുടർന്ന് അനുരൂപിനെയും അറസ്റ്റ് ചെയ്തു.

അന്വേഷണം വ്യാപിപ്പിച്ചതോടെയാണ് മായയ്ക്കും സ്പായുടെ നടത്തിപ്പിലും സാമ്പത്തിക ഇടപാടുകളിലും പങ്കുണ്ടെന്ന വിവരങ്ങൾ പൊലീസിന് ലഭിച്ചത്. ഇതിന്റെ അടിസ്ഥാനത്തിലാണ് മായയെ അറസ്റ്റ് ചെയ്തത്. പെൺകുട്ടിയെ സ്പായിൽ എത്തിച്ചതിന് പിന്നിൽ പ്രവർത്തിച്ച ഇടനിലക്കാരെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്.

Police in Thiruvananthapuram have arrested temporary junior health inspector Maya, alleging she was a benami owner of the spa where a 16-year-old girl from Andhra Pradesh was abused for months. Investigators say Maya and another health inspector, Anuroop, jointly invested in the spa, shared its income, and knew the minor had been brought there.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/389214/spa-abuse-case-health-inspector-benami-owner)