---
title: "ഇഡ്ഡലിയും ദോശയും കഴിച്ച് മടുത്തോ? വീട്ടിൽ അവലുണ്ടെങ്കിൽ മിനിറ്റുകൾക്കുള്ളിൽ തയ്യാറാക്കാം കിടിലൻ പുട്ട്, റെസിപ്പി ഇതാ"
english_title: "Tired of Idli and Dosa? Make Quick Aval Puttu at Home in Minutes"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/389207/quick-aval-puttu-home-recipe"
published_at: "2026-10-28T23:22:00+05:30"
category: "Cookery"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ae236ec3fc50_quick-aval-puttu-home-recipe.jpg"
keywords: ["AvalPuttu", "BreakfastRecipe", "KeralaCuisine", "HealthySnack", "EasyRecipe"]
---

# ഇഡ്ഡലിയും ദോശയും കഴിച്ച് മടുത്തോ? വീട്ടിൽ അവലുണ്ടെങ്കിൽ മിനിറ്റുകൾക്കുള്ളിൽ തയ്യാറാക്കാം കിടിലൻ പുട്ട്, റെസിപ്പി ഇതാ

> **Lead Summary:** പ്രഭാതഭക്ഷണത്തിന് എന്ത് ഉണ്ടാകുമെന്ന് ആലോചിച്ച് തലപുകയ്ക്കുന്നവരാണോ നിങ്ങൾ. എന്നും ഇഡ്ഡലിയും ദോശയും സാധാരണ പുട്ടും കഴിച്ച് മടുത്തെങ്കിൽ ഒരു വെറൈറ്റി പുട്ട് ട്രൈ ചെയ്താലോ?

## Article Content

പ്രഭാതഭക്ഷണത്തിന് എന്ത് ഉണ്ടാകുമെന്ന് ആലോചിച്ച് തലപുകയ്ക്കുന്നവരാണോ നിങ്ങൾ. എന്നും ഇഡ്ഡലിയും ദോശയും സാധാരണ പുട്ടും കഴിച്ച് മടുത്തെങ്കിൽ ഒരു വെറൈറ്റി പുട്ട് ട്രൈ ചെയ്താലോ?

ആരോഗ്യപ്രദവും രുചികരവുമായ ഒരു മികച്ച പലഹാരമാണ് അവൽ പുട്ട്. പോഷകഗുണങ്ങളാൽ സമൃദ്ധമായ അവൽ ദഹനപ്രക്രിയ എളുപ്പമാക്കാനും ശരീരത്തിന് ആവശ്യമായ ഊർജ്ജം പെട്ടെന്ന് നൽകാനും ഏറെ നല്ലതാണ്.

കുട്ടികൾക്കും മുതിർന്നവർക്കും ഇത് ഒരുപോലെ പ്രയോജനകരമാണ്. വളരെ കുറഞ്ഞ സമയം കൊണ്ട് എളുപ്പത്തിൽ അവൽ പുട്ട് തയ്യാറാക്കാം. അത് എങ്ങനെയെന്ന് നോക്കിയാലോ?

**ആവശ്യമായ സാധനങ്ങൾ**

അവൽ

ഏലയ്ക്ക

ഉപ്പ്

തേങ്ങ

നെയ്യ്

കശുവണ്ടി

പഞ്ചസാര

**തയ്യാറാക്കുന്ന വിധം**

ആദ്യം നന്നായി വറുത്തെടുത്ത അവലും രണ്ട് ഏലയ്ക്കയും ചേർത്ത് നന്നായി പൊടിച്ചെടുക്കുക. ശേഷം ഈ പൊടി നല്ലപോലെ നനച്ച് എടുക്കാം. പുട്ടിന് മാവ് നനയ്ക്കുന്ന പോലെ നനയ്ക്കുക. ഇനി ഒരു ഇഡ്ഡലി പാത്രത്തിൽ വെള്ളമെടുത്ത് തിളപ്പിക്കാം.

അതിലേക്ക് ഇഡ്ഡലിതട്ടുവച്ച് ഒരു കോട്ടൺ തുണി വിരിച്ച് അതിന്റെ മുകളിൽ നനച്ച് അവൽ പൊടി ചേർത്ത് അടച്ചുവയ്ക്കുക. നന്നായി ആവി വന്നാൽ തീ ഓഫ് ചെയ്യാം. ഇനി ആവശ്യത്തിന് ഉപ്പും അൽപം പഞ്ചസാരയും ചേ‌ർത്തിളക്കി യോജിപ്പിക്കാം.

ശേഷം ഒരു പാനിൽ അൽപം നെയ്യ് ഒഴിച്ചു ചൂടാക്കാം. അതിലേക്ക് കശുവണ്ടി ചേർത്ത് വറുക്കാം. ഇതും അവലിലേക്ക് ചേർക്കാം. ആവശ്യത്തിന് തേങ്ങ ചിരകിയതും ചേർത്ത് നന്നായി യോജിപ്പിച്ച് വിളമ്പാം

If you are bored with the usual idli, dosa, and puttu for breakfast, try aval puttu for a quick and healthy change. The recipe uses roasted aval, cardamom, coconut, ghee, cashews, and a little sugar, and can be prepared in minutes using an idli steamer.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/389207/quick-aval-puttu-home-recipe)