---
title: "ഖജനാവ് കാലിയെന്ന് പറഞ്ഞവർ സ്വന്തം ശമ്പളം 40% വർദ്ധിപ്പിച്ചു; എംഎൽഎമാർക്ക് ഫോൺ സംസാരിക്കാൻ മാസം 11,000 രൂപ!"
english_title: "Saying the treasury is empty, ministers and MLAs hike their pay by 40%"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/389198/kerala-mla-salary-hike-phone-allowance"
published_at: "2026-10-28T21:19:00+05:30"
category: "InFocus"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ae219dd5a5ea_kerala-mla-salary-hike-phone-allowance.jpg"
keywords: ["KeralaPolitics", "MLASalaryHike", "MinisterSalary", "TelephoneAllowance", "StateFinance"]
---

# ഖജനാവ് കാലിയെന്ന് പറഞ്ഞവർ സ്വന്തം ശമ്പളം 40% വർദ്ധിപ്പിച്ചു; എംഎൽഎമാർക്ക് ഫോൺ സംസാരിക്കാൻ മാസം 11,000 രൂപ!

> **Lead Summary:** തിരുവനന്തപുരം: സംസ്ഥാന ഖജനാവ് കാലിയാണെന്നും കേരളം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്നും ദിവസവും പ്രസ്താവന ഇറക്കുന്ന മന്ത്രിമാരും എംഎൽഎമാരും അതേ ഖജനാവിൽ നിന്ന് തന്നെ സ്വന്തം ശമ്പളം 40% വർദ്ധിപ്പിച്ചിരിക്കുന്നു. എംഎൽഎമാരുടെ ശമ്പളം 70,000ൽ നിന്ന് 98,000 ആയും മന്ത്രിമാരുടേത് 1,33,000 ആയും ഉയർത്താനുള്ള ബില്ലിന് മന്ത്രിസഭ അംഗീകാരം നൽകി. നാളെ നിയമസഭയിൽ ബിൽ പാസാക്കും.

## Article Content

തിരുവനന്തപുരം: സംസ്ഥാന ഖജനാവ് കാലിയാണെന്നും കേരളം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്നും ദിവസവും പ്രസ്താവന ഇറക്കുന്ന മന്ത്രിമാരും എംഎൽഎമാരും അതേ ഖജനാവിൽ നിന്ന് തന്നെ സ്വന്തം ശമ്പളം 40% വർദ്ധിപ്പിച്ചിരിക്കുന്നു. എംഎൽഎമാരുടെ ശമ്പളം 70,000ൽ നിന്ന് 98,000 ആയും മന്ത്രിമാരുടേത് 1,33,000 ആയും ഉയർത്താനുള്ള ബില്ലിന് മന്ത്രിസഭ അംഗീകാരം നൽകി. നാളെ നിയമസഭയിൽ ബിൽ പാസാക്കും.

ശമ്പള വർദ്ധനവിനേക്കാൾ ഞെട്ടിക്കുന്നത് ഇതോടൊപ്പം കുത്തനെ കൂടുന്ന 'അലവൻസുകളുടെ' പൊള്ളത്തരമാണ്. അതിൽ ഒന്നാമത് - **പ്രതിമാസ ടെലിഫോൺ അലവൻസ് 11,000 രൂപ.**

**500 രൂപയ്ക്ക് കിട്ടുന്നതിന് 11,000 രൂപ എന്തിന്?**

**ഇന്നത്തെ ടെലികോം യാഥാർത്ഥ്യം ഇതാണ്:**

- Jio, Airtel, Vi തുടങ്ങിയ കമ്പനികളുടെ *അൺലിമിറ്റഡ് വോയിസ് കോൾ + പ്രതിദിനം 2GB മുതൽ 3GB വരെ 5G അൺലിമിറ്റഡ് ഡാറ്റ* ഉള്ള ഒരു മാസത്തെ പ്ലാൻ - *299 രൂപ മുതൽ 429 രൂപ വരെ* മാത്രം.

- ഒരു വർഷത്തേക്കുള്ള ഏറ്റവും പ്രീമിയം ഫാമിലി പ്ലാൻ എടുത്താൽ പോലും മാസം ശരാശരി 800 രൂപയിൽ താഴെ മതി.

- ബ്രോഡ്ബാൻഡ് വൈഫൈ + OTT ഉൾപ്പെടെ 100 Mbps അൺലിമിറ്റഡ് പ്ലാൻ - 700 മുതൽ 1000 രൂപ.

അതായത് ഒരു സാധാരണക്കാരന് കുടുംബം മുഴുവൻ ഒരു വർഷം ഫോണും ഇന്റർനെറ്റും ഉപയോഗിക്കാനുള്ള തുകയാണ്, ഒരു എംഎൽഎ **ഒരു മാസം ഫോൺ ചാർജായി വാങ്ങുന്നത്.**

ഒരു എംഎൽഎ ഒരു ദിവസം 24 മണിക്കൂറും നിർത്താതെ ഫോൺ വിളിച്ചാൽ പോലും ഇന്ന് കമ്പനികൾ അധിക ചാർജ് ഈടാക്കുന്നില്ല. പിന്നെ എന്ത് കണക്കിന്റെ അടിസ്ഥാനത്തിലാണ് 11,000 രൂപ?

**ജനങ്ങൾക്ക് വിലക്കയറ്റം, ജനപ്രതിനിധികൾക്ക് കൊഴുത്ത ആനുകൂല്യം**

ഈ 11,000ന് പുറമെ എംഎൽഎയ്ക്ക് ലഭിക്കുന്നത്:

മണ്ഡല അലവൻസ് 25,000, യാത്രാക്കൂലി മിനിമം 20,000 + കിലോമീറ്ററിന് 10 രൂപ, ഇൻഫർമേഷൻ അലവൻസ് 4,000, വർഷം 4 ലക്ഷത്തിന്റെ റെയിൽവേ കൂപ്പൺ, 1000-1200 രൂപ ദിനബത്ത, പുസ്തക അലവൻസ് 15,000, പലിശരഹിത വാഹന വായ്പ 10 ലക്ഷം, 20 ലക്ഷം ഭവന വായ്പ, ആജീവനാന്ത പെൻഷൻ 8000 മുതൽ 20,000 വരെ.

മന്ത്രിമാർക്ക് ഇതിന് പുറമെ ഔദ്യോഗിക വസതി, വാഹനം, പൈലറ്റ് വാഹനം, സകുടുംബ ചികിത്സാ പരിരക്ഷ എന്നിവയും.

വിലവർദ്ധനവും പെട്രോൾ ചാർജും കാരണം ശമ്പളം കൂട്ടിയേ മതിയാകൂ എന്നാണ് റവന്യൂ മന്ത്രി സണ്ണി ജോസഫിന്റെ വിശദീകരണം. എന്നാൽ ഒരു സാധാരണക്കാരന് 500 രൂപയിൽ തീരുന്ന ഫോൺ ചെലവിന് 11,000 രൂപ എഴുതിയെടുക്കുന്നതിലെ യുക്തി എന്ത് എന്ന ചോദ്യത്തിന് സർക്കാർ മറുപടി പറയണം.

ഖജനാവിൽ നിന്ന് പ്രതിമാസം എംഎൽഎമാർക്ക് വേണ്ടി മാത്രം ടെലിഫോൺ ഇനത്തിൽ പോകുന്നത് 15.4 ലക്ഷത്തിലധികം രൂപ (140 എംഎൽഎമാർ x 11,000). വർഷം 1.84 കോടി!

Kerala has approved a bill to raise the salaries of MLAs from Rs 70,000 to Rs 98,000 and ministers from Rs 1.33 lakh to Rs 1.86 lakh. The report also highlights the sharp increase in allowances, including a monthly telephone allowance of Rs 11,000 for MLAs, drawing criticism amid the state’s financial strain.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/389198/kerala-mla-salary-hike-phone-allowance)