---
title: "കോഴിക്കോട് ആളൊഴിഞ്ഞ പറമ്പിലെ കിണറ്റിൽ അജ്ഞാത മൃതദേഹം കണ്ടെത്തി"
english_title: "Unidentified Body Found in Well at Abandoned Hospital Compound in Kozhikode"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/389187/kozhikode-unidentified-body-found-well"
published_at: "2026-10-28T19:34:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ae2014555594_kozhikode-unidentified-body-found-well.jpg"
keywords: ["KozhikodeNews", "Ramanattukara", "UnidentifiedBody", "KeralaPolice", "FireForce"]
---

# കോഴിക്കോട് ആളൊഴിഞ്ഞ പറമ്പിലെ കിണറ്റിൽ അജ്ഞാത മൃതദേഹം കണ്ടെത്തി

> **Lead Summary:** **കോഴിക്കോട്: ** രാമനാട്ടുകര തോട്ടുങ്ങൽ പള്ളിക്ക് സമീപം പ്രവർത്തനം ആരംഭിക്കാത്ത ആശുപത്രി കെട്ടിടത്തിന്റെ വളപ്പിലെ കിണറ്റിൽ അജ്ഞാത മൃതദേഹം കണ്ടെത്തി. മൃതദേഹത്തിന് ദിവസങ്ങളുടെ പഴക്കമുണ്ടെന്നാണ് പ്രാഥമിക നിഗമനം. ഇന്ന് പ്രദേശത്തെ ഒരു വീട്ടിലെത്തിയ യാത്രക്കാരാണ് രൂക്ഷമായ ദുർഗന്ധം അനുഭവപ്പെട്ടതിനെ തുടർന്ന് പരിസരത്ത് പരിശോധന നടത്തിയത്. തുടർന്നാണ് കിണറ്റിനുള്ളിൽ മൃതദേഹം ഒഴുകിനടക്കുന്നത് കണ്ടത്. ഉടൻ തന്നെ വിവരം നാട്ടുകാരെയും പോലീസിനെയും അറിയിക്കുകയായിരുന്നു.

## Article Content

**കോഴിക്കോട്: ** രാമനാട്ടുകര തോട്ടുങ്ങൽ പള്ളിക്ക് സമീപം പ്രവർത്തനം ആരംഭിക്കാത്ത ആശുപത്രി കെട്ടിടത്തിന്റെ വളപ്പിലെ കിണറ്റിൽ അജ്ഞാത മൃതദേഹം കണ്ടെത്തി. മൃതദേഹത്തിന് ദിവസങ്ങളുടെ പഴക്കമുണ്ടെന്നാണ് പ്രാഥമിക നിഗമനം. ഇന്ന് പ്രദേശത്തെ ഒരു വീട്ടിലെത്തിയ യാത്രക്കാരാണ് രൂക്ഷമായ ദുർഗന്ധം അനുഭവപ്പെട്ടതിനെ തുടർന്ന് പരിസരത്ത് പരിശോധന നടത്തിയത്. തുടർന്നാണ് കിണറ്റിനുള്ളിൽ മൃതദേഹം ഒഴുകിനടക്കുന്നത് കണ്ടത്. ഉടൻ തന്നെ വിവരം നാട്ടുകാരെയും പോലീസിനെയും അറിയിക്കുകയായിരുന്നു.

വിവരമറിഞ്ഞ് ഫറോക്ക് പോലീസ് സ്ഥലത്തെത്തിയിട്ടുണ്ട്. ഫയർഫോഴ്സ് സംഘം സ്ഥലത്തെത്തിയ ശേഷം മൃതദേഹം കിണറ്റിൽ നിന്നും പുറത്തെടുക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കും. തുടർന്ന് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റും. മരിച്ചയാളെ ഇതുവരെ തിരിച്ചറിയാനായിട്ടില്ല. അടുത്ത ദിവസങ്ങളിൽ പ്രദേശത്തുനിന്നും കാണാതായവരെ കേന്ദ്രീകരിച്ചും പരിസരത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

An unidentified, decomposed body was found in a well inside the compound of an unused hospital building near Thottungal Palli in Ramanattukara, Kozhikode. Police and fire force teams are working to recover the body and begin an investigation, including checks on missing-person reports and CCTV footage.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/389187/kozhikode-unidentified-body-found-well)