---
title: "'ഇത് ധർമസ്ഥാപനമല്ല, സ്വകാര്യ ആശുപത്രിയിൽ പോകൂ'; ചികിത്സ തേടിയെത്തിയ ഹൃദ്രോഗിക്ക് മുക്കാല്‍ മണിക്കറോളം ചികിത്സ നിഷേധിച്ചതായി പരാതി, അപമര്യാദയായി പെരുമാറിയ താല്‍ക്കാലിക ജീവനക്കാരിക്ക് സസ്‌പെന്‍ഷന്‍"
english_title: "‘This Is Not a Charity Institution, Go to a Private Hospital’: Complaint Over Denial of Treatment to Heart Patient"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/389182/heart-patient-treatment-denial-complaint"
published_at: "2026-10-28T18:00:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ae1ebcb8a86b_heart-patient-treatment-denial-complaint.jpg"
keywords: ["HeartPatient", "HospitalComplaint", "KeralaHealth", "MedicalNegligence", "Kothamangalam"]
---

# 'ഇത് ധർമസ്ഥാപനമല്ല, സ്വകാര്യ ആശുപത്രിയിൽ പോകൂ'; ചികിത്സ തേടിയെത്തിയ ഹൃദ്രോഗിക്ക് മുക്കാല്‍ മണിക്കറോളം ചികിത്സ നിഷേധിച്ചതായി പരാതി, അപമര്യാദയായി പെരുമാറിയ താല്‍ക്കാലിക ജീവനക്കാരിക്ക് സസ്‌പെന്‍ഷന്‍

> **Lead Summary:** എറണാകുളം: കോതമംഗലം താലൂക്ക് ആശുപത്രിയില്‍ ഹൃദ്രോഗിക്ക് മുക്കാല്‍ മണിക്കൂറോളം ചികിത്സ നിഷേധിച്ചതായി പരാതി. പെരുമ്പാവൂര്‍ സ്വദേശി എ കെ കരീമിനാണ് ദുരനുഭവം. യാത്രാമധ്യേ അസ്വസ്ഥത അനുഭവപ്പെട്ട കരീമിന് പണം തരാതെ ചീട്ട് നല്‍കില്ലെന്ന് ജീവനക്കാരി ശാഠ്യം പിടിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു.

## Article Content

എറണാകുളം: കോതമംഗലം താലൂക്ക് ആശുപത്രിയില്‍ ഹൃദ്രോഗിക്ക് മുക്കാല്‍ മണിക്കൂറോളം ചികിത്സ നിഷേധിച്ചതായി പരാതി. പെരുമ്പാവൂര്‍ സ്വദേശി എ കെ കരീമിനാണ് ദുരനുഭവം. യാത്രാമധ്യേ അസ്വസ്ഥത അനുഭവപ്പെട്ട കരീമിന് പണം തരാതെ ചീട്ട് നല്‍കില്ലെന്ന് ജീവനക്കാരി ശാഠ്യം പിടിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു.

നേരത്തെ ഹൃദയ വാല്‍വ് മാറ്റിവെക്കല്‍ ശസ്ത്രക്രിയ കഴിഞ്ഞിരുന്ന പെരുമ്പാവൂര്‍ സ്വദേശിയായ എ കെ കരീമിന് യാത്രാമധ്യേയാണ് അസ്വസ്ഥത അനുഭവപ്പെട്ടതും പുലര്‍ച്ചെ ഒരു മണിയോടെ കോതമംഗലം താലൂക്ക് ആശുപത്രിയില്‍ എത്തുന്നതും.

ഒപി ചീട്ട് എടുക്കുന്നതിനായി പത്തു രൂപ നല്‍കണമെന്ന് കൗണ്ടറിലെ ജീവനക്കാരി ആവശ്യപ്പെട്ടു. തന്റെ കയ്യില്‍ ഓണ്‍ലൈനായി നല്‍കാന്‍ മാത്രമേ പണമുള്ളൂ എന്ന് കരീം മറുപടി പറയുന്നു. ഇത് ധര്‍മ്മസ്ഥാപനം അല്ലെന്നും, ചികിത്സ അത്യാവശ്യമെങ്കില്‍ സ്വകാര്യ ആശുപത്രിയില്‍ പോകണമെന്നും ജീവനക്കാരി പറയുകയായിരുന്നു.

പുലര്‍ച്ചെ ഒരുമണി മുതല്‍ 45 മിനുട്ട് ചികിത്സ നല്‍കാതെ രോഗിയെ ആശുപത്രിയില്‍ ഇരുത്തിയെന്നാണ് പരാതി. ജീവനക്കാരി അറിയിച്ചതിന് അനുസരിച്ച് പൊലീസ് സ്ഥലത്തെത്തി. ഒടുവില്‍ ഡോക്ടര്‍ പരിശോധിച്ചപ്പോള്‍ രോഗിയുടെ രക്തസമ്മര്‍ദ്ദം കൂടുതലാണെന്ന് കണ്ടെത്തി.

കളമശ്ശേരി മെഡിക്കല്‍ കോളജിലേക്ക് റഫര്‍ ചെയ്ത രോഗിയുടെ നില മെച്ചപ്പെട്ടു. രോഗിയോട് അപമര്യാദയായി പെരുമാറിയ താല്‍ക്കാലിക ജീവനക്കാരിയെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തു.

രോഗിക്ക് ചികിത്സ നല്‍കുന്നതില്‍ കാലതാമസമുണ്ടായില്ല എന്നാണ് കോതമംഗലം താലൂക്ക് ആശുപത്രിയുടെ വിശദീകരണം. അതേസമയം, വിഷയത്തില്‍ ആരോഗ്യവകുപ്പിനെ വിമര്‍ശിച്ച് മുന്‍ ആരോഗ്യ മന്ത്രി കെ ശൈലജ രംഗത്തെത്തി.

A complaint has been filed against Kothamangalam Taluk Hospital after a heart patient reportedly waited 45 minutes without treatment. A temporary staff member has been suspended for alleged rude behavior, while the hospital says there was no delay in care.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/389182/heart-patient-treatment-denial-complaint)