---
title: "അതിവേഗ ട്രെയിനുകൾ കൂട്ടിയിടിച്ച് വൻ ദുരന്തം; സ്പെയിനിൽ 30 പേർ കൊല്ലപ്പെട്ടു, നിരവധി പേർക്ക് പരിക്ക്"
english_title: "High-Speed Trains Collide in Spain, Killing 30 and Injuring Several"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/389178/spain-high-speed-train-collision-toledo"
published_at: "2026-10-28T17:05:00+05:30"
category: "International"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ae1de156d041_spain-high-speed-train-collision-toledo.jpg"
keywords: ["SpainTrainCrash", "HighSpeedRail", "ToledoAccident", "RailSafety", "BreakingNews"]
---

# അതിവേഗ ട്രെയിനുകൾ കൂട്ടിയിടിച്ച് വൻ ദുരന്തം; സ്പെയിനിൽ 30 പേർ കൊല്ലപ്പെട്ടു, നിരവധി പേർക്ക് പരിക്ക്

> **Lead Summary:** **മാഡ്രിഡ്: **സ്പെയിനിലെ സെൻട്രൽ പ്രവിശ്യയായ ടോളിഡോയിൽ രണ്ട് അതിവേഗ ട്രെയിനുകൾ കൂട്ടിയിടിച്ച് വൻ ദുരന്തം. അപകടത്തിൽ 30 യാത്രക്കാർ കൊല്ലപ്പെടുകയും നിരവധി പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

## Article Content

**മാഡ്രിഡ്: **സ്പെയിനിലെ സെൻട്രൽ പ്രവിശ്യയായ ടോളിഡോയിൽ രണ്ട് അതിവേഗ ട്രെയിനുകൾ കൂട്ടിയിടിച്ച് വൻ ദുരന്തം. അപകടത്തിൽ 30 യാത്രക്കാർ കൊല്ലപ്പെടുകയും നിരവധി പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ബുധനാഴ്ച രാവിലെ ഒൻപത് മണിയോടെയാണ് അപകടമുണ്ടായത്. ഒരേ ദിശയിൽ സഞ്ചരിക്കുകയായിരുന്ന അതിവേഗ ട്രെയിനുകളിലൊന്ന് മുന്നിലുണ്ടായിരുന്ന മറ്റൊരു ട്രെയിനിന്റെ പിൻഭാഗത്ത് ശക്തമായി ഇടിക്കുകയായിരുന്നുവെന്ന് സ്പാനിഷ് സ്റ്റേറ്റ് ബ്രോഡ്കാസ്റ്ററായ ടി.വി.ഇ (TVE) റിപ്പോർട്ട് ചെയ്തു. ഭീകരമായ ഇടിയുടെ ആഘാതത്തിൽ ട്രെയിനിന്റെ രണ്ട് ബോഗികൾ ട്രാക്കിൽ നിന്നും പുറത്തേക്ക് മറിഞ്ഞു.

അപകടത്തെ തുടർന്ന് മാഡ്രിഡ്-അന്ദലൂസിയ അതിവേഗ പാതയിലെ റെയിൽ ഗതാഗതം പൂർണ്ണമായും നിർത്തിവെച്ചതായി റെയിൽവേ അധികൃതരായ എ.ഡി.ഐ.എഫ് (ADIF) അറിയിച്ചു. ഇതോടെ ഇരു നഗരങ്ങൾക്കുമിടയിലുള്ള പ്രധാന റെയിൽ സർവീസുകളെല്ലാം തടസ്സപ്പെട്ടിരിക്കുകയാണ്.

രക്ഷാപ്രവർത്തകർ സംഭവസ്ഥലത്തെത്തി പരിക്കേറ്റവരെ സമീപത്തെ വിവിധ ആശുപത്രികളിലേക്ക് മാറ്റി വരികയാണ്. പ്രദേശത്ത് വൻതോതിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണെന്നും പരിക്കേറ്റ പലരുടെയും നില ഗുരുതരമായതിനാൽ മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നും പ്രാദേശിക അധികൃതർ അറിയിച്ചു.

At least 30 people were killed and several others injured when two high-speed trains collided in Spain’s Toledo province on Wednesday morning. Railway services on the Madrid-Andalusia high-speed line were suspended as rescue operations continued and authorities warned the death toll could rise.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/389178/spain-high-speed-train-collision-toledo)