---
title: "സ്‌കൂള്‍ കായികമേളയില്‍ പ്രായത്തട്ടിപ്പ്; കോട്ടയം കോരുത്തോട് സ്‌കൂളിലെ വിദ്യാര്‍ഥിയ്ക്ക് 15നും 18നും ഇടയില്‍ പ്രായം, സ്ഥിരീകരിച്ച് പരിശോധനാ റിപ്പോർട്ട്"
english_title: "Age Fraud Confirmed at School Sports Meet; Koruthode Student Found 15-18 Years Old"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/389177/school-sports-age-fraud-koruthode-student"
published_at: "2026-10-28T17:00:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ae1dd07ac2da_school-sports-age-fraud-koruthode-student.jpg"
keywords: ["SchoolSports", "AgeFraud", "KeralaAthletics", "BoneAgeTest", "EducationProbe"]
---

# സ്‌കൂള്‍ കായികമേളയില്‍ പ്രായത്തട്ടിപ്പ്; കോട്ടയം കോരുത്തോട് സ്‌കൂളിലെ വിദ്യാര്‍ഥിയ്ക്ക് 15നും 18നും ഇടയില്‍ പ്രായം, സ്ഥിരീകരിച്ച് പരിശോധനാ റിപ്പോർട്ട്

> **Lead Summary:** **കോഴിക്കോട്: **സംസ്ഥാന സ്കൂൾ കായികമേളയിൽ ഉയർന്ന പ്രായത്തട്ടിപ്പ് ആരോപണം പരിശോധനയിൽ സ്ഥിരീകരിച്ചു. കോരുത്തോട് സ്കൂളിലെ താരം നടത്തിയ എല്ല് പരിശോധനയിൽ പരാജയപ്പെട്ടതോടെ പ്രായത്തട്ടിപ്പ് നടന്നതായി തെളിഞ്ഞു. സബ് ജൂനിയർ വിഭാഗം ആൺകുട്ടികളുടെ 400 മീറ്റർ മത്സരത്തിലാണ് തട്ടിപ്പ് നടന്നത്.

## Article Content

**കോഴിക്കോട്: **സംസ്ഥാന സ്കൂൾ കായികമേളയിൽ ഉയർന്ന പ്രായത്തട്ടിപ്പ് ആരോപണം പരിശോധനയിൽ സ്ഥിരീകരിച്ചു. കോരുത്തോട് സ്കൂളിലെ താരം നടത്തിയ എല്ല് പരിശോധനയിൽ പരാജയപ്പെട്ടതോടെ പ്രായത്തട്ടിപ്പ് നടന്നതായി തെളിഞ്ഞു. സബ് ജൂനിയർ വിഭാഗം ആൺകുട്ടികളുടെ 400 മീറ്റർ മത്സരത്തിലാണ് തട്ടിപ്പ് നടന്നത്.

പരിശോധനാ റിപ്പോർട്ട് പ്രകാരം യു.പി. വിഭാഗത്തിൽ മത്സരിച്ച വിദ്യാർത്ഥിക്ക് 15-നും 18-നും ഇടയിൽ പ്രായമുണ്ടെന്നാണ് വൈദ്യസംഘം കണ്ടെത്തിയത്. മത്സരഫലം വന്നതിന് പിന്നാലെ പ്രായത്തട്ടിപ്പ് ആരോപിച്ച് മറ്റ് ടീമുകൾ പരാതിയുമായി രംഗത്തെത്തി. വിഷയം വലിയ വിവാദമായതോടെ അന്വേഷണത്തിന് ഉത്തരവിടുമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ അറിയിച്ചിരുന്നു.

അതേസമയം, ഏത് തരത്തിലുള്ള അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നു എന്ന നിലപാടിലായിരുന്നു ആരോപണവിധേയനായ വിദ്യാർത്ഥി പഠിക്കുന്ന കോരുത്തോട് സ്കൂൾ അധികൃതർ. എന്നാൽ ശാസ്ത്രീയമായി നടത്തിയ പരിശോധനയിൽ ക്രമക്കേട് വ്യക്തമായതോടെ സ്കൂൾ അധികൃതരും പ്രതിരോധത്തിലായി. സംഭവത്തിൽ ഉൾപ്പെട്ടവർക്കെതിരെ കടുത്ത നടപടിയുണ്ടാകുമെന്നാണ് വിദ്യാഭ്യാസ വകുപ്പ് നൽകുന്ന സൂചന.

**English Summary:** Age fraud has been confirmed at the Kerala State School Athletics Championship after a bone test revealed that a sub-junior athlete from Koruthode school was aged between 15 and 18.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/389177/school-sports-age-fraud-koruthode-student)