---
title: "'സഖാവ് റഫീഖിനെ മറന്നോ?, റഫീഖ് സഖാവ് കഴിഞ്ഞിട്ടേ ഉള്ളൂ തങ്ങൾക്ക് മമ്മൂട്ടി'; എം. വിജിൻ എംഎൽഎക്കെതിരെ സൈബര്‍ ആക്രമണം"
english_title: "M. Vijin Faces Cyber Attack Over Mammootty Photo Post"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/389172/m-vijin-faces-cyber-attack-mammootty-photo"
published_at: "2026-10-28T16:14:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ae1d3048f8bd_m-vijin-faces-cyber-attack-mammootty-photo.jpg"
keywords: ["Mammootty", "MVijin", "DYFI", "CPM", "CyberAttack"]
---

# 'സഖാവ് റഫീഖിനെ മറന്നോ?, റഫീഖ് സഖാവ് കഴിഞ്ഞിട്ടേ ഉള്ളൂ തങ്ങൾക്ക് മമ്മൂട്ടി'; എം. വിജിൻ എംഎൽഎക്കെതിരെ സൈബര്‍ ആക്രമണം

> **Lead Summary:** **കണ്ണൂർ: ** പ്രശസ്ത ചലച്ചിത്ര നടൻ മമ്മൂട്ടിക്കൊപ്പമുള്ള ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയും എംഎൽഎയുമായ എം.വിജിന് നേരെ സൈബർ ഇടങ്ങളിൽ അണികളുടെ വിമർശനം. '50 വർഷത്തെ അനുഭവ സമ്പത്തുള്ള 25കാരൻ' എന്ന അടിക്കുറിപ്പോടെയാണ് വിജിൻ ഫേസ്ബുക്കിൽ ചിത്രം പങ്കുവെച്ചത്. എന്നാൽ ഈ പോസ്റ്റിന് താഴെ പ്രതിഷേധവും വിമർശനങ്ങളുമായി നിരവധിയാളുകളാണ് രംഗത്തെത്തിയിരിക്കുന്നത്.

## Article Content

**കണ്ണൂർ: ** പ്രശസ്ത ചലച്ചിത്ര നടൻ മമ്മൂട്ടിക്കൊപ്പമുള്ള ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയും എംഎൽഎയുമായ എം.വിജിന് നേരെ സൈബർ ഇടങ്ങളിൽ അണികളുടെ വിമർശനം. '50 വർഷത്തെ അനുഭവ സമ്പത്തുള്ള 25കാരൻ' എന്ന അടിക്കുറിപ്പോടെയാണ് വിജിൻ ഫേസ്ബുക്കിൽ ചിത്രം പങ്കുവെച്ചത്. എന്നാൽ ഈ പോസ്റ്റിന് താഴെ പ്രതിഷേധവും വിമർശനങ്ങളുമായി നിരവധിയാളുകളാണ് രംഗത്തെത്തിയിരിക്കുന്നത്.

> "സഖാവ് റഫീഖിനെ മറന്നോ?", "റഫീഖ് സഖാവ് കഴിഞ്ഞിട്ടേ ഉള്ളൂ തങ്ങൾക്ക് മമ്മൂട്ടി" എന്നിങ്ങനെ പോകുന്നു കമന്റുകൾ. പാർട്ടിയും പാർട്ടിയുടെ ജില്ലാ സെക്രട്ടറിയും കഴിഞ്ഞിട്ടേയുള്ളൂ ഏത് വലിയ സിനിമാനടനും എന്നും, രക്തസാക്ഷികളാണ് തങ്ങളുടെ താരങ്ങളെന്നും ചൂണ്ടിക്കാട്ടി സൈബർ ഇടങ്ങളിൽ പോസ്റ്റിനെതിരെ വ്യാപക വിമർശനമാണ് ഉയരുന്നത്.

> കഴിഞ്ഞ വർഷം വയനാട് ടൗൺഷിപ്പ് സന്ദർശനത്തിനിടെ സിപിഎം ജില്ലാ സെക്രട്ടറി കെ. റഫീഖിനോട് മമ്മൂട്ടി മാറി നിൽക്കാൻ പറഞ്ഞത് വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. "നിങ്ങൾ എപ്പോഴും എന്റെയൊപ്പം നടന്നാൽ ഞാൻ നിങ്ങൾക്കുവേണ്ടി വന്നതാണെന്ന് തെറ്റിദ്ധരിക്കില്ലേ" എന്ന മമ്മൂട്ടിയുടെ വാക്കുകളാണ് അന്ന് പ്രകോപനമായത്. പിന്നീട് മമ്മൂട്ടി ഫോണിൽ വിളിച്ച് സംസാരിച്ചെന്നും തന്നെ അപമാനിക്കാൻ ശ്രമിച്ചിട്ടില്ലെന്നും റഫീഖ് വ്യക്തമാക്കുകയും ചെയ്തിരുന്നു.

വിവാദത്തെ തുടർന്ന് മമ്മൂട്ടിക്കെതിരെ സൈബർ ആക്രമണം രൂക്ഷമായതോടെ, മഹാനടനെ മനസ്സിലാക്കാത്തവരാണ് ആക്രമണം നടത്തുന്നതെന്ന് വ്യക്തമാക്കി അന്ന് മുഖ്യമന്ത്രി പിണറായി വിജയനും പരസ്യമായി രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ എംഎൽഎയുടെ പോസ്റ്റിന് താഴെയും പഴയ വിഷയം ഉയർത്തി പിടിച്ച് വിമർശനം ശക്തമാകുന്നത്.

DYFI state secretary and MLA M. Vijin came under online criticism from party supporters after posting a photo with actor Mammootty. The backlash revived memories of the earlier controversy involving CPM Wayanad district secretary K. Rafeeq.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/389172/m-vijin-faces-cyber-attack-mammootty-photo)