---
title: "കാറ്റടിച്ച് പറ്റിച്ചിട്ടല്ലേ ...? 15 ഗ്രാം പാക്കറ്റിൽ വെറും 4 ഗ്രാം ചിപ്സ്; 'ലെയ്സ്' കമ്പനിക്കെതിരെ പരാതി ഉപഭോക്താവ്, പിന്നാലെ പിഴയും നഷ്ടപരിഹാരവും ചുമത്തി കോടതി"
english_title: "Court Fines PepsiCo After Complaint Over 4 Grams in 15-Gram Lays Pack"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/389171/lays-15-gram-pack-4-gram-court-fine"
published_at: "2026-10-28T16:04:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ae1d06175594_lays-15-gram-pack-4-gram-court-fine.jpg"
keywords: ["PepsiCo", "Lays", "ConsumerCourt", "Compensation", "Jaipur"]
---

# കാറ്റടിച്ച് പറ്റിച്ചിട്ടല്ലേ ...? 15 ഗ്രാം പാക്കറ്റിൽ വെറും 4 ഗ്രാം ചിപ്സ്; 'ലെയ്സ്' കമ്പനിക്കെതിരെ പരാതി ഉപഭോക്താവ്, പിന്നാലെ പിഴയും നഷ്ടപരിഹാരവും ചുമത്തി കോടതി

> **Lead Summary:** **ജയ്പൂർ: **ലെയ്സ് ഉരുളക്കിഴങ്ങ് ചിപ്സ് പാക്കറ്റിന് പുറത്ത് 15 ഗ്രാം എന്ന് രേഖപ്പെടുത്തി ഉള്ളിൽ വെറും 4 ഗ്രാം ചിപ്സ് മാത്രം നൽകിയ കേസിൽ പെപ്സികോ ഇന്ത്യ ഹോൾഡിങ്സ് പ്രൈവറ്റ് ലിമിറ്റഡിന് ജയ്പൂർ ഉപഭോക്തൃ കോടതിയുടെ കനത്ത തിരിച്ചടി. നിർമ്മാണത്തിലും സേവനത്തിലും ഗുരുതരമായ വീഴ്ചയും അധാർമ്മിക വ്യാപാര രീതിയും കാണിച്ച കമ്പനി പരാതിക്കാരന് പണം പലിശ സഹിതം തിരികെ നൽകുന്നതിനൊപ്പം നഷ്ടപരിഹാരവും നൽകണമെന്ന് ജയ്പൂർ ഡിസ്ട്രിക്റ്റ് കൺസ്യൂമർ ഡിസ്പ്യൂട്ട്സ് റിഡ്രസൽ കമ്മീഷൻ-2 ഉത്തരവിട്ടു. കമ്മീഷൻ പ്രസിഡന്റ് അശോക് ശർമ്മ, അംഗങ്ങളായ അജയ് കുമാർ, സുപ്രിയ അഗർവാൾ എന്നിവരടങ്ങിയ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്.

## Article Content

**ജയ്പൂർ: **ലെയ്സ് ഉരുളക്കിഴങ്ങ് ചിപ്സ് പാക്കറ്റിന് പുറത്ത് 15 ഗ്രാം എന്ന് രേഖപ്പെടുത്തി ഉള്ളിൽ വെറും 4 ഗ്രാം ചിപ്സ് മാത്രം നൽകിയ കേസിൽ പെപ്സികോ ഇന്ത്യ ഹോൾഡിങ്സ് പ്രൈവറ്റ് ലിമിറ്റഡിന് ജയ്പൂർ ഉപഭോക്തൃ കോടതിയുടെ കനത്ത തിരിച്ചടി. നിർമ്മാണത്തിലും സേവനത്തിലും ഗുരുതരമായ വീഴ്ചയും അധാർമ്മിക വ്യാപാര രീതിയും കാണിച്ച കമ്പനി പരാതിക്കാരന് പണം പലിശ സഹിതം തിരികെ നൽകുന്നതിനൊപ്പം നഷ്ടപരിഹാരവും നൽകണമെന്ന് ജയ്പൂർ ഡിസ്ട്രിക്റ്റ് കൺസ്യൂമർ ഡിസ്പ്യൂട്ട്സ് റിഡ്രസൽ കമ്മീഷൻ-2 ഉത്തരവിട്ടു. കമ്മീഷൻ പ്രസിഡന്റ് അശോക് ശർമ്മ, അംഗങ്ങളായ അജയ് കുമാർ, സുപ്രിയ അഗർവാൾ എന്നിവരടങ്ങിയ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്.

അതേസമയം, ഉൽപ്പന്നം വിറ്റ പ്രമുഖ മൊത്തവ്യാപാര ശൃംഖലയായ മെട്രോ കാഷ് ആൻഡ് കാരി ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിനെതിരെയുള്ള പരാതി കോടതി തള്ളി. പാക്കറ്റിലെ അളവിലെ കുറവ് നിർമ്മാണ വേളയിൽ സംഭവിക്കുന്നതാണെന്നും അതിന് നിർമ്മാതാക്കളായ പെപ്സികോ മാത്രമാണ് ഉത്തരവാദിയെന്നുമുള്ള മെട്രോ കാഷ് ആൻഡ് കാരിയുടെ വാദം അംഗീകരിച്ചാണ് ഈ നടപടി.

ജയ്പൂരിലെ വ്യവസായിയായ ചന്ദ്രമാൻ ജലനാണ് ഉപഭോക്തൃ കോടതിയെ സമീപിച്ചത്. 2020 നവംബറിൽ വാങ്ങിയ ലെയ്സ് ചിപ്സ് പാക്കറ്റിൽ അസ്വാഭാവികമായ ഭാരക്കുറവ് അനുഭവപ്പെടുകയും തുടർന്ന് നടത്തിയ പരിശോധനയിൽ 15 ഗ്രാം നെറ്റ് വെയ്റ്റ് രേഖപ്പെടുത്തിയ പാക്കറ്റിനുള്ളിൽ വെറും 4 ഗ്രാം ചിപ്സ് മാത്രമേയുള്ളൂവെന്ന് വ്യക്തമാവുകയുമായിരുന്നു. വിഷയം കച്ചവടക്കാരുടെ ശ്രദ്ധയിൽപ്പെടുത്തിയെങ്കിലും മതിയായ പരിഹാരം ലഭിക്കാതെ വന്നതോടെയാണ് ഇദ്ദേഹം കോടതിയെ സമീപിച്ചത്. കോടതി നോട്ടീസ് അയച്ചിട്ടും പെപ്സികോ പ്രതിനിധികൾ ഹാജരാകാത്തതിനെ തുടർന്ന് കമ്പനിക്കെതിരെ ഏകപക്ഷീയമായാണ് കമ്മീഷൻ വിധി പ്രസ്താവിച്ചത്.

ചിപ്സ് പാക്കറ്റിന്റെ വിലയായ അഞ്ച് രൂപ 2022 ഏപ്രിൽ ആറ് മുതൽ ആറ് ശതമാനം വാർഷിക പലിശയോടെ പരാതിക്കാരന് തിരികെ നൽകണം. ഇതിനുപുറമെ, പരാതിക്കാരനുണ്ടായ മാനസിക ബുദ്ധിമുട്ടുകൾക്ക് 5,000 രൂപയും കോടതി ചെലവുകൾക്കായി 3,000 രൂപയും പെപ്സികോ നൽകണം. ഉത്തരവ് വന്ന് ഒരു മാസത്തിനകം ഈ തുക നൽകിയില്ലെങ്കിൽ കൂടുതൽ പലിശ ഈടാക്കുമെന്നും കോടതി കർശനമായി വ്യക്തമാക്കി.

Jaipur Consumer Court has penalized PepsiCo India after a complaint that a Lays packet marked 15 grams contained only 4 grams of chips. The court ordered refund with interest, compensation for mental distress, and court costs, while dismissing the case against Metro Cash and Carry India.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/389171/lays-15-gram-pack-4-gram-court-fine)