---
title: "വെള്ളക്കാറിലെത്തുന്ന സ്ത്രീയും നീണ്ട മുടിക്കാരനും; പത്തനംതിട്ടയിൽ രണ്ടിടത്ത് കുട്ടികളെ തട്ടിക്കൊണ്ടുപോകാൻ ശ്രമം, അന്വേഷണം ഊർജ്ജിതം"
english_title: "Woman and Long-Haired Man in White Car: Child Abduction Attempts in Pathanamthitta"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/389162/pathanamthitta-child-abduction-attempts"
published_at: "2026-10-28T15:27:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ae1c85d8a44c_pathanamthitta-child-abduction-attempts.jpg"
keywords: ["Pathanamthitta", "ChildSafety", "PoliceInvestigation", "CCTVFootage", "KeralaNews"]
---

# വെള്ളക്കാറിലെത്തുന്ന സ്ത്രീയും നീണ്ട മുടിക്കാരനും; പത്തനംതിട്ടയിൽ രണ്ടിടത്ത് കുട്ടികളെ തട്ടിക്കൊണ്ടുപോകാൻ ശ്രമം, അന്വേഷണം ഊർജ്ജിതം

> **Lead Summary:** പത്തനംതിട്ട: ജില്ലയിലെ അടൂർ പഴകുളത്തും കൊടുമൺ അങ്ങാടിക്കലിലും കുട്ടികളെ തട്ടിക്കൊണ്ടുപോകാൻ ശ്രമം നടന്നതായി പരാതി. ഈ മാസം 26-ന് വൈകിട്ടോടെയാണ് പഴകുളത്ത് ഒൻപത് വയസ്സുള്ള രണ്ട് പെൺകുട്ടികളെ കാറിലെത്തിയ സംഘം തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചത്. കനാൽ റോഡിലെ കാടുമൂടിയ വിജനമായ ഭാഗത്ത് വെച്ചായിരുന്നു സംഭവം.

## Article Content

പത്തനംതിട്ട: ജില്ലയിലെ അടൂർ പഴകുളത്തും കൊടുമൺ അങ്ങാടിക്കലിലും കുട്ടികളെ തട്ടിക്കൊണ്ടുപോകാൻ ശ്രമം നടന്നതായി പരാതി. ഈ മാസം 26-ന് വൈകിട്ടോടെയാണ് പഴകുളത്ത് ഒൻപത് വയസ്സുള്ള രണ്ട് പെൺകുട്ടികളെ കാറിലെത്തിയ സംഘം തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചത്. കനാൽ റോഡിലെ കാടുമൂടിയ വിജനമായ ഭാഗത്ത് വെച്ചായിരുന്നു സംഭവം.

കുട്ടികളോട് നിർബന്ധിച്ച് കാറിൽ കയറാൻ ഇവർ ആവശ്യപ്പെടുകയായിരുന്നു. എന്നാൽ ഈ സമയം വഴിയിലൂടെ വന്ന വീട്ടമ്മ സംഭവം കാണുകയും ഉടൻ ഇടപെടുകയും ചെയ്തതോടെ കുട്ടികൾ രക്ഷപ്പെടുകയായിരുന്നു. വെള്ള നിറത്തിലുള്ള കാറിലെത്തിയ ഒരു സ്ത്രീയും മുടി നീട്ടി വളർത്തിയ പുരുഷനുമാണ് തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചതെന്നാണ് കുട്ടികൾ പോലീസിന് നൽകിയ മൊഴി.

ഇതിനുപിന്നാലെയാണ് കൊടുമൺ അങ്ങാടിക്കലിലും സമാനമായ രീതിയിൽ കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമമുണ്ടായത്. ഒറ്റത്തേക്ക് കൊച്ചുകൽ ജങ്ഷനിൽ നിന്നും അഞ്ചാം ക്ലാസുകാരനായ വിദ്യാർത്ഥിയെയാണ് സംഘം ലക്ഷ്യമിട്ടത്. സ്കൂളിൽ കൊണ്ടുവിടാം എന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് കാറിൽ കയറ്റാനായിരുന്നു ഇവരുടെ ശ്രമം. എന്നാൽ കുട്ടി വാഹനത്തിൽ കയറാൻ വിസമ്മതിച്ചതോടെ സംഘം വേഗത്തിൽ കാറോടിച്ചു പോവുകയായിരുന്നു.

രണ്ടിടത്തും എത്തിയത് ഒരേ സംഘം തന്നെയാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തിൽ അടൂർ, കൊടുമൺ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും പ്രദേശത്തെ സിസിടിവി (CCTV) ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം ഊർജ്ജിതമാക്കുകയും ചെയ്തിട്ടുണ്ട്.

Police in Pathanamthitta have launched an investigation after attempted child abductions were reported in Adoor Pazhakulam and Kodumon. Officers believe the same gang may be behind both incidents and are reviewing CCTV footage.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/389162/pathanamthitta-child-abduction-attempts)