---
title: "കള്ളൻ പൊലീസ് തന്നെ ! സ്റ്റേഷനിൽ ഏൽപ്പിച്ച ഫോൺ മോഷ്ടിച്ച് വിറ്റു; ചന്തേരയിലെ സീനിയർ സിവിൽ പോലീസ് ഓഫീസർ അറസ്റ്റിൽ"
english_title: "Police Officer Arrested for Stealing and Selling Phone Deposited at Station"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/389150/chandera-police-officer-phone-theft-arrest"
published_at: "2026-10-28T14:29:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ae1b9ae21ef8_chandera-police-officer-phone-theft-arrest.jpg"
keywords: ["PoliceArrest", "MobilePhoneTheft", "ChanderaPolice", "CCTVInvestigation", "IMEICheck"]
---

# കള്ളൻ പൊലീസ് തന്നെ ! സ്റ്റേഷനിൽ ഏൽപ്പിച്ച ഫോൺ മോഷ്ടിച്ച് വിറ്റു; ചന്തേരയിലെ സീനിയർ സിവിൽ പോലീസ് ഓഫീസർ അറസ്റ്റിൽ

> **Lead Summary:** **കാസർകോട്: **ചന്തേര പോലീസ് സ്റ്റേഷനിൽ പൊതുജനങ്ങൾ ഏൽപ്പിച്ച ഫോൺ മോഷ്ടിച്ച് വിറ്റ സംഭവത്തിൽ പോലീസുകാരൻ അറസ്റ്റിൽ. ചന്തേര പോലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പോലീസ് ഓഫീസറും ബദിയടുക്ക നീർച്ചാൽ സ്വദേശിയുമായ വൈ. ബൈജുവിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

## Article Content

**കാസർകോട്: **ചന്തേര പോലീസ് സ്റ്റേഷനിൽ പൊതുജനങ്ങൾ ഏൽപ്പിച്ച ഫോൺ മോഷ്ടിച്ച് വിറ്റ സംഭവത്തിൽ പോലീസുകാരൻ അറസ്റ്റിൽ. ചന്തേര പോലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പോലീസ് ഓഫീസറും ബദിയടുക്ക നീർച്ചാൽ സ്വദേശിയുമായ വൈ. ബൈജുവിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

വഴിയിൽ നിന്ന് ലഭിച്ച മൊബൈൽ ഫോൺ അതിഥി തൊഴിലാളി സ്റ്റേഷനിൽ ഏൽപ്പിച്ചതായിരുന്നു. തുടർന്ന് പാറാവ് ബുക്കിൽ വിവരങ്ങൾ രേഖപ്പെടുത്തി സൂക്ഷിച്ചിരുന്ന ഈ ഫോൺ സ്റ്റേഷനിലെ മേശയിൽ നിന്നാണ് കാണാതായത്. ഫോണിന്റെ യഥാർത്ഥ ഉടമയായ കണ്ണൂർ രാമന്തളി സ്വദേശി ഫോൺ വാങ്ങാനായി സ്റ്റേഷനിൽ എത്തിയപ്പോഴാണ് മൊബൈൽ കാണാനില്ലെന്ന വിവരം ജീവനക്കാർ അറിയുന്നത്. തുടർന്ന് നടത്തിയ ഐ.എം.ഇ.ഐ (IMEI) പരിശോധനയിലും സ്റ്റേഷനിലെ സി.സി.ടി.വി (CCTV) ദൃശ്യങ്ങൾ പരിശോധിച്ച് നടത്തിയ അന്വേഷണത്തിലുമാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്.

ബൈജു സ്റ്റേഷനിലെ മേശയിൽ നിന്ന് ഫോൺ മോഷ്ടിക്കുകയും അതിലുണ്ടായിരുന്ന സിം കാർഡ് നശിപ്പിച്ച ശേഷം മറ്റൊരു വ്യക്തിക്ക് വിൽക്കുകയും ചെയ്യുകയായിരുന്നുവെന്ന് തെളിഞ്ഞു. സംഭവത്തിൽ ബൈജുവിനെതിരെ മോഷണത്തിനും അതിക്രമിച്ചു കടക്കലിനും കേസെടുക്കുകയും അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു.

A Senior Civil Police Officer at Chandera Police Station, Y. Baiju, was arrested for stealing a mobile phone that had been handed over at the station and later selling it. The theft came to light after IMEI checks and CCTV review confirmed the phone had gone missing from the station desk.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/389150/chandera-police-officer-phone-theft-arrest)