---
title: "ദേ പോയി ...! കോഴിക്കോട് കൈവിലങ്ങോടെ എക്സൈസ് കസ്റ്റഡിയിൽ നിന്ന് കഞ്ചാവ് കേസ് പ്രതി ചാടിപ്പോയി"
english_title: "Cannabis Case Accused Escapes Excise Custody in Kozhikode with Handcuffs On"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/389145/kozhikode-excise-custody-escape-cannabis-case"
published_at: "2026-10-28T13:56:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ae1b447b9106_kozhikode-excise-custody-escape-cannabis-case.jpg"
keywords: ["KozhikodeNews", "ExciseRaid", "CannabisCase", "PoliceSearch", "KeralaCrime"]
---

# ദേ പോയി ...! കോഴിക്കോട് കൈവിലങ്ങോടെ എക്സൈസ് കസ്റ്റഡിയിൽ നിന്ന് കഞ്ചാവ് കേസ് പ്രതി ചാടിപ്പോയി

> **Lead Summary:** **കോഴിക്കോട്: ഓ**മശ്ശേരിയിൽ കഞ്ചാവുമായി എക്സൈസ് പിടിയിലായ പ്രതി വീട്ടിൽ പരിശോധന നടത്തുന്നതിനിടെ കൈവിലങ്ങോടെ ചാടിപ്പോയി. ഓമശ്ശേരി സ്വദേശി മുഹമ്മദ് ഫായിസാണ് എക്സൈസ് സംഘത്തെ വെട്ടിച്ച് കടന്നുകളഞ്ഞത്.

## Article Content

**കോഴിക്കോട്: ഓ**മശ്ശേരിയിൽ കഞ്ചാവുമായി എക്സൈസ് പിടിയിലായ പ്രതി വീട്ടിൽ പരിശോധന നടത്തുന്നതിനിടെ കൈവിലങ്ങോടെ ചാടിപ്പോയി. ഓമശ്ശേരി സ്വദേശി മുഹമ്മദ് ഫായിസാണ് എക്സൈസ് സംഘത്തെ വെട്ടിച്ച് കടന്നുകളഞ്ഞത്.

ഇന്നലെ രാത്രി രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ തെരച്ചിലിലാണ് എക്സൈസ് സംഘം ഇയാളെ കസ്റ്റഡിയിലെടുത്തത്. ഇയാളുടെ കൈവശത്തുനിന്നും സഞ്ചരിച്ച വാഹനത്തിൽ നിന്നും എക്സൈസ് കഞ്ചാവ് കണ്ടെടുത്തിരുന്നു. തുടർന്ന് വീട്ടിൽ കൂടുതൽ ലഹരിവസ്തുക്കൾ സൂക്ഷിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കാനായി ഇയാളെയും കൂട്ടി വീട്ടിലെത്തിയപ്പോഴാണ് തഞ്ചത്തിൽ ഇയാൾ വിലങ്ങോടെ ഓടി രക്ഷപ്പെട്ടത്.

സംഭവത്തിന് പിന്നാലെ പ്രദേശത്ത് നാട്ടുകാരെയും എക്സൈസ് സ്ക്വാഡിനെയും സംഘടിപ്പിച്ച് വ്യാപക തെരച്ചിൽ ആരംഭിച്ചിട്ടുണ്ട്. സമീപ പ്രദേശങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ കേന്ദ്രീകരിച്ച് പ്രതിക്കായി തിരച്ചിൽ ഊർജ്ജിതമാക്കിയതായി അധികൃതർ അറിയിച്ചു.

In Kozhikode’s Omassery, a cannabis case accused identified as Mohammad Fayis escaped from excise custody while officers were searching his residence. Authorities have launched an intensified search, including review of CCTV footage in nearby areas.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/389145/kozhikode-excise-custody-escape-cannabis-case)