---
title: "പിഎസ്‌സി പരീക്ഷാ തട്ടിപ്പിൽ ആദ്യ അറസ്റ്റ്; മുൻ പരീക്ഷാ വിഭാഗം ഉദ്യോഗസ്ഥൻ പി. സതീഷ് പിടിയിൽ"
english_title: "PSC Exam Scam: Former Official P. Satheesh Arrested First"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/389143/psc-exam-scam-satheesh-arrested"
published_at: "2026-10-28T13:50:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ae1b10cd5777_psc-exam-scam-satheesh-arrested.jpg"
keywords: ["KeralaPSC", "ExamScam", "RecruitmentFraud", "PlanningBoard", "Kozhikode"]
---

# പിഎസ്‌സി പരീക്ഷാ തട്ടിപ്പിൽ ആദ്യ അറസ്റ്റ്; മുൻ പരീക്ഷാ വിഭാഗം ഉദ്യോഗസ്ഥൻ പി. സതീഷ് പിടിയിൽ

> **Lead Summary:** **തിരുവനന്തപുരം: ** സംസ്ഥാനത്ത് വലിയ വിവാദമായ പി.എസ്.സി പരീക്ഷാ തട്ടിപ്പിൽ ആദ്യ അറസ്റ്റ് രേഖപ്പെടുത്തി അന്വേഷണ സംഘം. മുൻ പി.എസ്.സി ഉദ്യോഗസ്ഥനായ പി. സതീഷിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. സംസ്ഥാന ആസൂത്രണ ബോർഡ് നിയമന തട്ടിപ്പുമായി ബന്ധപ്പെട്ട കേസിലാണ് ഈ നിർണായക നടപടി.

## Article Content

**തിരുവനന്തപുരം: ** സംസ്ഥാനത്ത് വലിയ വിവാദമായ പി.എസ്.സി പരീക്ഷാ തട്ടിപ്പിൽ ആദ്യ അറസ്റ്റ് രേഖപ്പെടുത്തി അന്വേഷണ സംഘം. മുൻ പി.എസ്.സി ഉദ്യോഗസ്ഥനായ പി. സതീഷിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. സംസ്ഥാന ആസൂത്രണ ബോർഡ് നിയമന തട്ടിപ്പുമായി ബന്ധപ്പെട്ട കേസിലാണ് ഈ നിർണായക നടപടി.

പി.എസ്.സി പരീക്ഷാ വിഭാഗത്തിന്റെ ചുമതലയുണ്ടായിരുന്ന ഉദ്യോഗസ്ഥനാണ് സതീഷ്. വിവാദമായ ആസൂത്രണ ബോർഡ് പരീക്ഷയുടെ മൂല്യനിർണ്ണയ ചുമതല വഹിച്ചിരുന്നത് ഇദ്ദേഹമായിരുന്നു. കഴിഞ്ഞ ദിവസമാണ് കേസിൽ സതീഷിനെ പോലീസ് പ്രതി ചേർത്തത്. തുടർന്ന് നടത്തിയ തെരച്ചിലിൽ കോഴിക്കോട്ടുനിന്നാണ് ഇയാളെ അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തത്.

കഴിഞ്ഞ വർഷമാണ് സതീഷ് പി.എസ്.സി സേവനത്തിൽ നിന്നും വിരമിച്ചത്. പരീക്ഷ നടത്തിപ്പിലും മൂല്യനിർണ്ണയത്തിലും ക്രമക്കേട് നടത്തി അർഹരായ ഉദ്യോഗാർത്ഥികളെ തഴഞ്ഞ് തട്ടിപ്പ് നടത്തിയെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. കേസിൽ കൂടുതൽ ഉദ്യോഗസ്ഥർക്ക് പങ്കുണ്ടോയെന്ന കാര്യത്തിൽ പോലീസ് വിശദമായ ചോദിച്ചറിയൽ നടത്തിവരികയാണ്.

**English Summary: **In a major breakthrough in the Kerala PSC recruitment scam, former exam department official P. Satheesh was arrested from Kozhikode in connection with the Planning Board exam fraud.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/389143/psc-exam-scam-satheesh-arrested)