---
title: "ഇന്ത്യയ്ക്കായി മൂന്ന് ഏഷ്യൻ പാരാ ഗെയിംസ് സ്വർണങ്ങൾ നേടിയ നീരജ് യാദവ് മരിച്ച നിലയിൽ; ജീവനൊടുക്കിയതെന്ന് പ്രാഥമിക നിഗമനം"
english_title: "Neeraj Yadav, Three-Time Asian Para Games Gold Medalist, Found Dead"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/389142/neeraj-yadav-found-dead-asian-para-games-gold-medalist"
published_at: "2026-10-28T13:43:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ae1af9c49415_neeraj-yadav-found-dead-asian-para-games-gold-medalist.jpg"
keywords: ["NeerajYadav", "AsianParaGames", "ParaAthletics", "DelhiNews", "SportsNews"]
---

# ഇന്ത്യയ്ക്കായി മൂന്ന് ഏഷ്യൻ പാരാ ഗെയിംസ് സ്വർണങ്ങൾ നേടിയ നീരജ് യാദവ് മരിച്ച നിലയിൽ; ജീവനൊടുക്കിയതെന്ന് പ്രാഥമിക നിഗമനം

> **Lead Summary:** മൂന്നുവട്ടം ഇന്ത്യയ്ക്കായി ഏഷ്യൻ പാരാ ഗെയിംസിൽ സ്വർണമെഡൽ നേടിയ അത്‌ലറ്റ് നീരജ് യാദവ് മരിച്ച നിലയിൽ. ഡൽഹിയിലെ വീട്ടിലാണ് നീരജിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ജീവനൊടുക്കിയതാണെന്നാണ് പ്രാഥമിക നിഗമനം.

## Article Content

മൂന്നുവട്ടം ഇന്ത്യയ്ക്കായി ഏഷ്യൻ പാരാ ഗെയിംസിൽ സ്വർണമെഡൽ നേടിയ അത്‌ലറ്റ് നീരജ് യാദവ് മരിച്ച നിലയിൽ. ഡൽഹിയിലെ വീട്ടിലാണ് നീരജിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ജീവനൊടുക്കിയതാണെന്നാണ് പ്രാഥമിക നിഗമനം.

ഇന്ത്യയ്ക്കായി F55 വിഭാഗത്തിൽ പാര ജാവലിനിലും ഡിസ്കസ് ത്രോയിലുമാണ് നീരജ് മത്സരിച്ചിരുന്നത്. ഉത്തർപ്രദേശ് സ്വദേശിയായ നീരജ് 2018-ലെ ജക്കാർത്ത ഏഷ്യൻ പാരാ ഗെയിംസിലും 2022-ലെ ഹാങ്‌ഷു ഏഷ്യൻ പാരാ ഗെയിംസിലും ജാവലിനിൽ സ്വർണം നേടിയിരുന്നു. ഹാങ്‌ഷുവിൽ ഡിസ്കസ് ത്രോയിലും നീരജ് സ്വർണം രാജ്യത്തിന് സമ്മാനിച്ചു.

കഴിഞ്ഞ ഏഷ്യൻ പാരാ ഗെയിംസിൽ ഉത്തേജക മരുന്ന് ഉപയോഗിച്ചതിന് പിടിക്കപ്പെട്ടതിന് പിന്നാലെ താരം സസ്പെൻഷനിലായിരുന്നു. ഇതേത്തുടർന്ന് നീരജ് കടുത്ത മാനസിക സമ്മർദത്തിലായിരുന്നുവെന്നാണ് അദ്ദേഹത്തോട് അടുത്തവൃത്തങ്ങൾ വെളിപ്പെടുത്തുന്നത്.

2023 ഒക്ടോബറിൽ അനബോളിക് സ്റ്റിറോയ്ഡായ സ്റ്റാസൊലോൽ ഉപയോഗിച്ചതായി ഡോപിങ് ഏജൻസിയായ നാഡ കണ്ടെത്തിയതോടെ നീരജിനെ സസ്പെൻഡ് ചെയ്തിരുന്നു. പിന്നാലെ ഹാങ്‌ഷുവിലെ മെഡലുകളും നീക്കി. താൻ ഉത്തേജകം ഉപയോഗിച്ചിട്ടില്ലെന്നും നിരപരാധിയാണെന്നും നീരജ് വാദിച്ചു.

വേണമെങ്കിൽ ഡിഎൻഎ പരിശോധനയ്ക്കും താൻ തയാറാണെന്നും നീരജ് അധികൃതരെ അറിയിച്ചിരുന്നു. ഏഴാം വയസിൽ പോളിയോയ്ക്ക് പിന്നാലെയാണ് നീരജിന്റെ ശരീരം ഭാഗികമായി തളർന്നുപോയത്. 2005 മുതൽ 2012 വരെ താരം വീൽചെയർ ടെന്നീസ് കളിച്ചിരുന്നു.

***(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. ഏതെങ്കിലും തരത്തിലുള്ള മാനസിക ബുദ്ധിമുട്ടുകൾ അനുഭവപ്പെടുന്നുണ്ടെങ്കിൽ സൗജന്യ ഹെൽപ്‌ലൈൻ നമ്പറായ 1056 ലോ / 0471-2552056 എന്ന ലാൻഡ്‌ലൈൻ നമ്പറിലോ 9152987821 എന്ന മൊബൈൽ നമ്പറിലോ വിളിച്ച് സഹായം തേടുക.)***

Neeraj Yadav, a three-time Asian Para Games gold medalist for India, was found dead at his Delhi home. Police suspect suicide as the preliminary cause, while the athlete had earlier been suspended over a doping case, which he denied.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/389142/neeraj-yadav-found-dead-asian-para-games-gold-medalist)